വിനയനെ വിലക്കിയ സിനിമാ സംഘടനകള്‍ക്ക് പിഴശിക്ഷ; ഫെഫ്ക്കയ്ക്കും അമ്മയ്ക്കുമെതിരേ നടപടിയെടുത്തത് കോംപറ്റീഷന്‍ കമ്മീഷന്‍

അമ്മ നാലുലക്ഷം രൂപയും ഫെഫ്ക്ക 85,594 രൂപയും പിഴയടക്കണമെന്നാണ കമ്മീഷന്‍ ഉത്തരവ്. അമ്മയുടെ പ്രസിഡന്റ് ഇന്നസെന്റ്, ബി ഉണ്ണികൃഷ്ണന്‍, ഇടവേള ബാബു, സിബി മലയില്‍ എന്നിവര്‍ പിഴയൊടുക്കണം. ഇന്നസെന്റ് 51000 രൂപയും സബി മലയില്‍ 61000 രൂപയും പിഴയടക്കണം.

വിനയനെ വിലക്കിയ സിനിമാ സംഘടനകള്‍ക്ക് പിഴശിക്ഷ; ഫെഫ്ക്കയ്ക്കും അമ്മയ്ക്കുമെതിരേ നടപടിയെടുത്തത് കോംപറ്റീഷന്‍ കമ്മീഷന്‍

സംവിധായകന്‍ വിനയനെ അപ്രഖ്യാപിതമായി വിലക്കിയ സിനിമാ സംഘടനകളായ അമ്മയ്ക്കും ഫെഫ്കയ്ക്കും എതിരെ കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയുടെ നടപടി. രാജ്യത്തെ അസോസിയഷനുകളുടെയും വിവിധ സംഘടനകളുടെയും പ്രവര്‍ത്തന രീതി പരിശോധിക്കാന്‍ രൂപവത്കരിച്ച കമ്മീഷനാണ് കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ. വിനയനെ വിലക്കിയ അമ്മയും ഫെഫ്കയും പിഴയടക്കണമെന്ന് കമ്മീഷന്‍ അറിയിച്ചു.

അമ്മ നാലുലക്ഷം രൂപയും ഫെഫ്ക്ക 85,594 രൂപയും പിഴയടക്കണമെന്നാണ കമ്മീഷന്‍ ഉത്തരവ്. അമ്മയുടെ പ്രസിഡന്റ് ഇന്നസെന്റ്, ബി ഉണ്ണികൃഷ്ണന്‍, ഇടവേള ബാബു, സിബി മലയില്‍ എന്നിവര്‍ പിഴയൊടുക്കണം. ഇന്നസെന്റ് 51000 രൂപയും സബി മലയില്‍ 61000 രൂപയും പിഴയടക്കണം. 2008ല്‍ ആണ് താരസംഘടനയായ അമ്മയും ഫെഫ്കയും വിനയനെ പുറത്താക്കുന്നത്. ഇതേത്തുടര്‍ന്നാണ് വിനയന്‍ കോംപറ്റീഷന്‍ കമ്മീഷനെ സമീപിച്ചത്. തന്റെ സിനിമകള്‍ റിലീസ് ചെയ്യാന്‍ അനുവദിക്കാതിരിക്കുക, തന്റെ സിനിമയില്‍ സഹകരിക്കുന്നതില്‍ നിന്നും താരങ്ങള്‍ക്കും സാങ്കേതികവിദഗ്ധര്‍ക്കും വിലക്കേര്‍പ്പെടുത്തുക തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് വിനയന്‍ പരാതി നല്‍കിയത്.

കോംപറ്റീഷന്‍ കമ്മീഷന്‍ പരാതി ഫയലില്‍ സ്വീകരിക്കുകയായിരുന്നു. ഫെഫ്ക കാണിച്ച ക്രൂരതയും പകപോക്കലും മറക്കാന്‍ മനസ്സാക്ഷിയുള്ളവര്‍ക്കാര്‍ക്കും കഴിയില്ലെന്നാണ് വിനയന്‍ വ്യക്തമാക്കിയത്. ഈ അനീതികള്‍ക്കെതിരെ താന്‍ കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയില്‍ ഫയല്‍ ചെയ്ത കേസിന്റെ വിധി ഉടന്‍ വരുമെന്നും ഇതിന് മുന്‍കൈ എടുത്തവര്‍ കാലത്തിന്റെ മുന്നില്‍ മറുപടി പറയേണ്ടിവരുമെന്നും വിനയന്‍ നേരത്തേ പറഞ്ഞിരുന്നു.

Read More >>