ഹാദിയക്കെതിരായ വിധി; മുസ്ലിം ഏകോപന സമിതി ഹൈക്കോടതി മാർച്ചിൽ സംഘർഷം

ഇസ്‌ലാംമതം സ്വീകരിച്ചതിന്റെ പേരില്‍ വിവാഹം റദ്ദാക്കിയ വിധി അംഗീകരിക്കാന്‍ സാധിക്കില്ലെന്നും ഇസ്‌ലാമിക ശരീഅത്ത് പ്രകാരം വിവാഹം നടത്തുവാനുള്ള സ്വതന്ത്ര്യം ഭരണഘടന അനുവദിച്ച് നല്‍കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധ മാർച്ച്. ഇസ്ലാമിലേക്കു വരുന്നവരെ ആർഎസ്എസിന്റെ കശാപ്പുശാലയിലേക്കു അയക്കുന്ന നിലപാടാണ് സുരേന്ദ്രമോഹനനെ പോലെയുള്ള ജഡ്ജിമാർ സ്വീകരിക്കുന്നതെന്ന് മുസ്ലിം ഏകോപന സമിതി ആരോപിച്ചു.

ഹാദിയക്കെതിരായ വിധി; മുസ്ലിം ഏകോപന സമിതി ഹൈക്കോടതി മാർച്ചിൽ സംഘർഷം

ഇസ്ലാമതം സ്വീകരിച്ചതിന്റെ പേരില്‍ വിവാഹം റദ്ദാക്കിയ ഹാദിയക്ക് നീതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് മുസ്ലിം ഏകോപനസമിതി ഹൈക്കോടതിയിലേക്കു നടത്തിയ മാർച്ചിൽ സംഘർഷം. പ്രതിഷേധക്കാർക്കു നേരെ പൊലീസ് ജലപീരങ്കി പ്രയോ​ഗിച്ചു.

ബാരിക്കേഡുകൾ തകർത്ത് പ്രതിഷേധക്കാർ മുന്നോട്ടുപോയത് പൊലീസ് തടഞ്ഞതോടെ സംഘർഷമുണ്ടാവുകയായിരുന്നു. വിവിധ മുസ്ലിം സംഘടനകളിൽ നിന്നുള്ള അഞ്ഞൂറോളം പ്രവർത്തകർ അണിനിരന്ന മാർച്ചിന് പിന്നീട് വിവിധ സം​ഘടനകൾ പിന്തുണയുമായി രം​ഗത്തെത്തുകയായിരുന്നു. പ്രതിഷേധം കനത്തതോടെ പൊലീസ് കണ്ണീർവാതകവും പ്രയോ​ഗിച്ചു. സ്ഥലത്ത് ഇപ്പോഴും സംഘർഷ സാധ്യത നിലനിൽക്കുകയാണ്.

ഇസ്‌ലാംമതം സ്വീകരിച്ചതിന്റെ പേരില്‍ വിവാഹം റദ്ദാക്കിയ വിധി അംഗീകരിക്കാന്‍ സാധിക്കില്ലെന്നും ഇസ്‌ലാമിക ശരീഅത്ത് പ്രകാരം വിവാഹം നടത്തുവാനുള്ള സ്വതന്ത്ര്യം ഭരണഘടന അനുവദിച്ച് നല്‍കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധ മാർച്ച്. ഇസ്ലാമിലേക്കു വരുന്നവരെ ആർഎസ്എസിന്റെ കശാപ്പുശാലയിലേക്കു അയക്കുന്ന നിലപാടാണ് സുരേന്ദ്രമോഹനനെ പോലെയുള്ള ജഡ്ജിമാർ സ്വീകരിക്കുന്നതെന്ന് മുസ്ലിം ഏകോപന സമിതി ആരോപിച്ചു.

ഭരണഘടനാ അവകാശം റദ്ദുചെയ്യാന്‍ നിയമപരമായി കോടതികള്‍ക്ക് അധികാരമില്ലെന്നിരിക്കെ വിധി നീതിക്കു നിരക്കാത്തതാണെന്നു മുസ്ലിം ഏകോപനസമിതി നേതാക്കൾ ആരോപിച്ചു. പാസ്‌പോര്‍ട്ട് പോലുമില്ലാത്ത യുവതി സിറിയയിലേക്കു പോവുമെന്നു ചൂണ്ടിക്കാട്ടിയാണു പിതാവ് ഹേബിയസ് കോര്‍പസ് ഫയല്‍ ചെയ്തത്. അതിന്റെ സാധ്യതകള്‍ പരിശോധിക്കാതെ കള്ളപ്രചാരണങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്ന നിലപാടുകളാണ് വിധി പ്രസ്താവിച്ച രണ്ട് ജഡ്ജിമാരും സ്വീകരിച്ചതെന്നും ഇവർ പറഞ്ഞു.

2016 ജനുവരിയില്‍ ഹൈക്കോടതിയുടെ തന്നെ മറ്റൊരു ബെഞ്ചിനു മുമ്പാകെ ഹാദിയ കേസ് പരിഗണനയില്‍ വന്നപ്പോള്‍ യുവതിയുടെ ഇഷ്ടപ്രകാരം വിവാഹക്കാര്യത്തില്‍ തീരുമാനമെടുക്കാനാണ് കോടതി വിധിച്ചത്. പെണ്‍കുട്ടിയുടെ മതപഠനവും സുരക്ഷിതത്വവും പരിശോധിച്ചതിനു ശേഷമായിരുന്നു വിധി. എന്നാല്‍ രണ്ടാംവട്ടം ഹാദിയയുടെ കേസ് കോടതിയുടെ മുന്നിലെത്തിയപ്പോള്‍ വാദം കേട്ട ജഡ്ജിമാരായ എബ്രഹാം മാത്യുവും സുരേന്ദ്രമോഹനനും തുടക്കംമുതല്‍ എതിരായ നിലപാടുകളാണു സ്വീകരിച്ചതെന്നും മുസ്ലിം ഏകോപന സമിതി ചൂണ്ടിക്കാട്ടി.