മന്ത്രി മണി പറഞ്ഞതും എഡിറ്റിങ്ങിൽ പോയതും; ഫുൾ ടെക്സ്റ്റ് വായിക്കാം, കാണാം

പെമ്പിളൈ ഒരുമൈ പ്രവർത്തകരെ അപമാനിച്ചുകൊണ്ടു എം എം മണി നടത്തിയ പരാമർശം കൂടുതൽ വിവാദങ്ങളിലേക്ക് നീങ്ങുകയാണ്. യഥാർത്ഥത്തിൽ എന്താണ് എം എം മണി പറഞ്ഞത്? എന്തൊക്കെയാണ് എഡിറ്റ് ചെയ്യപ്പെട്ടത്? പ്രസംഗത്തിന്റെ പൂർണ രൂപം വായിക്കാം; കാണാം.

മന്ത്രി മണി പറഞ്ഞതും എഡിറ്റിങ്ങിൽ പോയതും; ഫുൾ ടെക്സ്റ്റ് വായിക്കാം, കാണാം

എം എം മണി പെമ്പിളൈ ഒരുമൈ പ്രവർത്തകരെ അപമാനിച്ചുകൊണ്ടു നടത്തിയ പരാമർശം എന്ന നിലയിൽ പുറത്തു വന്നിരിക്കുന്നത് ദീർഘമായ പ്രസംഗത്തിൽ നിന്നുമുള്ള ഒരു ഭാഗമാണ്. എം എം മണിയുടെ പ്രസംഗത്തിൽ ഉദ്യോഗസ്ഥരെയും മാധ്യമപ്രവർത്തകരെയും കുറിച്ചാണ് പറഞ്ഞത്. പെമ്പിളൈ ഒരുമൈയുടെ പേര് ഒരു സ്ഥലത്താണ് പരാമർശിച്ചിരിക്കുന്നത്. മൂന്നാർ ഒഴിപ്പിക്കൽ കാലങ്ങളിലും പെമ്പിളൈ ഒരുമൈ സമരകാലത്തും മൂന്നാറിലെത്തിയ മാധ്യമപ്രവർത്തകരെക്കുറിച്ചുള്ള മണിയാശാന്റെ പ്രസംഗത്തിന്റെ പൂർണരൂപം:

അതെല്ലാം പൊളിക്കാന്‍ ഒരു സബ് കളക്ടര്‍ എന്ന കോന്തന്‍ ഇറങ്ങിത്തിരിച്ചാല്‍ അവന്റെ തലയ്ക്ക് സുഖമില്ല, ഊളമ്പാറയ്ക്ക് അയയ്ക്കണമെന്നാണ് എന്റെ അഭിപ്രായം...ഊളമ്പാറയ്ക്ക്. മനസ്സിലായില്ലേ...അല്ലാതെ നേരെ ചൊവ്വേ പോകൂലാ...ഓഹ് അവനങ്ങ് ഇറങ്ങിയല്ലേ...എന്നാ ദൗത്യസേന...ആഹ്..ഇന്ത്യന്‍ സൈന്യത്തിന്റെ ഉടുപ്പാ ഇട്ടിരിക്കുന്നേ...അതെങ്ങനാ എന്ന് മുഖ്യമന്ത്രി ചോദിക്കുന്ന കേട്ടു...അതെങ്ങനാ അങ്ങനെ വന്നുപോയിട്ടുള്ളതെന്ന്. ദൗത്യസേന...എന്നാ ദൗത്യമാ...144 പ്രഖ്യാപിച്ചു. ജില്ലാ പൊലീസ് സൂപ്രണ്ട് അറിഞ്ഞില്ല. സംസ്ഥാന ഭരണകൂടത്തിന്റെ തലവനായ മുഖ്യമന്ത്രി അറിഞ്ഞിട്ടില്ല. എന്നു പറഞ്ഞാല്‍ ഗവണ്‍മെന്റ് അറിഞ്ഞില്ലെന്ന്...ഒരു ജില്ലാ കളക്ടറും ഒരു സബ്കളക്ടറും കൂടി അങ്ങനെ പ്രഖ്യാപിക്കാന്‍ ആരാ അവര്‍ക്ക് അധികാരം കൊടുത്തത്? അത് പ്രശ്‌നമല്ലേ...പറ...സാമാന്യ മര്യാദയില്ലേ...ഓഹ്, എന്നിട്ട് ചര്‍ച്ച ചെയ്തു. ചര്‍ച്ച ചെയ്ത്... ഒന്ന്, അത് റവന്യൂ മന്ത്രിയും പറഞ്ഞു. അഞ്ചു സെന്റോ പത്ത് സെന്റോ ഉള്ളവനെയൊന്നും കയ്യേറ്റമുള്ളവരെയൊന്നും ഒഴിപ്പിക്കാനൊന്നും പോകാന്‍ പാടില്ലെന്ന് ഞാന്‍ നേരത്തെ പറഞ്ഞിട്ടുണ്ടെന്നാ അദ്ദേഹം പറഞ്ഞിട്ടുള്ളത്. മനസ്സിലായില്ലേ. അത് പറയണം. വലിയ കയ്യേറ്റമാണ് കാണേണ്ടത്. അതുകൊണ്ട് ഒഴിപ്പിക്കേണ്ടുന്നതിന്റെ ലിസ്റ്റ് തയ്യാറാക്കണം. എന്നിട്ട് ആലോചിച്ചിട്ട് കാര്യങ്ങള്‍ ചെയ്താല്‍ മതി. ഏതെങ്കിലും വണ്‍മാന്‍ ഷോ കളിക്കെണ്ടാന്നും തീരുമാനിച്ചിട്ടുണ്ട്. അത് തന്നെ...വണ്‍മാന്‍ ഷോ...ഇവിടെ ഭരണകൂടം എന്നത് സബ്കളക്ടര്‍ മാത്രമല്ലല്ലോ...ഒരു സിബിഐ...ആണോ?അതൊന്നും നടക്കുകേല...എന്നിട്ടോ, ഞാന്‍ ഈ ജില്ലയിലുള്ള ഒരു മന്ത്രിയായിട്ട്, മണിയോയും കൂടി ചര്‍ച്ച ചെയ്യണമെന്ന് പറഞ്ഞു. ഓഹ് അന്നേരം എന്നെ അങ്ങോട്ട്...ബ്..ബ്..ബ്..ഞാന്‍ വേറൊന്നും പറയുന്നില്ല...എന്തെല്ലാമാ ഇവിടെ പറയുന്നേ...ഓഹോ മനോരമ...മണി കെട്ടി...എടാ ഉവ്വേ ഒണ്ടാക്കുമെന്ന് പറഞ്ഞിട്ട് കുറച്ചു നാളായി. എനിക്കറിയാം... ഇതൊന്നും പറഞ്ഞാലൊന്നും ഉണ്ടല്ലോ എനിക്കൊരു ചുക്കുമില്ല...ഞാന്‍ ഇതിലൊന്നും പേടിക്കൂലാ...ഈ ഗവണ്‍മെന്റ് മന്ത്രിമാര്‍ മുഖ്യമന്ത്രിയാ നിര്‍ദ്ദേശിച്ചത്. ഇവിടെ ജില്ലയിലുള്ള മന്ത്രിയാണ്. അങ്ങേരോട് കൂടി ചര്‍ച്ച ചെയ്തിട്ട് ചെയ്യണം. അല്ലാതെ ഒഴിപ്പീരെല്ലാം , ഇതെല്ലാം ഞാന്‍ ചെയ്‌തോളും എന്നൊന്നും തീരുമാനിച്ചില്ല. തികച്ചും മര്യാദയ്ക്കുള്ളൊരു തീരുമാനം. ഓഹ് അത് സംബന്ധിച്ച് ഇനി വല്ലോം നടക്കുവോ...ഇവന്‍മാര്‍ ഈ ചാനലുകാരല്ലേ ഇതെല്ലാം നടത്താന്‍ പോകുന്നേ...അവിടെ ഇവന്റെ കൂടെയാ.. സബ്കലക്റ്ററുടെകൂടെയാ വൈകുന്നേരം. പണ്ട് സുരേഷ് കുമാറ് വന്നിട്ട് കള്ളുകുടി കേയ്സ് കണക്കിനായിരുന്നു ബ്രാന്‍ഡി. എവ്ടെ.. പൂച്ച..! പഴേ നമ്മട പൂച്ച! ഗവണ്‍മെന്റ് ഹൗസില്‍. ഗസ്റ്റ് ഹൗസില്‍. കുടീം സകല പണീമൊണ്ടായിരുന്നു. പെമ്പളൈ ഒരുമ നടന്നു. അന്നും കുടീം സകല വൃത്തികേടും നടന്നിട്ടുണ്ടവിടെ. മനസ്സിലായില്ലേ.. ആവനത്തിലാ, അടുത്തൊള്ള കാട്ടിലായിരുന്നു പണി അന്ന്. ഒരു ഡിവൈഎസ്പി ഒണ്ടായിരുന്നന്ന്..എന്നാ സജിയോ ? ആ! എല്ലാരുംകുടെ കൂടി.. ഇതൊക്കെ ഞങ്ങക്കറിയാം.. മനസിലായില്ലേ ? ഞാനത് പറഞ്ഞു ഇവിടെ. ചാനലുകാരുംകുടെ കൂടെ പൊറുതിയാന്ന് പറഞ്ഞിട്ടുണ്ടിന്നലെ.ഓ.. പിന്നെ പിന്നെ ആഹ! പുള്ളിക്ക് ഉപേക്ഷിക്കാമ്പറ്റുവോ?ആഹാ...പിന്നെ പലതും കേള്‍ക്കുന്നൊണ്ട്. ഞാനതൊന്നും പറയുന്നില്ല.ഏതായിരുന്നാലും ഒഴിപ്പിക്കല്‍, അന്യായമായ കയ്യേറ്റം ഒഴിപ്പിക്കണമെന്നത് ഗവണ്‍മെന്റിന്റെ നയമാ.അത് ഏതെങ്കിലുമൊരു ചുങ്ങന്‍, ഈ ഗവണ്‍മെന്‍രിലെ ഏതെങ്കിലുമൊരു മന്ത്രിയുടെ മാത്രം കാര്യമല്ല. ഗവണ്‍മെന്റിന്റെ പൊതു കാര്യമാ...അതിനോടൊക്കെ യോജിപ്പാണെന്ന്...ഒന്നിച്ചു ചെയ്യാമെന്ന്. ഒന്നിച്ചു ചെയ്യാം...ഹോ ഇതു പറയുന്ന കേട്ടാല്‍ തോന്നും ഇവര്, പൊലീസും ചാനലുകാരും ചേര്‍ന്ന് ഒഴിപ്പീരാ...ഇവിടെയോ...അതാ..നാട്ടുകാരെടുത്തിട്ട് മകുടം കൂടും...അങ്ങനെയെങ്കില്‍ പിന്നെ നിയമസഭാന്ന് പറഞ്ഞ സാധനം എന്തിനാ? പൊലീസ് സേനയോടറിയിക്കാതെ പോകുവാ ഒഴിപ്പിക്കാന്‍...അവിടെ കിടന്ന് കശപിശ...ദേവികുളത്ത്...അവസാനം കേട്ടറിഞ്ഞ് പോലീസ് ചെന്ന് രക്ഷിക്കുക...ഇതെല്ലാമാ ഇവിടെ നടക്കുന്നത്..മനസ്സിലായില്ലേ...ഇവിടുത്തെ പോലീസിനെ അറിയാക്കാതെ ചെയ്യുക...ഒരു വക ഉപജാപകം അല്ലേ സബ്കളക്ടര്‍ നടത്തുന്നത്. അത് കൂട്ട് നില്‍ക്കുന്ന ഒരു കളക്ടറും...ഇതെല്ലാം തുറന്ന് ഞാന്‍ അവിടെ പറഞ്ഞിട്ടുണ്ട്.ഇവര് തമ്മില് കൂട്ടുകച്ചവടോമുള്ള കളിയാന്ന്...കളിയാ..അതു കൊണ്ട്...ഞാന്‍ പറയും എല്‍.ഡി.എഫിന് ഒരു മിനിമം പരിപാടിയുണ്ട്. ആ പരിപാടിയുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കണം. ഇവിടെ പട്ടയം കൊടുക്കണമെന്ന് തീരുമാനിച്ചിട്ട്, രണ്ട് യോഗവും കൂടി തീരുമാനിച്ചിട്ട് ആ പരിഗണന, വേണ്ട പരിഗണനയില്ല.
വീഡിയോ കടപ്പാട്: ട്വെന്റിഫോർ ന്യൂസ്