പശുവിനും പിറന്നാള്‍; കേക്ക് കടിച്ച് മുറിച്ച് ആഘോഷിച്ച് ഗോമാതാ

പിറന്നാളിന്റെ പകിട്ട് ഒട്ടും കുറയാതിരിക്കാന്‍ പശുവിന്റെ കഴുത്തില്‍ പ്രത്യേകമായി തയ്യാറാക്കിയ മാലയൊക്കെ ധരിപ്പിച്ചാണ് കേക്കിനരികിലെത്തിച്ചിട്ടുള്ളത്.

പശുവിനും പിറന്നാള്‍; കേക്ക് കടിച്ച് മുറിച്ച് ആഘോഷിച്ച് ഗോമാതാ

ബിജെപി സര്‍ക്കാര്‍ കേന്ദ്രത്തില്‍ വന്നതോടെ മനുഷ്യര്‍ക്ക് രക്ഷയില്ലെങ്കിലും പശുവിന് ദൈവിക പദവി വന്നതായാണ് ചില അസൂയാലുക്കള്‍ പറഞ്ഞുപരത്തുന്നത്. അതെന്തായാലും പശുവിന്റെ പേരില്‍ കുറേപ്പേര്‍ കൊല്ലപ്പെട്ടെങ്കിലും രാജ്യത്ത് മിക്കയിടത്തും പശുക്കള്‍ ഗോമാതാക്കാളായി പൂജിക്കപ്പെടുകയാണ്.

ഇതിന്റെ ഏറ്റവുമൊടുവിലത്തെ ഉദാഹരണമാണ് പശുവിന്റെ പിറന്നാള്‍ കേക്ക് മുറിച്ച് ആഘോഷിച്ച സംഭവം. രണ്ട് സ്ത്രീകളുടെ നേതൃത്വത്തില്‍ (പശുവിന്റെ പിറന്നാള്‍ ദിനത്തിലാണെന്ന് തോന്നുന്നു) പശു കേക്ക് കടിച്ച് മുറിച്ച് ആഘോഷിക്കുന്ന ചിത്രം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. പിറന്നാളിന്റെ പകിട്ട് ഒട്ടും കുറയാതിരിക്കാന്‍ പശുവിന്റെ കഴുത്തില്‍ പ്രത്യേകമായി തയ്യാറാക്കിയ മാലയൊക്കെ ധരിപ്പിച്ചാണ് കേക്കിനരികിലെത്തിച്ചിട്ടുള്ളത്.

Read More >>