അഴിമതിക്കാരായ ഡോക്ടർമാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ച സംഭവം; കേസെടുത്ത് അന്വേഷണം നടത്താൻ കോടതി ഉത്തരവ്

മുൻ ആരോ​ഗ്യവകുപ്പ് ഡയറക്ടർമാരായ ഡോ. വി കെ രാജൻ, ഡോ. കെ ശൈലജ എന്നിവരെയാണ് കോടതി ഉത്തരവ് മാനിക്കാതെ ആശുപത്രിയിലേക്കു മാറ്റിയത്. നാലു പേർക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താനാണ് കോടതി ഉത്തരവ്. ഷൈലജയെ അനധികൃതമായാണോ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് അന്വേഷിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

അഴിമതിക്കാരായ ഡോക്ടർമാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ച സംഭവം; കേസെടുത്ത് അന്വേഷണം നടത്താൻ കോടതി ഉത്തരവ്

അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ട മുൻ ആരോ​ഗ്യവകുപ്പ് ഡയറക്ടർമാരെ ജയിലിൽ അടയ്ക്കാതെ ആശുപത്രിയിൽ പ്രവേശിപ്പിച്ച സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്താൻ കോടതി ഉത്തരവ്.തിരുവനന്തപുരം വിജിലൻസ് കോടതിയുടേതാണ് ഉത്തരവ്.

മുൻ ആരോ​ഗ്യവകുപ്പ് ഡയറക്ടർമാരായ ഡോ. വി കെ രാജൻ, ഡോ. കെ ശൈലജ എന്നിവരെയാണ് കോടതി ഉത്തരവ് മാനിക്കാതെ ആശുപത്രിയിലേക്കു മാറ്റിയത്.

നാലുപേർക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താനാണ് കോടതി ഉത്തരവ്. ഷൈലജയെ അനധികൃതമായാണോ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് അന്വേഷിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

ഹെപ്പറ്റൈറ്റിസ് ബി വാക്സിൻ വാങ്ങിയതിൽ അഴിമതി നടത്തിയെന്നു തെളിഞ്ഞതിനെ തുടർന്ന് ഇരുവർക്കും അഞ്ചുവർഷം തടവും 50 ലക്ഷം വീതം പിഴയും കോടതി ചുമത്തിയിരുന്നു. ഷൈലജയെ അടിയന്തരമായി ജയിലിലേക്കും മാറ്റണമെന്നും ഹൃദ്യോഗിയായ ഒന്നാം പ്രതി ഡോ. രാജനെ ആശുപത്രിയിലെ ജയിൽ വാർഡിലേക്കു മാറ്റണമെന്നും കോടതി ഉത്തരവിട്ടിരുന്നു.

എന്നാൽ, ജയിലിലേക്കു കൊണ്ടുപോകും വഴി ഷൈലജയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഷൈലജയ്ക്ക് ആരോഗ്യ പ്രശ്നങ്ങളില്ലെന്നു മെഡിക്കൽ ബോർഡ് റിപ്പോർട്ട് ലഭിച്ചതായി കോടതി അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കോടതിയുടെ നടപടി.