താനൂർ ചാപ്പപ്പടിയിൽ സംഘർഷം; പോലീസ് ആകാശത്തേക്ക് വെടിവെച്ചു

കഴിഞ്ഞ ദിവസങ്ങളിൽ നിലനിന്ന ലീഗ്- സി.പി.എം അക്രമത്തിന്റെ തുടർച്ചയാണ് ഞായറാഴ്ച രാത്രി നടന്നത് സംഘര്‍ഷം എന്നാണ് പ്രാഥമിക വിലയിരുത്തല്‍

താനൂർ ചാപ്പപ്പടിയിൽ സംഘർഷം; പോലീസ് ആകാശത്തേക്ക് വെടിവെച്ചു

താനൂർ: താനൂർ ചാപ്പപ്പടി കോർമ്മൻകടപ്പുറത്ത് ഞായറാഴ്ച രാത്രി 10 മണിയോടെ ഭീതി പരത്തുന്ന നിലയില്‍ ചില ആളുകള്‍ സംഘർഷം അഴിച്ചുവിട്ടതായി റിപ്പോര്‍ട്ടുകള്‍.
ചാപ്പപ്പടിയിലെ വീടുകൾക്ക് നേരെയായിരുന്നു ആദ്യം ആക്രമണമുണ്ടായത്. പെട്രോൾ ബോബ് എറിഞ്ഞു ഒരു വീടിന് ഭാഗികമായി തീ പിടിച്ചു.

സംഘര്‍ഷം രൂക്ഷമായതോടെ തിരൂരങ്ങാടി, തിരൂർ താലൂക്കുകളിലെ പോലീസ് സ്ഥലത്തെത്തി. രാത്രി വൈകിയും കോർമ്മൻകടപ്പുറത്തെ ഒട്ടേറെ വീടുകൾക്ക് നേരെ ആക്രമണം നടന്നു. പോലീസിനുനേരെയും കല്ലേറുണ്ടായി. സംഘർഷത്തിൽ സി.ഐ അടക്കമുള്ള പോലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്.


അക്രമം നടക്കുന്ന സ്ഥലങ്ങളിലേക്ക് ആരേയും പോലീസ് കടത്തിവിട്ടിട്ടില്ല. സ്ഥലത്തെത്തിയ ആളുകളെ ഒഴിപ്പിക്കാനായി പോലീസ് ആകാശത്തേക്ക് വെടിവെച്ചു.

കഴിഞ്ഞ ദിവസങ്ങളിൽ നിലനിന്ന ലീഗ്- സി.പി.എം അക്രമത്തിന്റെ തുടർച്ചയാണ് ഞായറാഴ്ച രാത്രി നടന്നത് സംഘര്‍ഷം എന്നാണ് പ്രാഥമിക വിലയിരുത്തല്‍. എന്നാല്‍ സംഭവത്തോട് പ്രതികരിക്കാന്‍ പോലീസ് തയ്യാറായില്ല.


സംഘര്‍ഷത്തില്‍ പരിക്കേറ്റവര്‍
(Report by: Shafeeque Babu )

Read More >>