നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസിന് ജാമ്യമില്ല

ലക്കിടി കോളേജിലെ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച കേസിലാണ് നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസടക്കം അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തത്. കൃഷ്ണദാസ് സമര്‍പ്പിച്ച ജാമ്യാപേക്ഷ വടക്കാഞ്ചേരി കോടതി തള്ളുകയായിരുന്നു. ഇന്ന് കൃഷ്ണദാസിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുന്നുണ്ട്.

നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസിന് ജാമ്യമില്ല

ലക്കിടി നെഹ്‌റു കോളേജ് വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച കേസില്‍ അറസ്റ്റിലായ നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസിന് ജാമ്യമില്ല. കൃഷ്ണദാസ് സമര്‍പ്പിച്ച ജാമ്യാപേക്ഷ വടക്കാഞ്ചേരി കോടതി തള്ളുകയായിരുന്നു. കോളേജ് പിആര്‍ഒ വത്സലകുമാറിനും കായികാധ്യാപകന്‍ ഗോവിന്ദന്‍കുട്ടിയ്ക്കും ജാമ്യം ലഭിച്ചില്ല. കൃഷ്ണദാസിന്റെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയും പരിഗണിക്കുന്നുണ്ട്.

കോളേജ് മാനേജര്‍ സുകുമാരന് മാത്രമാണ് കോടതി ജാമ്യം അനുവദിച്ചത്. ഇയാളുടെ പ്രായം കണക്കിലെടുത്താണ് ജാമ്യം അനുവദിക്കാനുള്ള കോടതിയുടെ തീരുമാനം. കേസിലെ മൂന്നാം പ്രതി സുചിത്രയ്ക്ക് കഴിഞ്ഞ ദിവസം കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇപ്പോള്‍ കൃഷ്ണദാസടക്കം മൂന്ന് പേരാണ് റിമാന്റില്‍ തുടരുന്നത്.

ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ പ്രോസിക്യൂഷന്‍ ഉയര്‍ത്തിയ വാദങ്ങളെല്ലാം കോടതി പൂര്‍ണ്ണമായി അംഗീകരിക്കുകയായിരുന്നു. പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയില്‍ വിട്ടു നല്‍കണമെന്ന് പൊലീസ് കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Read More >>