ജോലിക്കെത്തിയിട്ട് മുങ്ങുന്നവരെ പിടിക്കാൻ സർക്കുലർ; സിസിടിവി നോക്കി പൊക്കും

പ​ഞ്ചിം​ഗ് ചെ​യ്ത് മു​ങ്ങു​ന്ന​വ​രെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് ക​ണ്ടെ​ത്താ​നാ​ണ് നി​ർ​ദേ​ശം.

ജോലിക്കെത്തിയിട്ട് മുങ്ങുന്നവരെ പിടിക്കാൻ സർക്കുലർ; സിസിടിവി നോക്കി പൊക്കും

സെ​ക്ര​ട്ട​റി​യേ​റ്റി​ൽ ജോ​ലി​ക്കെ​ത്തി​യ ശേ​ഷം മു​ങ്ങു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രെ പി​ടി​ക്കാ​ൻ ന​ട​പ​ടി​ക്ക് നി​ർ​ദേ​ശം. പ​ഞ്ചിം​ഗ് ക​ർ​ശ​ന​മാ​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി പൊ​തു​ഭ​ര​ണ സെ​ക്ര​ട്ട​റി സ​ർ​ക്കു​ല​ർ പു​റ​ത്തി​റ​ക്കി. പ​ഞ്ചിം​ഗ് ചെ​യ്ത് മു​ങ്ങു​ന്ന​വ​രെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് ക​ണ്ടെ​ത്താ​നാ​ണ് നി​ർ​ദേ​ശം.

മു​ങ്ങു​ന്ന​വ​രെ ക​ണ്ടെ​ത്തി​യാ​ൽ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കാ​നാ​ണ് നീ​ക്കം. പ​ഞ്ചിം​ഗ് സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി​യ​തി​നു ശേ​ഷ​വും സെ​ക്ര​ട്ട​റി​യേ​റ്റ് ജീ​വ​ന​ക്കാ​ർ അ​തി​വി​ദ​ഗ്ധ​മാ​യി മു​ങ്ങു​ന്ന​താ​യി ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​തി​നു ത​ട​യി​ടാ​നാ​ണ് പു​തി​യ നീ​ക്കം.

Story by