ദേശാഭിമാനിയല്ലാതെ മറ്റൊരു പത്രവും വേണ്ട; വിവാദ ഉത്തരവ് ഇന്ത്യന്‍ കോഫി ഹൗസ് അധികൃതർ പിൻവലിച്ചു

കോഫീ ഹൗസ് ഭരണസമിതി പിരിച്ചുവിട്ട നടപടിയിൽ സർക്കാരിനെതിരെ തെറ്റിദ്ധാരണ ജനിപ്പിക്കുന്ന വാർത്തകളാണ് മറ്റു പത്രങ്ങൾ നൽകിയതെന്ന് ആരോപിച്ചായിരുന്നു വിവാദ ഉത്തരവ്. ദേശാഭിമാനി മാത്രമാണ് സർക്കാർ നിലപാടിനൊപ്പം നിന്നതെന്നായിരുന്നു ഉത്തരവിലെ അവകാശവാദം. എന്നാൽ ഇതിനെതിരെ മന്ത്രി കടകംപള്ളി സുരേന്ദ്രനടക്കമുള്ളവർ രം​ഗത്തുവന്നതോടെയാണ് വിവാദ ഉത്തരവ് പുറപ്പെടുവിക്കാൻ അഡ്മിനിസ്ട്രേറ്റർ നിർബന്ധിതനായത്.

ദേശാഭിമാനിയല്ലാതെ മറ്റൊരു പത്രവും വേണ്ട; വിവാദ ഉത്തരവ് ഇന്ത്യന്‍ കോഫി ഹൗസ് അധികൃതർ പിൻവലിച്ചു

ഇന്ത്യൻ കോഫീ ഹൗസുകളിൽ ദേശാഭിമാനിയല്ലാതെ മറ്റൊരു പത്രവും വേണ്ടെന്ന വിവാദ ഉത്തരവ് പിൻവലിച്ചു. ദേശാഭിമാനിക്കൊപ്പം മറ്റു പത്രങ്ങളും പ്രസിദ്ധീകരണങ്ങളും വരുത്താമെന്നാണ് പുതിയ ഉത്തരവ്. ഉത്തരവ് വിവാദമായതിനെ തുടർന്നാണ് അധികൃതരുടെ നിലപാടു മാറ്റം.

നേരത്തെയുണ്ടായിരുന്ന ഭരണസമിതി പിരിച്ചുവിട്ട് എൽഡിഎഫ് സർക്കാർ നിയോ​ഗിച്ച അഡ്മിനിസ്ട്രേറ്ററാണ് വിവാദ ഉത്തരവ് പുറപ്പെടുവിച്ചിരുന്നത്. കോഫീ ഹൗസുകൾക്കു പുറമെ കോഫീ ബോർഡ് ഓഫീസുകളിലും പാർട്ടി പത്രം മാത്രമേ വരുത്താൻ പാടുള്ളൂ എന്നായിരുന്നു ഉത്തരവ്. മെയ് ഒന്നുമുതൽ ഉത്തരവ് നടപ്പാക്കുകയും ചെയ്തിരുന്നു.

കോഫീ ഹൗസ് ഭരണസമിതി പിരിച്ചുവിട്ട നടപടിയിൽ സർക്കാരിനെതിരെ തെറ്റിദ്ധാരണ ജനിപ്പിക്കുന്ന വാർത്തകളാണ് മറ്റു പത്രങ്ങൾ നൽകിയതെന്ന് ആരോപിച്ചായിരുന്നു വിവാദ ഉത്തരവ്. ദേശാഭിമാനി മാത്രമാണ് സർക്കാർ നിലപാടിനൊപ്പം നിന്നതെന്നായിരുന്നു ഉത്തരവിലെ അവകാശവാദം. എന്നാൽ ഇതിനെതിരെ മന്ത്രി കടകംപള്ളി സുരേന്ദ്രനടക്കമുള്ളവർ രം​ഗത്തുവന്നതോടെയാണ് വിവാദ ഉത്തരവ് പുറപ്പെടുവിക്കാൻ അഡ്മിനിസ്ട്രേറ്റർ നിർബന്ധിതനായത്.

ഇന്ത്യൻ കോഫീ ഹൗസുകളിൽ ദേശാഭിമാനി മാത്രം വരുത്തിയാൽ മതിയെന്ന ഉത്തരവ് വിവരക്കേടാണെന്നും പരിശോധിച്ചു നടപടിയെടുക്കുമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഇന്നലെ വ്യക്തമാക്കിയിരുന്നു.