സെൻകുമാറിനെ അപമാനിച്ചിറക്കിവിടാൻ കരുനീക്കിയത് ചീഫ് സെക്രട്ടറിയും മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതനും; ഉപദേശകർക്കെതിരെ രോഷം പടരുന്നു

പരമോന്നത കോടതി വരെ നീണ്ട നിയമയുദ്ധം ജയിച്ച് സെൻകുമാർ മടങ്ങിവരുമ്പോൾ പൊതുസമക്ഷം നാണംകെട്ടു നിൽക്കുകയാണ് സർക്കാരും സിപിഐഎമ്മും. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന നളിനി നെറ്റോയും മുഖ്യമന്ത്രിയുടെ വിശ്വസ്തനായ ഉന്നതനും ചേർന്നാണ് സെൻകുമാറിനെ പുകച്ചു പുറത്തുചാടിക്കാനുളള തന്ത്രം മെനഞ്ഞത്. നിശിത നിരീക്ഷണങ്ങൾ അടങ്ങിയ സുപ്രിംകോടതി വിധിയോടെ സംസ്ഥാന മുഖ്യമന്ത്രി തന്നെ പിഴച്ചുപോയ ഒരു ഉപജാപത്തിന്റെ പ്രതിക്കൂട്ടിലായി. ഇത്തരം ഉപദേശികളെ എത്രയും വേഗം പടിയിറക്കിയില്ലെങ്കിൽ പിണറായി മുഖ്യമന്ത്രിസ്ഥാനത്തു അഞ്ചുവർഷം തികയ്ക്കില്ലെന്ന അഭിപ്രായമാണ് വളരെവേഗം സിപിഎമ്മിനുള്ളിൽ വ്യാപിക്കുന്നത്.

സെൻകുമാറിനെ അപമാനിച്ചിറക്കിവിടാൻ കരുനീക്കിയത് ചീഫ് സെക്രട്ടറിയും മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതനും; ഉപദേശകർക്കെതിരെ രോഷം പടരുന്നു

മൂന്നാംതരം തന്ത്രം മെനഞ്ഞ് ടി പി സെൻകുമാറിനെ ഡിജിപി സ്ഥാനത്തു നീക്കം ചെയ്യാൻ ചരടുവലിച്ച മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതർക്കെതിരെ ഭരണപക്ഷത്ത് അമർഷം പടരുന്നു. സർക്കാരിനു താൽപര്യമില്ലാത്തതിൽ ഒഴിയണം എന്നൊരു നിർദ്ദേശം ഉത്തരവാദിത്തപ്പെട്ടവർ നൽകിയിരുന്നെങ്കിൽ സ്വയം മാറിനിൽക്കുമായിരുന്ന ഉദ്യോഗസ്ഥനെയാണ് തരംതാണ തന്ത്രങ്ങളുപയോഗിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ് പടിയിറക്കിയത്. ആ തന്ത്രത്തെ തകർത്തു തരിപ്പണമാക്കുകയായിരുന്നു സുപ്രിംകോടതി.

പരമോന്നത കോടതി വരെ നീണ്ട നിയമയുദ്ധം ജയിച്ച് സെൻകുമാർ മടങ്ങിവരുമ്പോൾ പൊതുസമക്ഷം നാണംകെട്ടു നിൽക്കുകയാണ് സർക്കാരും സിപിഐഎമ്മും. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന നളിനി നെറ്റോയും മുഖ്യമന്ത്രിയുടെ വിശ്വസ്തനായ ഉന്നതനും ചേർന്നാണ് സെൻകുമാറിനെ പുകച്ചു പുറത്തുചാടിക്കാനുളള തന്ത്രം മെനഞ്ഞത്. നിശിത നിരീക്ഷണങ്ങൾ അടങ്ങിയ സുപ്രിംകോടതി വിധിയോടെ സംസ്ഥാന മുഖ്യമന്ത്രി തന്നെ പിഴച്ചുപോയ ഒരു ഉപജാപത്തിന്റെ പ്രതിക്കൂട്ടിലായി. ഇത്തരം ഉപദേശികളെ എത്രയും വേഗം പടിയിറക്കിയില്ലെങ്കിൽ പിണറായി മുഖ്യമന്ത്രിസ്ഥാനത്തു അഞ്ചുവർഷം തികയ്ക്കില്ലെന്ന അഭിപ്രായമാണ് വളരെവേഗം സിപിഎമ്മിനുള്ളിൽ വ്യാപിക്കുന്നത്.

ഡിജിപി ലോകനാഥ് ബെഹ്റ, പുതു ഉപദേശകനായി അവതരിച്ച രമൺ ശ്രീവാസ്തവ എന്നിവരെക്കാൾ സിപിഐഎമ്മിനും പിണറായിക്കു വിശ്വസിക്കാവുന്ന ഉദ്യോഗസ്ഥനായിരുന്നു സെൻകുമാർ എന്ന അഭിപ്രായം മുഖ്യമന്ത്രിയുടെ ചുറ്റുവട്ടത്തു തന്നെയുള്ള പലർക്കുമുണ്ട്. ഇതേ അഭിപ്രായമാണ് സിപിഐഎം അനുകൂല പാെലീസ് അസോസിയേഷൻ പ്രവർത്തകർക്കും. മറ്റാരെക്കാളും പ്രൊഫഷണൽ സാമർത്ഥ്യമുള്ള ഉദ്യോഗസ്ഥനാണെന്ന് പൊലീസിൽ പരക്കെ സൽപ്പേരുള്ള ഉദ്യോഗസ്ഥനെ കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയെന്ന കാരണം മെനഞ്ഞ് ഡിജിപി സ്ഥാനത്തു നിന്നും നീക്കിയതിലുള്ള അമർഷം കൂടുതൽ ശക്തമായി വരുംനാളുകളിൽ പുറത്തുവരും.

സമർത്ഥനായ ഒരുദ്യോഗസ്ഥനെ ഇത്തരത്തിൽ അപമാനിച്ചു പുറത്താക്കാൻ ശ്രമിച്ചതും ആ തന്ത്രം പൊളിഞ്ഞതും മുഖ്യമന്ത്രിയെ ഉദ്യോഗസ്ഥർക്കിടയിൽ പൊതുവെ അസ്വീകാര്യനാക്കിയിട്ടുണ്ട്. ഒരുവശത്ത് ജീവനക്കാരെ വിശ്വാസത്തിലെടുത്ത് ഭരണനടപടികൾക്കു വേഗം കൂട്ടാൻ ശ്രമിക്കുന്നുവെന്ന ധാരണ പരത്തുമ്പോഴാണ് മറുവശത്ത് ഇത്തരം തിരിച്ചടികൾ. സർക്കാർ മാറുമ്പോൾ ഉന്നത ഉദ്യോഗസ്ഥരെ സ്ഥാനഭ്രഷ്ടരാക്കുന്ന പതിവുണ്ടെങ്കിലും സെൻകുമാറിനെ നീക്കം ചെയ്യാൻ സ്വീകരിച്ച മാർഗം അമ്പേ പിഴച്ചുപോയി.

മുഖ്യമന്ത്രിയുടെ ഓഫീസിന് എന്തും ചെയ്യാനുള്ള അധികാരമുണ്ടെന്ന ഔന്നത്യത്തെയാണ് സെൻകുമാർ പരമോന്നത കോടതിയോളം ചെന്നു പരാജയപ്പെടുത്തിയത്. തോറ്റുപോയത് എണ്ണമറ്റ ഉപദേശികളുടെ ചക്രവ്യൂഹത്തിൽപ്പെട്ടുപോയ പിണറായി വിജയനും.