വിദ്യാഭ്യാസ വായ്‌പാ തിരിച്ചടവിനു സർക്കാർ പദ്ധതി; 9 ലക്ഷം രൂപ വരെ വായ്‌പ എടുത്തവരുടെ പണം സർക്കാർ തിരിച്ചടയ്ക്കും

വിദ്യാഭ്യാസ വായ്‌പാ തിരിച്ചടവിനു സർക്കാർ പദ്ധതി പ്രഖ്യാപിച്ചു. 9 ലക്ഷം രൂപ വരെ വായ്‌പ എടുത്തവരുടെ പണം സർക്കാർ തിരിച്ചടയ്ക്കും. ഈ പദ്ധതി 01.04.2016 മുതല്‍ മുന്‍കാല പ്രാബല്യത്തില്‍ നിലവില്‍ വരും.

വിദ്യാഭ്യാസ വായ്‌പാ തിരിച്ചടവിനു സർക്കാർ പദ്ധതി; 9 ലക്ഷം രൂപ വരെ വായ്‌പ എടുത്തവരുടെ പണം സർക്കാർ തിരിച്ചടയ്ക്കും

വിദ്യാഭ്യാസ വായ്‌പാ തിരിച്ചടവിനു സർക്കാർ പദ്ധതി. ഒൻപതു ലക്ഷം രൂപ വരെ വായ്‌പ എടുത്തവരുടെ പണം ഈ പദ്ധതിയനുസരിച്ചു സർക്കാർ തിരിച്ചടയ്ക്കും. ഈ പദ്ധതി 01.04.2016 മുതല്‍ മുന്‍കാല പ്രാബല്യത്തില്‍ നിലവില്‍ വരും.

സംസ്ഥാനത്ത് വിദ്യാഭ്യാസ വായ്പയെടുത്തു കടക്കെണിയിലായവരെ സഹായിക്കാനാനാണു വിദ്യാഭ്യാസ വായ്പാ തിരിച്ചടവ് സഹായപദ്ധതി (Education Loan Repayment Support Scheme) നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചു. ഇതൊരു കടാശ്വാസ പദ്ധതിയല്ല. വായ്പാ തിരിച്ചടവിന്റെ അവധിക്കുശേഷമുള്ള നാലു വര്‍ഷ കാലയളവില്‍ സര്‍ക്കാര്‍ സഹായത്തോടുകൂടിയുള്ള ഒരു തിരിച്ചടവ് സഹായപദ്ധതിയാണെന്നു മുഖ്യമന്ത്രി വ്യക്തമാക്കി. ചട്ടം 300 അനുസരിച്ചു നടത്തിയ പ്രസ്താവനയിലാണ് അദ്ദേഹം പദ്ധതി പ്രഖ്യാപിച്ചത്.

വിദ്യാഭ്യാസ വായ്പാ തിരിച്ചടവ് സഹായപദ്ധതിക്കായി ഏകദേശം 900 കോടി രൂപ സാമ്പത്തിക ബാധ്യത വരുമെന്ന് സ്റ്റേറ്റ് ലെവൽ ബാങ്കേഴ്സ് കമ്മിറ്റി (എസ്എൽബിസി) അറിയിച്ചിട്ടുണ്ട്.

01.04.2016-ല്‍ ആറുലക്ഷം രൂപ വരെ കുടുംബ വാര്‍ഷിക വരുമാനമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഇതിന്‍റെ പ്രയോജനം ലഭിക്കും. അംഗവൈകല്യമുള്ള വിദ്യാര്‍ത്ഥികള്‍ക്കു വാര്‍ഷിക വരുമാന പരിധി ഒമ്പതുലക്ഷം രൂപയായിരിക്കും.

റിസര്‍വ് ബാങ്കിന്‍റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍, നിഷ്ക്രിയ ആസ്തിയായ സെക്വേര്‍ഡ് വായ്പാ അക്കൗണ്ടുകള്‍ (നാലുലക്ഷത്തിനു മുകളിലുള്ള വായ്പകള്‍ സെക്വേഡ് വായ്പകളായി കണക്കാക്കുന്നു) പുനഃക്രമീകരിക്കാന്‍ അനുവദിക്കുന്നില്ല. അതിനാല്‍, നിഷ്ക്രിയ ആസ്തിയായി മാറിയിട്ടുള്ളതും നാലു മുതല്‍ ഒമ്പതുലക്ഷം രൂപ വരെ അനുവദിച്ചിട്ടുള്ളതുമായ വിദ്യാഭ്യാസ വായ്പകള്‍ പലിശ ഇളവ് നല്‍കിക്കൊണ്ട് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയിലൂടെ വായ്പ ക്ലോസ് ചെയ്യാന്‍ സാധിക്കില്ലെന്ന് എസ്.എല്‍.ബി.സി അറിയിച്ചിട്ടുണ്ട്. ആയതിനാല്‍, ഈ തിരിച്ചടവ് പദ്ധതി നടപ്പിലാക്കിയശേഷം, ബാങ്കുകളുമായി കൂടിയാലോചിച്ച് പ്രത്യേക പാക്കേജ് നാലുലക്ഷത്തിനു മുകളിലുള്ള വായ്പകള്‍ക്കായി തയ്യാറാക്കാന്‍ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പദ്ധതിയുടെ പ്രസക്തഭാഗങ്ങള്‍ :1. സാമ്പത്തിക സഹായം (i) നിഷ്ക്രിയ ആസ്തി ആകാത്ത 9 ലക്ഷം രൂപ വരെ വായ്പകള്‍ അനുവദിച്ചിട്ടുള്ള വിദ്യാഭ്യാസ വായ്പാ അക്കൗണ്ടുകള്‍. (01.04.2016-ന് മുമ്പ് വായ്പാ തിരിച്ചടവ് തുടങ്ങിയവര്‍ക്ക്) ഈ തിരിച്ചടവ് സഹായം ലഭിക്കും. ഒന്നാം വര്‍ഷം വായ്പയുടെ 90% ഉം രണ്ടാം വര്‍ഷം 75% ഉം മൂന്നാം വര്‍ഷം 50% ഉം നാലാം വര്‍ഷം 25% ഉം സര്‍ക്കാര്‍ വിഹിതമായി നല്‍കി തിരിച്ചടയ്ക്കാന്‍ സഹായിക്കും.

(ii)(a) 31.03.2016-നോ അതിനു മുമ്പോ നിഷ്ക്രിയ ആസ്തിയായി (NPA) മാറിയിട്ടുള്ളതും നാലുലക്ഷം രൂപ വരെ വായ്പ എടുത്തിട്ടുള്ളവര്‍ക്ക് വായ്പാ തുകയുടെ 40% മുന്‍കൂറായി അടയ്ക്കുകയും വായ്പയിേډലുള്ള പലിശ ബാങ്ക് ഇളവുചെയ്ത് കൊടുക്കുകയും ചെയ്താല്‍ 60% സര്‍ക്കാര്‍ നല്‍കി ലോണ്‍ ക്ലോസ് ചെയ്യാന്‍ സര്‍ക്കാര്‍ സഹായിക്കും.

(ii)(b) 31.03.2016നോ അതിനു മുമ്പോ നിഷ്ക്രിയ ആസ്തിയായി (NPA) മാറിയിട്ടുള്ളതും നാലുലക്ഷത്തിനു മേല്‍ ഒമ്പതുലക്ഷം രൂപ വരെ അനുവദിച്ചിട്ടുള്ളതുമായ വിദ്യാഭ്യാസ വായ്പകളില്‍ ഒരു പ്രത്യേക പാക്കേജായി ലോണ്‍ ക്ലോസ് ചെയ്യാന്‍ ബാങ്കുകള്‍ തയ്യാറാകുന്നപക്ഷം മുതലിന്‍റെ 50% (പരമാവധി 24,000 രൂപ) സര്‍ക്കാര്‍ സഹായമായി നല്‍കും. ബാക്കി വരുന്ന തുകയുടെ തിരിച്ചടവ് കാലാവധി ബാങ്ക് പുനഃക്രമീകരിച്ചു നല്‍കുകയോ, വായ്പയെടുത്തയാള്‍ മുഴുവനായി അടയ്ക്കുകയോ വേണം.(ബി) വായ്പയുടെ കാലയളവില്‍ മരണപ്പെട്ടതോ, അപകടം മൂലം ശാരീരികമായോ മാനസികമായോ വൈകല്യം നേരിടുകയോ ചെയ്ത വിദ്യാര്‍ത്ഥികളുടെ വായ്പയുടെ മുഴുവന്‍ പലിശയും ബാങ്ക് ഇളവ് ചെയ്തുകൊടുക്കുന്നപക്ഷം, മുഴുവന്‍ വായ്പാ തുകയും സര്‍ക്കാര്‍ നല്‍കും.

2. റിലീഫ് കാലയളവ് തിരിച്ചടവ് അവധിക്കുശേഷമുള്ള നാലുവര്‍ഷത്തേക്ക് അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് ഈ പദ്ധതി പ്രകാരം സാമ്പത്തിക സഹായം നല്‍കും.

Read More >>