ദുല്‍ഖര്‍ വീണ്ടും ഗായകനാകുന്നു : സ്പാനിഷും ഹിന്ദിയും മലയാളവും ചേര്‍ന്ന സി ഐ എയിലെ ഓഡിയോ ടീസര്‍ പുറത്തിറങ്ങി

വിഷുദിനത്തില്‍ ആരാധകര്‍ക്ക് സര്‍പ്രൈസായി ദുല്‍ഖര്‍ സല്‍മാന്‍ നായകനാവുന്ന സി ഐ എയുടെ ഓഡിയോ ടീസര്‍ പുറത്തിറങ്ങി. ഫേസ്ബുക്കിലൂടെയാണ് ദുല്‍ഖര്‍ ഓഡിയോ റിലീസ് ചെയ്തത്. 53 സെക്കന്റാണ് ദൈര്‍ഘ്യം.

ദുല്‍ഖര്‍ വീണ്ടും ഗായകനാകുന്നു : സ്പാനിഷും ഹിന്ദിയും മലയാളവും ചേര്‍ന്ന സി ഐ എയിലെ ഓഡിയോ ടീസര്‍ പുറത്തിറങ്ങി


യുവനടന്മാരില്‍ അറിയപ്പെടുന്ന ഗായകനാണ് ദുല്‍ഖര്‍ സല്‍മാന്‍-ചാര്‍ളിയിലെ സുന്ദരിപ്പെണ്ണും, എ ബി സി ഡി യിലെ ജോണിമോനെ ജോണിയും ദുല്‍ഖറിന്റെ സൂപ്പര്‍ ഹിറ്റ് ഗാനങ്ങളാണ്. ഇപ്പോള്‍ വിഷുദിനത്തില്‍ ആരാധകര്‍ക്ക് സര്‍പ്രൈസായി ദുല്‍ഖര്‍ സല്‍മാന്‍ നായകനാവുന്ന സി ഐ എയുടെ ഓഡിയോ ടീസര്‍ പുറത്തിറങ്ങി. ഫേസ്ബുക്കിലൂടെയാണ് ദുല്‍ഖര്‍ ഓഡിയോ റിലീസ് ചെയ്തത്. 53 സെക്കന്റാണ് ദൈര്‍ഘ്യം.

വാനം തിളതിളയ്ക്കണ് എന്ന ഗാനം പാടിയത് ദുല്‍ഖറും സ്പാനിഷ് ഗായിക കരോലിനയും ഹിന്ദി ഗായകന്‍ മഖ്ബൂല്‍ മന്‍സൂറും ചേര്‍ന്നാണ്. റഫീഖ് അഹമ്മദും കരോലിനയും മഖ്ബൂല്‍ മന്‍സൂറും ചേര്‍ന്നാണ് വരികള്‍ നല്‍കിയിരിക്കുന്നത്. ഗോപി സുന്ദറാണ് ഗാനത്തിന് ഈണം നല്‍കിയിരിക്കുന്നത്. ഈസ്റ്റര്‍ ദിനത്തില്‍ രാവിലെ 9 മണിക്ക് ഗാനം പൂര്‍ണ്ണരൂപത്തില്‍ പുറത്തുവിടും.


അമേരിക്കയില്‍ എത്തുന്ന സാധാരണക്കാരനായ യുവാവിന്റെ കഥയാണ് ചിത്രം. ഛായഗ്രഹകന്‍ സി കെ മുരളീധരന്റെ മകള്‍ കാര്‍ത്തികയാണ് ചിത്രത്തില്‍ ദുല്‍ഖറിന്റെ നായികയായി എത്തുന്നത്. സൗബിന്‍, ദിലീഷ് പോത്തന്‍, ജിനു ജോസഫ്, തമിഴ് നടന്‍ ജോണ്‍ വിജയ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. ഷിബിന്‍ ഫ്രാന്‍സിസാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുയിരിക്കുന്നത്. അമല്‍ നീരദ് പ്രൊഡക്ഷന്‍സിന്റെ നാലാമത് ചിത്രമാണ്. മെയ് അഞ്ചിന് തിയേറ്ററുകളില്‍ എത്തും.