`എന്റെ നുഴഞ്ഞുകയറ്റം എങ്ങനെ´; കുമ്മനത്തെ ചിത്രത്തിലൂടെ ട്രോളി കലക്ടര്‍ ബ്രോ

'അതുക്കും മേലേ, എന്റെ നഴഞ്ഞുകയറ്റം എങ്ങനെ?' എന്ന ചോദ്യവും ചിത്രത്തില്‍ അടിക്കുറിപ്പായി കലക്ടര്‍ ബ്രോ ചോദിച്ചിട്ടുണ്ട്...

`എന്റെ നുഴഞ്ഞുകയറ്റം എങ്ങനെ´; കുമ്മനത്തെ ചിത്രത്തിലൂടെ ട്രോളി കലക്ടര്‍ ബ്രോ

കൊച്ചി മെട്രോയുടെ കന്നിയാത്രയില്‍ അപ്രതീക്ഷിത അതിഥിതിയായെത്തി കേരള സമൂഹത്തെ ഞെട്ടിച്ച ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ ട്രോളി കോഴിക്കോട്ടെ മുന്‍ കലക്ടര്‍ എന്‍ പ്രശാന്ത്. മോദിയും കുമ്മനവും നില്‍ക്കുന്ന ചിത്രത്തില്‍ കൂടെ കനില്‍ക്കുന്ന എസ്പിജി സൈനികന്റെ തലയ്ക്കു പകരം തന്റെ തല ഫോട്ടോഷോപ്പു ചെയ്താണ് കലക്ടര്‍ ബ്രോ കുമ്മനത്തെ ട്രോളിയിരിക്കുന്നത്.

'അതുക്കും മേലേ, എന്റെ നഴഞ്ഞുകയറ്റം എങ്ങനെ?' എന്ന ചോദ്യവും ചിത്രത്തില്‍ അടിക്കുറിപ്പായി കലക്ടര്‍ ബ്രോ ചോദിച്ചിട്ടുണ്ട്. മെട്രോയില്‍ യാത്രചെയ്തതിനെ തുടര്‍ന്നു കുമ്മനത്തിനെതിരെ വന്‍ ട്രോളുകളാണ് എത്തിയത്. ട്രോളുകള്‍ ഇറക്കിയവരില്‍ നിരവധി പ്രശസ്തരും യാത്രയെ വിമര്‍ശിച്ചു രംഗത്തെത്തിയിരുന്നു. അതിലൊടുവിലത്തേതാണ് കലക്ടര്‍ബ്രോയുടെ എസ്പിജി ട്രോള്‍.


Read More >>