കണ്ണൂർ കൊലപാതകം ദൗർഭാഗ്യകരം; പ്രതികളെ നിയമത്തിനുമുന്നിൽ കൊണ്ടുവരും: മുഖ്യമന്ത്രി; കേരളത്തില്‍ തീവ്രവാദ സര്‍ക്കാരാണ് ഭരിക്കുന്നതെന്ന് ഗിരിരാജ് സിങ്

'സമാധാന സംഭാഷണങ്ങള്‍ നടന്നതിനു ശേഷം കണ്ണൂരില്‍ നല്ല അന്തരീക്ഷമായിരുന്നു. അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ബന്ധപ്പെട്ടവര്‍ ജാഗ്രത പാലിച്ച് വരികയായിരുന്നു. അതിനിടെ ഇന്നലെയുണ്ടായ കൊലപാതകം ദൗര്‍ഭാഗ്യകരമാണ് ' മുഖ്യമന്ത്രി പറഞ്ഞു. അതിനിടെ, കണ്ണൂര്‍ കൊലപാതത്തില്‍ സംസ്ഥാന സര്‍ക്കാരിനെ കേന്ദ്ര മന്ത്രി ഗിരിരാജ് സിങ് രൂക്ഷമായി വിമർശിച്ചു. കേരളത്തില്‍ തീവ്രവാദ സര്‍ക്കാരാണ് ഭരിക്കുന്നതെന്ന് ഗിരിരാജ് സിങ് കൊച്ചിയിൽ പറഞ്ഞു.

കണ്ണൂർ കൊലപാതകം ദൗർഭാഗ്യകരം; പ്രതികളെ നിയമത്തിനുമുന്നിൽ കൊണ്ടുവരും: മുഖ്യമന്ത്രി; കേരളത്തില്‍ തീവ്രവാദ സര്‍ക്കാരാണ് ഭരിക്കുന്നതെന്ന് ഗിരിരാജ് സിങ്

കണ്ണൂരിലെ പയ്യന്നൂരിൽ ആർഎസ്എസ് പ്രവർത്തകനെ വെട്ടിക്കൊന്ന സംഭവം അത്യന്തം ദൗർഭാഗ്യകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് ഒറ്റപ്പെട്ട സംഭവമാണെന്നും സമാധാനം പുനഃസ്ഥാപിക്കാന്‍ എല്ലാവരും മുന്‍കൈയെടുക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കണ്ണൂരില്‍ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടു വരുമെന്നും പിണറായി വിജയൻ പറഞ്ഞു.

'സമാധാന സംഭാഷണങ്ങള്‍ നടന്നതിനു ശേഷം കണ്ണൂരില്‍ നല്ല അന്തരീക്ഷമായിരുന്നു. അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ബന്ധപ്പെട്ടവര്‍ ജാഗ്രത പാലിച്ച് വരികയായിരുന്നു. അതിനിടെ ഇന്നലെയുണ്ടായ കൊലപാതകം ദൗര്‍ഭാഗ്യകരമാണ് ' മുഖ്യമന്ത്രി പറഞ്ഞു.

അതിനിടെ, കണ്ണൂര്‍ കൊലപാതത്തില്‍ സംസ്ഥാന സര്‍ക്കാരിനെ കേന്ദ്ര മന്ത്രി ഗിരിരാജ് സിങ് രൂക്ഷമായി വിമർശിച്ചു. കേരളത്തില്‍ തീവ്രവാദ സര്‍ക്കാരാണ് ഭരിക്കുന്നതെന്ന് ഗിരിരാജ് സിങ് കൊച്ചിയിൽ പറഞ്ഞു.

പയ്യന്നൂരിനു സമീപം പാലക്കോട് പാലത്തിനു മുകളില്‍ വെച്ചാണ് ബിജുവിനെ ഇന്നലെ കൊലപ്പെടുത്തിയത്. കൊലപാതകത്തിന് പിന്നില്‍ സിപിഐഎമ്മാണെന്ന് ബിജെപി ആരോപിച്ചിട്ടുണ്ട്. പയ്യന്നൂരിലെ സിപിഐഎം പ്രവര്‍ത്തകന്‍ ധന്‍രാജിനെ കൊലപ്പെടുത്തിയ കേസിലെ പന്ത്രണ്ടാം പ്രതിയാണ് മരിച്ച ബിജു.