അയ്യപ്പ ഭക്തരെ പ്രത്യേക മതവിഭാഗമായി അംഗീകരിക്കണം: ചെന്നിത്തല

നാട്ടിൽ കലാപം നടക്കട്ടെ എന്നാണ് മുഖ്യമന്ത്രിയുടെ നിലപാടെന്നും ചെന്നിത്തല ആരോപിച്ചു.

അയ്യപ്പ ഭക്തരെ പ്രത്യേക മതവിഭാഗമായി അംഗീകരിക്കണം: ചെന്നിത്തല

അയ്യപ്പഭക്തരെ പ്രത്യേക മതവിഭാ​ഗമായി അം​ഗീകരിക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതിനായി കേന്ദ്രസർക്കാർ നിയമനിർമാണം കൊണ്ടുവരണം. സംസ്ഥാന സർക്കാർ പ്രമേയം പാസാക്കണമെന്നും ആവശ്യപ്പെട്ട ചെന്നിത്തല എന്നാൽ ഇക്കാര്യ ഉന്നയിച്ച് പ്രധാനമന്ത്രിയെ കാണില്ലെന്നും വ്യക്തമാക്കി.

അയ്യപ്പഭക്തരെ പ്രത്യേക മതവിഭാ​ഗമായി പരി​ഗണിക്കാനാവില്ലെന്ന് വ്യക്തമാക്കിയാണ് ശബരിമലയിൽ യുവതീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള വിധി സുപ്രീംകോടതി പുറപ്പെടുവിച്ചത്. എന്നിരിക്കെയാണ് ഇത്തരമൊരു ആവശ്യവുമായി ചെന്നിത്തല രം​ഗത്തെത്തിയിരിക്കുന്നത്.

നാട്ടിൽ കലാപം നടക്കട്ടെ എന്നാണ് മുഖ്യമന്ത്രിയുടെ നിലപാടെന്നും ചെന്നിത്തല ആരോപിച്ചു. ശരിയായ കാര്യങ്ങള്‍ പറയുന്നവരെ സംഘിയാക്കാനാണ് സിപിഐഎമ്മിന്‍റെ ശ്രമം. മുസ്ലിം ലീഗ് നേതാവ് എം കെ മുനീറിനെയും തന്നെയും സംഘിയാക്കി. മുഖ്യമന്ത്രിയുടെ ഓഫിസില്‍ ശബരിമല യുവതീ പ്രവേശന സെല്‍ തുറന്നിരിക്കുകയാണ്. വനിതാ മതിലില്‍ പങ്കെടുത്തത് 12 ലക്ഷം പേർ മാത്രമാണെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു.