ഉപാധികളോടെയുള്ള തോമസ് ചാണ്ടിയുടെ രാജി അം​ഗീകരിക്കാനാവില്ലെന്ന് സിപിഐ

തോമസ് ചാണ്ടി രാജിയിൽ തീരുമാനമാവാതെയിരുന്നതിനെ തുടർന്ന് സിപിഐയുടെ നാല് മന്ത്രിമാരും മന്ത്രിസഭാ യോ​ഗത്തിൽ നിന്ന് വിട്ട് നിന്നിരുന്നു

ഉപാധികളോടെയുള്ള തോമസ് ചാണ്ടിയുടെ രാജി അം​ഗീകരിക്കാനാവില്ലെന്ന് സിപിഐ

മന്ത്രി സഭയിൽ നിന്ന് ഉപാധികളോടെ മാറി നിൽക്കാമെന്ന തോമസ് ചാണ്ടിയുടെ നിലപാട് അം​ഗീകരിക്കാനാവില്ലെന്ന് സിപിഐ. കായ്യൽ കെെയ്യേറ്റത്തിൽ ക്ലീൻ ചീട്ട് കിട്ടിയാൽ തിരിച്ച് മന്ത്രി സഭയിലേയ്ക്ക് വരാൻ അനുവദിക്കണമെന്ന തോമസ് ചാണ്ടിയുടെ ആവശ്യം ഒരിക്കല്ലും അം​ഗീകരിക്കാനാവില്ലെന്നാണ് സിപിഐ നിലപാട്. തോമസ് ചാണ്ടി രാജിയിൽ തീരുമാനമാവാതെയിരുന്നതിനെ തുടർന്ന് സിപിഐയുടെ നാല് മന്ത്രിമാരും മന്ത്രിസഭാ യോ​ഗത്തിൽ നിന്ന് വിട്ട് നിന്നിരുന്നു.

മന്ത്രിസഭക്ക് കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടെന്ന് ഇ ചന്ദ്രശേഖരന്റെ നേതൃത്വത്തിൽ ചേർന്ന സിപിഎെ യോ​ഗത്തിൽ വിലയിരുത്തലുണ്ടായി. തോമസ് ചാണ്ടി പിണറായിയുടെ സംരക്ഷണത്തിലാണെന്ന മാധ്യമവാർത്തകൾ ശരിവയ്ക്കുന്ന തരത്തിലാണ് കാര്യങ്ങളുടെ പോക്കെന്നും യോ​ഗത്തിൽ വിമർശനമുയർന്നു. ഘടക കക്ഷികളുടെ വികാരം തുടർച്ചയായി സിപിഎെഎം അവ​ഗണിക്കുന്നത് അം​ഗീകരിക്കാനാവില്ലെന്നാണ് സിപിഎെ നേതാക്കളുടെ പൊതുനിലപാട്.

Read More >>