എ കെ ശശീന്ദ്രനൊപ്പം ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥിനിയുടെ ചിത്രം സോഷ്യല്‍മീഡിയയില്‍ ദുരുപയോഗം ചെയ്ത സംഭവം; മംഗളം സി ഇ ഒ അജിത് കുമാറിനെതിരെ വനിതാകമ്മീഷനു പരാതി

പെണ്‍കുട്ടി എ കെ ശശീന്ദ്രനൊപ്പം നില്‍ക്കുന്ന ചിത്രം കഴിഞ്ഞദിവസം മാധ്യമപ്രവര്‍ത്തകരുള്‍പ്പെടെയുള്ള രണ്ട് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ പ്രചരിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടി പെണ്‍കുട്ടി പരപ്പനങ്ങാടി പൊലീസില്‍ പരാതി നല്‍കുകയുണ്ടായി. ഇതേത്തുടര്‍ന്ന് പരപ്പനങ്ങാടി എസ് ഐ ജിനേഷ് ഇത് സൈബര്‍ സെല്ലിന് കൈമാറിയിരുന്നു. ഇതിനിടെ എസ് വി പ്രദീപ് തന്റെ ഫെയ്‌സ്ബുക്ക് പേജിലും ഈ ചിത്രം പോസ്റ്റ് ചെയ്തു. വിവാദമായതോടെ ഈ പോസ്റ്റ് പിന്‍വലിച്ചു. തുടര്‍ന്നാണ് പെണ്‍കുട്ടി വനിതാകമ്മീഷനെ സമീപിച്ചത്

എ കെ ശശീന്ദ്രനൊപ്പം ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥിനിയുടെ ചിത്രം സോഷ്യല്‍മീഡിയയില്‍ ദുരുപയോഗം ചെയ്ത സംഭവം;  മംഗളം സി ഇ ഒ അജിത് കുമാറിനെതിരെ വനിതാകമ്മീഷനു പരാതി

ഫോണ്‍വിവാദത്തില്‍ കുടുങ്ങി മന്ത്രി സ്ഥാനം രാജിവെച്ച എ കെ ശശീന്ദ്രനൊപ്പം സ്വകാര്യ പരിപാടിയില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥിനിയുടെ ചിത്രം സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിച്ച സംഭവത്തില്‍ മംഗളം ന്യൂസ് സി ഇ ഒ ആര്‍. അജിത് കുമാര്‍ കൂടുതല്‍ നിയമ കുരുക്കിലേക്ക്. ഈ സംഭവത്തില്‍ മലപ്പുറം അരിയല്ലൂര്‍ സ്വദേശിനിയായ 20 കാരി വനിതാ കമ്മീഷനെ സമീപിച്ചു.

കോഴിക്കോടുള്ള വിദ്യാഭ്യാസ സ്ഥാപനത്തില്‍ ഇന്റീരിയര്‍ ഡിസൈന്‍ കോഴ്സ് ചെയ്യുന്ന വിദ്യാര്‍ത്ഥിനിയുടെ ചിത്രമാണ് മംഗളം സി ഇ ഒ അജിത് കുമാര്‍, വാര്‍ത്താവതാരകന്‍ എസ് വി പ്രദീപ് എന്നിവര്‍ വാട്സ്ആപ്പിലൂടെയും ഫെയ്സ്ബുക്കിലൂടെയും പ്രചരിപ്പിച്ചത്. ഫെബ്രുവരി മൂന്നിന് കോഴിക്കോട് ഈ വിദ്യാഭ്യാസ സ്ഥാപനം സംഘടിപ്പിച്ച എക്സിബിഷനില്‍ എ കെ ശശീന്ദ്രനായിരുന്നു മുഖ്യ അതിഥി. നാട മുറിച്ച് ഉദ്ഘാടനം ചെയ്യുന്നതിനിടെ പെണ്‍കുട്ടിയെ നോക്കി എ കെ ശശീന്ദ്രന്‍ ചിരിക്കുന്ന ചിത്രമാണ് അശ്ലീല താല്‍പര്യത്തോടെ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചത്.

പെണ്‍കുട്ടി എ കെ ശശീന്ദ്രനൊപ്പം നില്‍ക്കുന്ന ചിത്രം കഴിഞ്ഞദിവസം മാധ്യമപ്രവര്‍ത്തകരുള്‍പ്പെടെയുള്ള രണ്ട് വാട്സ്ആപ്പ് ഗ്രൂപ്പില്‍ പ്രചരിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടി പെണ്‍കുട്ടി പരപ്പനങ്ങാടി പൊലീസില്‍ പരാതി നല്‍കുകയുണ്ടായി. ഇതേത്തുടര്‍ന്ന് പരപ്പനങ്ങാടി എസ് ഐ ജിനേഷ് ഇത് സൈബര്‍ സെല്ലിന് കൈമാറിയിരുന്നു. ഇതിനിടെ എസ് വി പ്രദീപ് തന്റെ ഫെയ്സ്ബുക്ക് പേജിലും ഈ ചിത്രം പോസ്റ്റ് ചെയ്തു. വിവാദമായതോടെ ഈ പോസ്റ്റ് പിന്‍വലിച്ചു. തുടര്‍ന്നാണ് പെണ്‍കുട്ടി വനിതാകമ്മീഷനെ സമീപിച്ചത്.

പെണ്‍കുട്ടിയ്ക്കു നീതി ലഭിക്കുംവരെ നിയമപോരാട്ടം തുടരുമെന്നു പരപ്പനങ്ങാടിയിലെ ഡി വൈ എഫ് ഐ പ്രവര്‍ത്തകനായ ജിയേഷ് നാരദാന്യൂസിനോട് പറഞ്ഞു. ജിയേഷിന്റെ നേതൃത്വത്തിലുള്ള സ്ഥലത്തെ ഡി വൈ എഫ് ഐ പ്രവര്‍ത്തകരാണ് പെണ്‍കുട്ടിയെ നിയമനടപടിയ്ക്ക് സഹായിക്കുന്നത്. മംഗളം ന്യൂസ് പുറത്തുവിട്ട വാര്‍ത്ത വിവാദമായിരിക്കെയാണ് പരപ്പനങ്ങാടിയിലെ പെണ്‍കുട്ടിയും മാനേജ്മെന്റിനെതിരെ നിയമനടപടിക്കൊരുങ്ങുന്നത്.