മാലാഖമാരുടെ ശമ്പളം, സഭയെ വിമർശിച്ച് ക്രിസ്ത്യൻ ദൈവ ശാസ്ത്ര മാസിക; എഡിറ്റോറിയലിന്റെ പൂർണരൂപം

ക്രിസ്തുവിന്റെ സുവിശേഷത്തിന്റെയും, സഭാ ധാര്‍മ്മികതയുടെയും വെളിച്ചത്തില്‍ 2005-ല്‍ ഭാരതത്തിലെ മെത്രാന്‍ സമിതി (CBCI) പുറത്തിറക്കിയ ഒരു ആരോഗ്യ നയരേഖയുണ്ട്. ആശുപത്രി നടത്തുന്നവരൊക്കെ ബൈബിള്‍ വായനക്ക് ശേഷം മാസത്തിലൊരിക്കലെങ്കിലും വായിച്ചിരിക്കേണ്ട മാര്‍ഗ്ഗരേഖയാണിത്. ഇതിലെ പ്രായോഗിക നിര്‍ദ്ദേശങ്ങള്‍ സഭയുടെ ആശുപത്രികളില്‍ നടപ്പിലാക്കപ്പെട്ടിട്ടുണ്ടോ? നഴ്സിംഗ് സമരത്തിന്റെ പശ്ചാത്തലത്തിൽ 'കാരുണികൻ' എന്ന ക്രിസ്തീയ ദൈവശാസ്ത്ര മാസികയുടെ എഡിറ്റോറിയൽ ഏറെ ചർച്ചയാവുന്നു. പൂർണമായി വായിക്കാം.

മാലാഖമാരുടെ ശമ്പളം, സഭയെ വിമർശിച്ച് ക്രിസ്ത്യൻ ദൈവ ശാസ്ത്ര മാസിക; എഡിറ്റോറിയലിന്റെ പൂർണരൂപം

2005-ല്‍ പ്രഖ്യാപിച്ച നയം സഭ നടപ്പിലാക്കിയോ?

സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ സമരത്തിലാണ്. 2005-ല്‍ ഭാരതത്തിലെ മെത്രാന്‍സമിതി (CBCI) പുറത്തിറക്കിയ ഒരു ആരോഗ്യ നയരേഖയുണ്ട്. അതിന്റെ സംക്ഷിപ്ത രൂപമാണ് താഴെ കൊടുക്കുന്നത്. ക്രിസ്തുവിന്റെ സുവിശേഷത്തിന്റെയും, സഭാ ധാര്‍മ്മികതയുടെയും വെളിച്ചത്തില്‍ (CBCI) രൂപം കൊടുത്തതാണീ ആരോഗ്യ പോളിസി. നമ്മുടെ ആശുപത്രികള്‍ക്കെല്ലാം മാര്‍ഗ്ഗദീപമാകേണ്ട രേഖയാണിത്. ആശുപത്രി നടത്തുന്നവരൊക്കെ ബൈബിള്‍ വായനക്ക് ശേഷം മാസത്തിലൊരിക്കലെങ്കിലും വായിച്ചിരിക്കേണ്ട മാര്‍ഗ്ഗരേഖയാണിത്. ഇതിലെ പ്രായോഗിക നിര്‍ദ്ദേശങ്ങള്‍ സഭയുടെ ആശുപത്രികളില്‍ നടപ്പിലാക്കപ്പെട്ടിട്ടുണ്ടോ? ഇല്ലെങ്കില്‍ ആരാണതിന് ഉത്തരവാദി? ഈ ഒരു ചോദ്യം മാത്രമാണ് എഡിറ്റോറിയല്‍ ഉന്നയിക്കുന്നത്.

ആരോഗ്യ പരിപാലനത്തിലും സൗഖ്യദാനത്തിലും സഭ ഏര്‍പ്പെടുന്നത് യേശുക്രിസ്തുവിന്റെ കല്‍പനയുള്ളതുകൊണ്ടാണ്. അവിടുന്ന് രോഗികളെ സുഖപ്പെടുത്തി. ദുഃഖിതരെ ആശ്വസിപ്പിച്ചു. വിശക്കുന്നവരെ തീറ്റിപ്പോറ്റി. ജീവന്റെ പൂര്‍ണ്ണതയിലേയ്ക്കുള്ള വളര്‍ച്ചയെ തടയുന്ന എല്ലാറ്റില്‍ നിന്നും അവിടുന്നു ജനങ്ങളെ വിമോചിപ്പിച്ചു.

യേശു സൗഖ്യനായകന്‍

യേശു സഹനത്തെ പൂജിക്കാന്‍ പഠിപ്പിച്ചില്ല. അവി ടുന്നു രോഗികളെ സുഖപ്പെടുത്തി; വിശക്കുന്നവരെ തീറ്റിപ്പോറ്റി. ബധിരത, അന്ധത, കുഷ്ഠം എന്നിവയില്‍ നിന്ന് ആളുകളെ മോചിപ്പിച്ചു. യേശു സാധ്യമാ കുന്നിടത്തെല്ലാം സഹനത്തെ ശമിപ്പിക്കുകയും, പരിഹരിക്കുകയും, നീക്കിക്കളയുകയും അതില്‍ നിന്നു മനുഷ്യരെ വിമോചിപ്പിക്കുകയും ചെയ്തു. ഈ സൗഖ്യദാന ദൗത്യത്തില്‍ തന്നെ പിന്തുടരാന്‍ തന്റെ ശിഷ്യന്മാരോട് അവിടുന്ന് കല്‍പിക്കുകയും ചെയ്തു (നമ്പര്‍ 3.3).സഭയും ആതുരശുശ്രൂഷയും

യേശുവിന്റെ കാലടികളെ പിന്തുടര്‍ന്നു കൊണ്ട് സഭ ദരിദ്രര്‍ക്ക് വിശ്വസ്തതയോടെ സഹായം നല്‍കുകയും രോഗികളെ സഹായിക്കു കയും ചെയ്തു പോന്നു. ഒന്നാം നൂറ്റാണ്ടുമുതല്‍ ഈ രാജ്യത്ത് സഭാം ഗങ്ങള്‍ തങ്ങളുടെ സഹപൗരന്മാരെ സേവിക്കുകയെന്ന ധര്‍മം അനുഷ്ഠിച്ചുപോന്നു. പാശ്ചാത്യ മിഷണറിമാരുടെ ആഗമനത്തോടെ, ആരോഗ്യ ശുശ്രൂഷാ രംഗം നവീകൃതമായി. പോര്‍ത്തുഗീസു മിഷണറിമാര്‍ 1513ല്‍ കൊച്ചിയിലും ഗോവയിലും സാന്താകാസാ ദെ മിസെറിക്കോര്‍ദ്രിയ (കാരുണ്യത്തിന്റെ വിശുദ്ധ ഭവനം) എന്ന പേരിലുള്ള സ്ഥാപനങ്ങള്‍ തുടങ്ങി. രോഗികള്‍ക്ക് സ്ഥാപനാധിഷ്ഠിത ശുശ്രൂഷ നല്‍കുന്നതിന് ഇന്ത്യയില്‍ സഭയുടെ ആദ്യത്തെ കാല്‍വയ്പ് അവയായിരുന്നു. ഫാദര്‍ ഹെന്റി ഹെന്റിക്കസ് എന്ന ഈശോ സഭാ വൈദികന്‍ 1550-ല്‍ തമിഴ് നാട്ടിലെ തിരുനല്‍വേലി ഡിസ്ട്രിക്റ്റിലുള്ള പൂണൈക്കായന്‍ എന്ന സ്ഥലത്ത് ഒരു ആശുപത്രി തുടങ്ങി (നമ്പര്‍ 4).

2003ലെ കണക്കനുസരിച്ച് സഭയ്ക്ക് 764 ആശുപത്രികളും, 2575 ഡിസ്‌പെന്‍സറികളും ഹെല്‍ത്ത് സെന്ററുകളും, 70 റീഹാബിലിറ്റേഷന്‍ സെന്ററുകളും 107 മെന്റല്‍ ഹെല്‍ത്ത് സെന്ററുകളുമുണ്ട്. കൂടാതെ പാര മ്പര്യേതര സമ്പ്രദായങ്ങളുള്ള 61 കേന്ദ്രങ്ങളും, 162 അനൗപചാരിക ആരോഗ്യ ശുശ്രൂഷാ സംരംഭങ്ങളും 115 മെഡിക്കല്‍ ട്രെയ്‌നിംഗ് സെന്ററുകളുമുണ്ട്. ഇവയില്‍ ആറ് മെഡിക്കല്‍ കോളജുകള്‍ ഉള്‍പ്പെടുന്നു. ഇന്ന് സഭയുടെ ആരോഗ്യ ശുശ്രൂഷാ സ്ഥാപനങ്ങളുടെ 46 ശതമാനം കേരളം, കര്‍ണ്ണാടക, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് എന്നീ 4 തെക്കന്‍ സ്റ്റേറ്റുകളിലാണ്. മെഡിക്കല്‍ എഡ്യുക്കേഷന്‍ രംഗത്ത് സഭ ആറു മെഡിക്കല്‍ കോളേജുകളും അനേകം നഴ്‌സിംഗ് സ്‌കൂളുകളും അനേകം പാരാമെഡിക്കല്‍ പരിശീലന സ്ഥാ പനങ്ങളും നടത്തുന്നുണ്ട് (നമ്പര്‍ 4)

പ്രായോഗിക നിര്‍ദ്ദേശങ്ങള്‍

ആരോഗ്യനയശാഖ ഊന്നിപ്പറയുന്ന പ്രായോഗിക നിര്‍ദ്ദേശങ്ങള്‍ താഴെപ്പറയുന്നവയാണ്.

a) ദരിദ്രരോടുള്ള പരിഗണന

എല്ലാവര്‍ക്കും തുല്യ പരിഗണനയും ഇന്നോളം അവഗണിക്കപ്പെട്ടവര്‍ക്ക് സവിശേഷ ശ്രദ്ധയും സഭ നല്‍കും (നമ്പര്‍ 8).ദരിദ്രരില്‍ ഏറ്റവും ദരിദ്രരായവരെ സേവിക്കണം. ഗോത്രവര്‍ഗ്ഗക്കാര്‍ (tribals) ദളിതുകള്‍, കുടിയേറ്റക്കാര്‍, അഭയാര്‍ത്ഥികള്‍, അംഗവൈകല്യമു ള്ളവര്‍ എന്നിവര്‍ക്കു പ്രത്യേകമായ ശ്രദ്ധനല്‍കും (നമ്പര്‍ 8.5).കത്തോലിക്കാ സഭയുടെ ആരോഗ്യവിദ്യാഭ്യാസ സ്ഥാപനങ്ങളിലേയ് ക്കുള്ള പ്രവേശനം മെറിറ്റിനെ അടിസ്ഥാനപ്പെടുത്തി, സുതാര്യമായി നടത്തും (നമ്പര്‍ 9).

പബ്ലിക് ഹെല്‍ത്ത് സര്‍വീസുകള്‍ ലഭ്യമല്ലാത്ത ഗ്രാമീണഗോത്രവര്‍ഗ പ്രദേശങ്ങളിലും, നഗരങ്ങളുടെ ചേരികളിലും പ്രാഥമികാരോഗ്യ ശുശ്രൂ ഷാ സേവനങ്ങള്‍ നല്കുന്നതിന് മുന്‍ഗണന കൊടുക്കും (നമ്പര്‍ 13.1).

ആശുപത്രികളും മെഡിക്കല്‍ കോളേജുകളും താങ്ങാനാവുന്ന ചെലവിലും വിവേചനം കൂടാതെയും സ്‌പെഷ്യലൈസ്ഡ് ആയ രോഗശമന സേവ നങ്ങള്‍ നല്‍കും (നമ്പര്‍ 13.2).

ദരിദ്രര്‍ക്കും ആവശ്യത്തില്‍പ്പെട്ടവര്‍ക്കും സൗജന്യ ചികിത്സ നല്‍കും. അല്ലെങ്കില്‍ കുറഞ്ഞ നിരക്കില്‍ ചികിത്സ നല്‍കും. അതിനുള്ള സവിശേഷ സംവിധാനമുണ്ടായിരിക്കും (നമ്പര്‍ 13.2).

പണം മുടക്കാന്‍ കഴിവുള്ളവരെ സംബന്ധിച്ചിടത്തോളം ചികിത്സാ ചെലവ് മിനിമമാക്കി നിറുത്താന്‍ എല്ലാ പരിശ്രമവും ചെയ്യും (നമ്പര്‍ 13.2).ആരോഗ്യസംബന്ധമായ വിദ്യാഭ്യാസം, പരിശീലനം, ഗവേഷണം എന്നിവയെ പ്രോത്സാഹിപ്പിക്കും (നമ്പര്‍ 7.8).

b) സാമൂഹ്യ പ്രതിബദ്ധത

എല്ലാ ആരോഗ്യ ശുശ്രൂഷാസ്ഥാപനങ്ങള്‍ക്കും ഒരു ഗവേണിംഗ് ബോഡി അഥവാ മാനേജുമെന്റ് കമ്മിറ്റി ഉണ്ടായിരിക്കും. അതില്‍ സമൂഹത്തിലെ അല്ലെങ്കില്‍ കോണ്‍ഗ്രിഗേഷനില്‍ നിന്നുള്ള പ്രതിനിധികളും സ്ഥാപനത്തിനു വെളിയില്‍ നിന്നുള്ള കുറച്ചു പേരും ഉണ്ടായിരിക്കണം. പുറമേ നിന്നുള്ള അംഗങ്ങളെ, ആരോഗ്യ ശുശ്രൂഷയില്‍ ഏര്‍പ്പെട്ടിരിക്കുന്നവരില്‍ നിന്നു തിരഞ്ഞെടുക്കാം. കഴിയുന്നത്ര സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും തുല്യപ്രാതി നിധ്യം നല്‍കണം (നമ്പര്‍ 14.1).

രോഗികളില്‍ നിന്നുള്ള പ്രതികരണം (feed back) സ്വീകരിക്കാന്‍ ഒരു നിരീക്ഷണ സമ്പ്രദായം രൂപപ്പെടുത്തും. അത് സ്ഥാപനത്തെ രോഗീ-കേന്ദ്രീകൃത മാകാന്‍ സഹായിക്കും (നമ്പര്‍ 14.1).

c) സുതാര്യത

രോഗികളോടും സമൂഹത്തോടും പൊതുജനത്തോടും എല്ലാ സ്ഥാപ നങ്ങളും കണക്കു പറയേണ്ടതുണ്ട്. അതുകൊണ്ട് വിഭവങ്ങളുടെ ഉപയോഗം, പരിരക്ഷണം, റിക്കാര്‍ഡുകള്‍, റിപ്പോര്‍ട്ടുകള്‍ എന്നിവയെ സംബന്ധിച്ച് അങ്ങേ യറ്റം ശ്രദ്ധയുണ്ടായിരിക്കണം. കാര്യസ്ഥതാപരവും, സാമ്പത്തികവും രാഷ് ട്രീയവുമായ ഉത്തരവാദിത്വവും എപ്പോഴും ഉണ്ടായിരിക്കണം (നമ്പര്‍ 14.1).

എല്ലാ നിയമനങ്ങളും ഔദ്യോഗികമായി നിയമന പത്രത്തോടുകൂടി നടത്തും. നിയമനവ്യവസ്ഥകളും, കടമകളും ഉത്തരവാദിത്വങ്ങളും, ജോലി അവസാനിപ്പിക്കല്‍ നിയമങ്ങളും നിയമനപത്രത്തിലുണ്ടായിരിക്കും. ഒരു നിര്‍ദ്ദിഷ്ട സ്ഥാപനത്തിലെ ഓരോ പദവിയെ സംബന്ധിച്ചും പ്രസക്തമായ രീതിയില്‍ അവ വ്യക്തമാക്കിയിരിക്കും (നമ്പര്‍ 14.2).

വേതനം നിശ്ചയിക്കുന്നത് യോഗ്യത, സാമര്‍ത്ഥ്യം, അനുഭവജ്ഞാനം, ഓരോ പ്രദേശത്തേയും ജീവിതച്ചെലവ് എന്നിവ പരിഗണിച്ചു കൊണ്ടാണ്. എന്നാല്‍, സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള മിനിമം കൂലിയേക്കാള്‍ ഒരിക്കലും കുറയാന്‍ പാടില്ല. ഇന്‍ക്രിമെന്റ് അംഗീകാരം, പ്രൊമോഷന്‍ നല്‍കുക മുത ലായ കാര്യങ്ങളെ സംബന്ധിച്ച് പോളിസികള്‍ വ്യക്തമായി രേഖപ്പെടുത്തിയിരിക്കും. റിട്ടയര്‍മെന്റ് ബനഫിറ്റ് മുതലായ തൊഴിലാളി ക്ഷേമപദ്ധതികളും വ്യക്തമായി രേഖപ്പെടുത്തിയിരിക്കും (നമ്പര്‍ 14.2).

ആരോഗ്യ ശുശ്രൂഷാ സ്ഥാപനങ്ങളുടെ കാര്യസ്ഥര്‍ വാങ്ങലിന്റെ പ്രക്രിയകളും അക്കൗണ്ടുകളും ചെലവുകളുടെ അക്കൗണ്ടുകളും രസീതുകളും മറ്റും സുസംഘടിതവും ശാസ്ത്രീയവുമായ രീതിയില്‍ സൂക്ഷിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. അഴിമതിയും ഫണ്ടുകളുടെ ദുരുപയോഗവും തടയുന്നതിന് ആന്തരികവും ബാഹ്യവുമായ ഓഡിറ്റിംഗ് ഉണ്ടായിരിക്കും. (നമ്പര്‍ 14.4).

സഭയുടെ പ്രബോധനങ്ങളെയും നീതിയുക്തമായ നിയമങ്ങളെയും വിദഗ്ദ്ധ തൊഴില്‍പരമായ നിയമങ്ങളെയും അടിസ്ഥാനപ്പെടുത്തി സഭയുടെ ആശുപത്രികള്‍ ചികിത്സയുടെയും ശുശ്രൂഷയുടെയും ഉയര്‍ന്ന ഗുണനിലവാ രവും ഏറ്റവും ഉയര്‍ന്ന ധാര്‍മ്മിക നിലവാരവും പുലര്‍ത്തും (നമ്പര്‍ 16).2005-ല്‍ കത്തോലിക്ക സഭ സ്വയമേവ പ്രഖ്യാപിച്ച ആരോഗ്യനയം 12 വര്‍ഷങ്ങള്‍ക്ക് ശേഷവും നടപ്പിലാക്കിയിട്ടുണ്ടോ?Read More >>