സെന്‍കുമാറിന്റെ നിയമനം: ഉചിതമായ തീരുമാനം കൈക്കൊള്ളും; പരാതി പറയുന്നതിൽ അർത്ഥമില്ലെന്ന് മുഖ്യമന്ത്രി

'നമ്മുടെ രാജ്യത്ത് സുപ്രീംകോടതി വിധി അന്തിമമാണെന്ന് ഞാൻ ആദ്യമേ വ്യക്തമാക്കിയിട്ടുള്ളതാണ്. വിധി പരിശോധിച്ചശേഷം ഉചിതമായ തീരുമാനം കൈക്കൊള്ളും. ഇക്കാര്യത്തിൽ സർക്കാരിനുള്ളിൽ യാതൊരുവിധ ആശയക്കുഴപ്പവുമില്ല. കോടതി വിധിയുടെ പിറ്റേന്നുതന്നെ ഉത്തരവ് നടപ്പാക്കാനാവില്ല' -മുഖ്യമന്ത്രി വ്യക്തമാക്കി.

ടി പി സെൻകുമാറിന്റെ പോലീസ് മേധാവി സ്ഥാനത്തേയ്ക്കുള്ള പുനർ നിയമന വിഷയത്തിൽ പരാതി പറയുന്നത് സുപീം കോടതി വിധിയുടെ പിറ്റേന്നു തന്നെ ഉത്തരവ് നടപ്പാക്കുമെന്ന് കരുതിയവരാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പരാതി പറയുന്നതിൽ അർത്ഥമില്ല. ഇത് സംബന്ധിച്ച ചോദ്യങ്ങൾക്ക് മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

'നമ്മുടെ രാജ്യത്ത് സുപ്രീംകോടതി വിധി അന്തിമമാണെന്ന് ഞാൻ ആദ്യമേ വ്യക്തമാക്കിയിട്ടുള്ളതാണ്. വിധി പരിശോധിച്ചശേഷം ഉചിതമായ തീരുമാനം കൈക്കൊള്ളും. ഇക്കാര്യത്തിൽ സർക്കാരിനുള്ളിൽ യാതൊരുവിധ ആശയക്കുഴപ്പവുമില്ല. കോടതി വിധിയുടെ പിറ്റേന്നുതന്നെ ഉത്തരവ് നടപ്പാക്കാനാവില്ല' -മുഖ്യമന്ത്രി വ്യക്തമാക്കി.

സുപ്രീം കോടതി ഉത്തരവു നടപ്പാക്കാത്തതിനു ചീഫ് സെക്രട്ടറി നളിനി നെറ്റോയ്‌ക്കെതിരെ കടുത്തനടപടി ആവശ്യപ്പെട്ട് ടി പി സെൻകുമാർ ശനിയാഴ്ച കോടതിയലക്ഷ്യ ഹർജി ഫയൽ ചെയ്‌തിരുന്നു.