കൊട്ടിയൂർ പീഡനക്കേസ്; ഫാ. റോബിൻ വടക്കു‍ഞ്ചേരിയുടെ ജാമ്യാപേക്ഷ തള്ളി

തലശ്ശേരി അഡീഷനൽ ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. കേസിൽ വിചാരണ കഴിയുന്നതുവരെ പ്രതിക്ക് ജാമ്യം അനുവദിക്കരുതെന്ന പ്രോസിക്യൂഷന്റെ വാദം ശരിവച്ചാണ് ജഡ്ജി ശ്രീകലയുടെ നടപടി.

കൊട്ടിയൂർ പീഡനക്കേസ്; ഫാ. റോബിൻ വടക്കു‍ഞ്ചേരിയുടെ ജാമ്യാപേക്ഷ തള്ളി

കൊട്ടിയൂർ പീഡനക്കേസിലെ മുഖ്യപ്രതി ഫാദർ റോബിൻ വടക്കു‍ഞ്ചേരിയുടെ ജാമ്യാപേേക്ഷ കോടതി രണ്ടാം തവണയും തളളി. തലശ്ശേരി അഡീഷനൽ ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.

കേസിൽ വിചാരണ കഴിയുന്നതുവരെ പ്രതിക്ക് ജാമ്യം അനുവദിക്കരുതെന്ന പ്രോസിക്യൂഷന്റെ വാദം ശരിവച്ചാണ് ജഡ്ജി ശ്രീകലയുടെ നടപടി.

കൊട്ടിയൂരിൽ 16കാരിയായ പ്ലസ് വൺ വിദ്യാർ‍ത്ഥിനി പ്രസവിച്ച സംഭവത്തിൽ കഴിഞ്ഞ ഫെബ്രുവരി 17നാണ് നീണ്ടുനോക്കി പള്ളിവികാരിയായിരുന്ന ഫാദർ. റോബിൻ വടക്കുഞ്ചേരിക്കെതിരെ പൊലീസ് കേസെടുത്തത്. പെൺകുട്ടിയുടെ അമ്മ നൽകിയ പരാതിപ്രകാരമായിരുന്നു കേസ്. ‌

തുടർന്ന്, റോബിനെ പൊലീസ് അറസ്റ്റ് ചെയ്തു. ‍ഡിഎൻഎ പരിശോധനയിൽ പെൺകുട്ടിയുടെ കുഞ്ഞ് മുഖ്യപ്രതി ഫാദർ റോബിൻ വ‍ടക്കുഞ്ചേരിയുടേത് തന്നെയെന്നു സ്ഥിരീകരിച്ചിരുന്നു.

റോബിന്റേയും പെണ്‍കുട്ടിയുടേയും കുഞ്ഞിന്റേയും രക്തസാമ്പിളുകള്‍ തിരുവനന്തപുരത്തെ സംസ്ഥാന ഫോറന്‍സിക് സയന്‍സ് ലാബിലാണ് പരിശോധിച്ചത്. സംഭവത്തിനു പിന്നാലെ റോബിനെ വികാരി സ്ഥാനത്തുനിന്നും നീക്കിയിരുന്നു.