ഗൂഡാലോചനാ കേസ്; ഷാജഹാനെ ജയിലിലും മറ്റുള്ളവരെ കസ്റ്റഡിയിലും ചോദ്യം ചെയ്യാൻ കോടതി അനുമതി

ഷാജഹാനെ ഒരു മണിക്കൂർ ജയിലിൽ ചോദ്യം ചെയ്യാമെന്നാണ് കോടതിയുടെ നിർദേശം. സമരത്തിൽ നുഴഞ്ഞുകയറിയതിനും ഗൂഡാലോചന നടത്തിയതിനും കൂടുതൽ തെളിവുകൾ ശേഖരിക്കാനായി റിമാൻഡിൽ കഴിയുന്ന അഞ്ചു പേരെയും കസ്റ്റഡിയിൽ ആവശ്യപ്പെട്ടായിരുന്നു പൊലീസ് അപേക്ഷ നൽകിയിരുന്നത്. എന്നാൽ ഷാജഹാനൊഴികെയുള്ളവരെ നാലു മണിക്കൂർ ചോദ്യം ചെയ്യാനാണ് പൊലീസിന് അനുമതി ലഭിച്ചത്.

ഗൂഡാലോചനാ കേസ്; ഷാജഹാനെ ജയിലിലും മറ്റുള്ളവരെ കസ്റ്റഡിയിലും ചോദ്യം ചെയ്യാൻ കോടതി അനുമതി

ജിഷ്ണുവിന്റെ കുടുംബം ഡിജിപി ഓഫീസിനു മുന്നിൽ നടത്തിയ സമരവുമായി ബന്ധപ്പെട്ട് ​ഗൂഡാലോചനയുണ്ടെന്ന പേരിൽ ‌അറസ്റ്റിലായ കെ എം ഷാജഹാനൊഴികെയുള്ളവരെ കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ കോടതിയുടെ അനുമതി. വൈകീട്ട് നാലു മാണി മുതൽ എട്ടു മണിവരെയാണ് ചോദ്യം ചെയ്യാൻ അനുമതി നൽകിയിരിക്കുന്നത്.

ഷാജഹാനെ ഒരു മണിക്കൂർ ജയിലിൽ ചോദ്യം ചെയ്യാമെന്നാണ് കോടതിയുടെ നിർദേശം. സമരത്തിൽ നുഴഞ്ഞുകയറിയതിനും ഗൂഡാലോചന നടത്തിയതിനും കൂടുതൽ തെളിവുകൾ ശേഖരിക്കാനായി റിമാൻഡിൽ കഴിയുന്ന അഞ്ചു പേരെയും കസ്റ്റഡിയിൽ ആവശ്യപ്പെട്ടായിരുന്നു പൊലീസ് അപേക്ഷ നൽകിയിരുന്നത്. എന്നാൽ ഷാജഹാനൊഴികെയുള്ളവരെ നാലു മണിക്കൂർ ചോദ്യം ചെയ്യാനാണ് പൊലീസിന് അനുമതി ലഭിച്ചത്.

പൊതുപ്രവർത്തകൻ ഷാജർഖാൻ, ഭാര്യ മിനി, എസ്‌യുസിഐ പ്രവർത്തകൻ ശ്രീകുമാർ, തോക്കുസ്വാമിയെന്നു വിളിക്കപ്പെടുന്ന ഹിമവൽ ഭദ്രാനന്ദ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. കസ്റ്റഡിയിൽ വാങ്ങുന്ന പ്രതികളെ ചോദ്യം ചെയ്യലിനു ശേഷം കോടതിയിൽ ഹാജരാക്കണമെന്നും ഉത്തരവുണ്ട്.

മ്യൂസിയം പൊലീസ് ഇതിനായുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു. നേരത്തെ ഷാജഹാന് നിയപപരീക്ഷ എഴുതാനായി കോടതി അനുമതി നൽകിയിരുന്നു.