സൗമ്യ അമ്മയോടു പറഞ്ഞു - 'ആരോ ചതിച്ചതാണ് ഞങ്ങളെ'; മജിസ്‌ട്രേറ്റിനു നൽകിയെന്നു പറയുന്ന മൊഴിയിലും ദുരൂഹത

കഴിഞ്ഞ ഫിബ്രുവരി നാലിനാണ് പി കെ ദാസ് മെഡിക്കല്‍ കോളേജിലെ റേഡിയോളജിസ്റ്റുകളായ സൗമ്യയേയും മായന്നൂര്‍ പാറമേല്‍പ്പടി രജീഷിന്റെ ഭാര്യ ഐശ്വര്യയേയും ജോലി സ്ഥലത്തുവച്ച് ആസിഡ് അകത്തുചെന്ന് അവശനിലയില്‍ കണ്ടെത്തിയത്. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയവെ ചൊവ്വാഴ്ച്ച ഉച്ചക്ക് ഒരു മണിയോടെയാണ് സൗമ്യ മരിച്ചത്. ഐശ്വര്യ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ഇപ്പോഴും ചികിത്സയില്‍ കഴിയുകയാണ്.

സൗമ്യ അമ്മയോടു പറഞ്ഞു - ആരോ ചതിച്ചതാണ് ഞങ്ങളെ; മജിസ്‌ട്രേറ്റിനു നൽകിയെന്നു പറയുന്ന മൊഴിയിലും ദുരൂഹത

'അമ്മേ ഞാനൊരിക്കലും അങ്ങനെ ചെയ്യില്ല, ആരോ ചതിച്ചതാണ് ഞങ്ങളെ. ഡോര്‍ ലോക്ക് ചെയ്താണ് ഞങ്ങള്‍ കിടന്നിരുന്നത്. ഡോര്‍ ബലമായി തുറന്ന് ആരോ മനപൂര്‍വ്വം വായില്‍ ആസിഡ് ഒഴിച്ചതാണ്. എനിക്കൊന്നും ഓര്‍മ്മയില്ല'

വാണിയംകുളം പി കെ ദാസ് മെഡിക്കല്‍ കോളേജില്‍ ആസിഡ് കഴിച്ച് ചികിത്സയിലിരിക്കെ മരിച്ച ജീവനക്കാരി സൗമ്യ അമ്മയോട് പറഞ്ഞ വാക്കുകളാണിത്. ആശുപത്രിയില്‍ നിന്ന് വീടെത്തിയപ്പോള്‍ ' നീ എന്തിനാണ് ഇങ്ങനെ ചെയ്‌തെന്ന് അമ്മ ചോദിച്ചപ്പോഴാണ് സൗമ്യ ഇങ്ങനെ പറഞ്ഞത്.

കൂട്ടുകാരിയെ പിരിയാന്‍ പറ്റാത്തതിലുള്ള മനോവിഷമം കൊണ്ടാണ് ആസിഡ് സ്വയം കഴിച്ചതെന്ന മജിസ്‌ട്രേറ്റിന് കൊടുത്ത മൊഴിയെക്കുറിച്ച് ചോദിച്ചപ്പോള്‍ താനെങ്ങനെ പറഞ്ഞിട്ടില്ലെന്ന് സൗമ്യ പറഞ്ഞു. തനിക്ക് അത് ഓർമയില്ലെന്നും ആരോ തങ്ങളെ ചതിച്ചതാണെന്നും സൗമ്യ പറഞ്ഞതായി അമ്മ പാറുക്കുട്ടി വെളിപ്പെടുത്തുന്നു.

സൗമ്യയുടെ അമ്മ പാറുക്കുട്ടി കാര്യങ്ങള്‍ വെളിപ്പെടുത്തിയതോടെ സൗമ്യയുടെ മരണത്തെ കുറിച്ചും കൂട്ടുകാരി ഐശ്വര്യയുമൊത്ത് ഇവര്‍ ആസിഡ് കഴിച്ച കാര്യത്തെ കുറിച്ചും അന്വേഷിക്കാന്‍ പൊലീസ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. ഷൊര്‍ണൂര്‍ ഡി വൈ എസ് പിയുടെ നേതൃത്വത്തിലുള്ള ഈ പ്രത്യേക അന്വേഷണ സംഘമാണ് ഇനി കേസ് അന്വേഷിക്കുക.

പി കെ ദാസ് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയവെ സൗമ്യയെ അസുഖം മാറിയെന്ന് പറഞ്ഞ് വീട്ടിലേക്ക് ആശുപത്രി അധികൃതര്‍ പറഞ്ഞ് അയക്കുകയായിരുന്നു. രണ്ടര ലക്ഷത്തോളം രൂപ ചികിത്സ ഫീസായും ആവശ്യപ്പെട്ടു. എന്നാല്‍ വീട്ടുകാര്‍ക്ക് പണം അടക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് നിരവധി പേപ്പറുകളില്‍ ഒപ്പിട്ടു വാങ്ങിയാണ് പറഞ്ഞയച്ചത്. വീട്ടിലെത്തി വീണ്ടും രക്തം ഛര്‍ദ്ദിച്ചതിനെ തുടര്‍ന്ന് വീണ്ടും പി കെ ദാസ് മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ചികിത്സ നല്‍കാന്‍ തയ്യാറാവാത്തതിനെ തുടര്‍ന്നാണ് തൃശ്ശൂരിലേക്ക് കൊണ്ടു പോയത്.മജിസ്‌ട്രേറ്റിന് മൊഴി നല്‍കിയതിനു ശേഷം സംഭവത്തില്‍ കേസ് പൊലിസ് എടുത്തിരുന്നില്ല. സൗമ്യ മരിച്ച ശേഷമാണ് അസ്വഭാവിക മരണത്തിന് കേസെടുത്തത്. സംഭവത്തില്‍ ആരേയും സംശയമില്ലെന്നും നടപടി ക്രമങ്ങളുടെ ഭാഗമായാണ് അസ്വാഭാവിക മരണത്തിന് കേസെടുത്തത് എന്നുമാണ് പൊലിസ് പറഞ്ഞിരുന്നത്.

'പോയതു പോയി, ഇനി പരാതിപ്പെട്ടിട്ട് എന്തു കാര്യം? രോഗം ഭേദമായെന്ന് പറഞ്ഞാണ് പി കെ ദാസില്‍ നിന്ന് അവര്‍ ഡിസ്ചാര്‍ജാക്കിയത്. രണ്ടര ലക്ഷത്തോളം രൂപ അടയ്ക്കാനും പറഞ്ഞു. വീണ്ടും രോഗം കൂടി അവിടെ എത്തിച്ചപ്പോള്‍ ചികിത്സ നല്‍കാനും തയ്യാറായില്ല. അവര്‍ വലിയ ആളുകളാണ്. അവര്‍ക്കെതിരേയൊന്നും പരാതിപ്പെടാന്‍ എന്നെ പോലുള്ളവര്‍ക്ക് കഴിയില്ല'

സൗമ്യ മരിച്ച ദിവസം വീട്ടിലെത്തിയപ്പോള്‍ അച്ഛന്‍ നാരായണന്‍ പറഞ്ഞതാണിത്. സൗമ്യ മരിച്ചത് ആശുപത്രിക്കാരുടെ കുറ്റം കൊണ്ടല്ലെന്നും പത്രക്കാർക്ക് ഇവിടെന്തുകാര്യം എന്നും ചോദിച്ച് അന്നു വീട്ടിലെത്തിയ മാധ്യമ പ്രവര്‍ത്തകരെ നാട്ടുകാരോ വീട്ടുകാരോ അല്ലാത്ത ചിലര്‍ തടയാന്‍ രംഗത്ത് ഉണ്ടായിരുന്നു.

കഴിഞ്ഞ ഫിബ്രുവരി നാലിനാണ് പി കെ ദാസ് മെഡിക്കല്‍ കോളേജിലെ റേഡിയോളജിസ്റ്റുകളായ സൗമ്യയേയും മായന്നൂര്‍ പാറമേല്‍പ്പടി രജീഷിന്റെ ഭാര്യ ഐശ്വര്യയേയും (21) ജോലി സ്ഥലത്തുവച്ച് ആസിഡ് അകത്തുചെന്ന് അവശനിലയില്‍ കണ്ടെത്തിയത്. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയവെ ചൊവ്വാഴ്ച്ച ഉച്ചക്ക് ഒരു മണിയോടെയാണ് സൗമ്യ മരിച്ചത്. ഐശ്വര്യ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ഇപ്പോഴും ചികിത്സയില്‍ കഴിയുകയാണ്.

Read More >>