തോമസ് ചാണ്ടി പിണറായിയുടെ സംരക്ഷണത്തിൽ; മന്ത്രിസഭയോ​ഗത്തിൽ പങ്കെടുക്കാതെ സമാന്തര യോ​ഗവുമായി സിപിഎെ

രാജി തീരുമാനം ഉടനില്ലെന്ന് എൻസിപി കേന്ദ്ര നേതൃത്വം വ്യക്തമാക്കിയതിനെ മുഖ്യമന്ത്രി അനുകൂലിച്ചതുമായി ബന്ധപ്പെട്ട പ്രതിഷേധമാണ് സിപിഐയുടേത്.

തോമസ് ചാണ്ടി പിണറായിയുടെ സംരക്ഷണത്തിൽ; മന്ത്രിസഭയോ​ഗത്തിൽ പങ്കെടുക്കാതെ സമാന്തര യോ​ഗവുമായി സിപിഎെ

തോമസ് ചാണ്ടി ഉടൻ രാജിവയ്ക്കണമെന്ന തങ്ങളുടെ നിലപാട് മുഖ്യമന്ത്രി തള്ളിയതിൽ പ്രതിഷേധവുമായി സിപിഎെ. രാജിവയ്ക്കാതെ മന്ത്രിസഭാ യോ​ഗത്തിൽ തോമസ് ചാണ്ടി പങ്കെടുക്കുമെന്ന് അറിയിച്ചതോടെയാണ് സിപിഎെ മന്ത്രിമാർ യോ​ഗം ബഹിഷ്കരിച്ചത്. സിപിഐ മന്ത്രിമാർ മന്ത്രിസഭാ യോഗത്തിൽ നിന്നും വിട്ടുനിന്നതോടെ എൽഡിഎഫിലെ പ്രതിസന്ധി മറനീക്കി പുറത്തുവന്നിരിക്കുകയാണ്.

മന്ത്രിസഭക്ക് കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടെന്ന് ഇ ചന്ദ്രശേഖരന്റെ നേതൃത്വത്തിൽ ചേർന്ന സിപിഎെ യോ​ഗത്തിൽ വിലയിരുത്തലുണ്ടായി. തോമസ് ചാണ്ടി പിണറായിയുടെ സംരക്ഷണത്തിലാണെന്ന മാധ്യമവാർത്തകൾ ശരിവയ്ക്കുന്ന തരത്തിലാണ് കാര്യങ്ങളുടെ പോക്കെന്നും യോ​ഗത്തിൽ വിമർശനമുയർന്നു. ഘടക കക്ഷികളുടെ വികാരം തുടർച്ചയായി സിപിഎെഎം അവ​ഗണിക്കുന്നത് അം​ഗീകരിക്കാനാവില്ലെന്നാണ് സിപിഎെ നേതാക്കളുടെ പൊതുനിലപാട്.

നേരത്തെ, രാജി തീരുമാനം ഉടനില്ലെന്ന് എൻസിപി കേന്ദ്ര നേതൃത്വം വ്യക്തമാക്കിയതിനെ മുഖ്യമന്ത്രി അനുകൂലിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട പ്രതിഷേധം നിലവിലെ സാഹചര്യത്തിൽ രൂക്ഷമായിരിക്കുകയാണ്. 10:30 ന് മുഖ്യമന്ത്രി മാധ്യമങ്ങളെ കാണും എന്നാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരം.

അതേസമയം, ദേശീയ നേതാക്കൾ പങ്കെടുക്കുന്ന യോ​ഗത്തിനു ശേഷം മാത്രമേ രാജിയിൽ തീരുമാനമുണ്ടാവൂ എന്നാണ് എൻസിപി നോതാവ് പ്രഫുൽ പട്ടേൽ അറിയിച്ചത്.

Read More >>