ജിഷ്ണു കേസിൽ ഒളിവിലുള്ള പ്രതികൾക്കെതിരെ അറസ്റ്റ് വാറന്റ്; പൊലീസിന്റെ അപേക്ഷ പരിഗണിക്കുന്നത് കോടതി തിങ്കളാഴ്ച്ചത്തേക്കു മാറ്റി

പ്രതികളെ പിടിക്കാൻ അന്വേഷണ സംഘം എവിടെയൊക്കെ പോയി അന്വേഷണം നടത്തിയെന്നു കോടതി ചോദിച്ചു. റിപ്പോർട്ടിൽ പ്രതികളെ പിടിക്കാൻ കോയമ്പത്തൂർ ഉൾപ്പെടെയുള്ള കുറച്ചു സ്ഥലത്ത് പോയതായി പറയുന്നുണ്ട്. എന്നാൽ എവിടെയൊക്കെ പോയി എന്നു പറയുന്നില്ല. കഴിഞ്ഞ തവണയും ഇതു സംബന്ധിച്ച് വിശദമായ റിപ്പോർട്ട് ചോദിച്ചെങ്കിലും ഇപ്പോഴുo നൽകിയിട്ടില്ല. കോടതിക്കു കൃത്യമായ രേഖകൾ കിട്ടിയാലേ നടപടി സ്വീകരിക്കാനാവൂ എന്നും കോടതി വ്യക്തമാക്കി.

ജിഷ്ണു കേസിൽ ഒളിവിലുള്ള പ്രതികൾക്കെതിരെ അറസ്റ്റ് വാറന്റ്; പൊലീസിന്റെ അപേക്ഷ പരിഗണിക്കുന്നത് കോടതി തിങ്കളാഴ്ച്ചത്തേക്കു മാറ്റി

ജിഷ്ണു പ്രണോയ് കേസിൽ ഒളിവിൽ കഴിയുന്ന പ്രതികൾക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കണമെന്നുള്ള പൊലീസിന്റെ അപേക്ഷ പരിഗണിക്കുന്നത് വടക്കാഞ്ചേരി മജിസ്ട്രേറ്റ് കോടതി തിങ്കളാഴ്ച്ചത്തേക്കു മാറ്റി. വിശദമായ റിപ്പോർട്ടും സത്യവാങ്മൂലവും നൽകാനും കോടതി ആവശ്യപ്പെട്ടു. പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാനുള്ള നടപടികളുടെ ഭാഗമായാണ് പൊലീസ് കോടതിയിൽ അപേക്ഷ നൽകിയത്.

പ്രതികളെ പിടിക്കാൻ അന്വേഷണ സംഘം എവിടെയൊക്കെ പോയി അന്വേഷണം നടത്തിയെന്നു കോടതി ചോദിച്ചു. റിപ്പോർട്ടിൽ പ്രതികളെ പിടിക്കാൻ കോയമ്പത്തൂർ ഉൾപ്പെടെയുള്ള കുറച്ചു സ്ഥലത്ത് പോയതായി പറയുന്നുണ്ട്. എന്നാൽ എവിടെയൊക്കെ പോയി എന്നു പറയുന്നില്ല. കഴിഞ്ഞ തവണയും ഇതു സംബന്ധിച്ച് വിശദമായ റിപ്പോർട്ട് ചോദിച്ചെങ്കിലും ഇപ്പോഴും നൽകിയിട്ടില്ല. കോടതിക്കു കൃത്യമായ രേഖകൾ കിട്ടിയാലേ നടപടി സ്വീകരിക്കാനാവൂ എന്നും കോടതി വ്യക്തമാക്കി.

പ്രതികൾക്കു വേണ്ടി വക്കീലൻമാർ ആരും ഹാജരായിരുന്നില്ല. പക്ഷേ പ്രതികൾ നൽകിയ മുൻകൂർ ജാമ്യപേക്ഷ ഹൈക്കോടതി ഇന്നു പരിഗണിക്കുന്നുണ്ടെന്ന് അഡീഷണൽ പ്രോസിക്യൂട്ടർ കോടതിയെ അറിയിച്ചു. അന്വേഷണ സംഘത്തിനു വേണ്ടി ഹാജരായ എഎസ്ഐ ശശീന്ദ്രനും പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുന്ന കാര്യം പറഞ്ഞു. ഇതിന്റെ റിപ്പോർട്ട് എടുത്തുനൽകാൻ കോടതി ആവശ്യപ്പെട്ടെങ്കിലും സാങ്കേതിക കാരണത്താൽ ഇന്നു കഴിയില്ലെന്നും സമയം തരണമെന്നും പ്രോസിക്യൂട്ടർ ആവശ്യപ്പെട്ടു. ഇതിനെ തുടർന്നാണ് അപേക്ഷ പരിഗണിക്കുന്നത് കോടതി തിങ്കളാഴ്ച്ചത്തേക്ക് നീട്ടിയത്.

കേസിൽ മൂന്നും നാലും പ്രതികളായ വൈസ് പ്രിൻസിപ്പൽ എൻ കെ ശക്തിവേൽ, അധ്യാപകനായ സി പി പ്രവീൺ എന്നിവർക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കണമെന്നാണ് പൊലീസ് കോടതിയിൽ അപേക്ഷ നൽകിയത്.