പാലക്കാട്ടെ കുട്ടിക്കടത്ത്, കുട്ടികളെ കൊണ്ടു വന്നത് അനാഥയത്തിലേക്കെന്ന് സൂചന.

ഒമ്പത് മുതല്‍ പതിനാറ് വയസ് വരെ പ്രായമുള്ള 14 കുട്ടികളെ കഴിഞ്ഞ ദിവസം മേനോന്‍പ്പാറയിലുള്ള വാടക വീട്ടില്‍ നിന്ന് ഗൃഹ സന്ദര്‍ശനം നടത്തിയ അങ്കണവാടി പ്രവര്‍ത്തകര്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് ഇടപെട്ട് കുട്ടികളെ മുട്ടികുളങ്ങരയിലെ ബാലനിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു.

പാലക്കാട്ടെ കുട്ടിക്കടത്ത്, കുട്ടികളെ കൊണ്ടു വന്നത് അനാഥയത്തിലേക്കെന്ന് സൂചന.

അന്യസംസ്ഥാന കുട്ടികളെ കടത്തിക്കൊണ്ടു വന്നത്, തുടങ്ങാനിരിക്കുന്ന പുതിയ അനാഥാലയത്തിലേക്ക്. ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ കെ ആനന്ദ്, ജില്ലാ ശിശുക്ഷേമ സമിതി ചെയര്‍മാന്‍ ഫാ.ജോസ് പോള്‍ എന്നിവരുടെ നേതൃത്വത്തില്‍ കുട്ടികളില്‍ നിന്ന് മൊഴിയെടുത്തപ്പോഴാണ് ഇതു സംബന്ധിച്ച വിവരം ലഭിച്ചത്. പാലക്കാട്ടു പ്രവർത്തനം തുടങ്ങാനിരിക്കുന്ന ഗ്രെയ്‌സ് കെയര്‍ എന്ന അനാഥലയത്തില്‍ ചേര്‍ക്കുകയായിരുന്നു ഉദ്ദേശ്യമെന്നാണ് സൂചന.

ഒമ്പത് മുതല്‍ പതിനാറ് വയസ് വരെ പ്രായമുള്ള 14 കുട്ടികളെ കഴിഞ്ഞ ദിവസം മേനോന്‍പ്പാറയിലുള്ള വാടക വീട്ടില്‍ നിന്ന് ഗൃഹ സന്ദര്‍ശനം നടത്തിയ അങ്കണവാടി പ്രവര്‍ത്തകര്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് ഇടപ്പെട്ട് കുട്ടികളെ മുട്ടികുളങ്ങരയിലെ ബാല നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു.

ഡൽഹി ആസ്ഥാനമായ ഗ്രേസ് കെയര്‍ എന്ന എന്‍ജിഓയുടെ ദക്ഷിണേന്ത്യയിലെ ശാഖ പാലക്കാട്ട് ആരംഭിക്കുകയാണെന്നും അതിന്റെ ഭാഗമായാണ് കുട്ടികളെ കൊണ്ടുവന്നതെന്നുമാണ് കൂടെയുണ്ടായിരുന്നവര്‍ പൊലീസിനോട് പറഞ്ഞത്. കുട്ടികളെ കടത്തിക്കൊണ്ടു വന്ന മാത്യു ജോര്‍ജ്, ഷിജിന്‍ എന്നിവര്‍ക്ക് എതിരെ പൊലീസ് കേസെടുത്തിരുന്നു.

നോയ്ഡയിലുള്ള ഗ്രെയ്‌സ് കെയര്‍ എന്ന അനാഥലയത്തിലായിരുന്നു കുട്ടികള്‍ ആദ്യം പഠിച്ചിരുന്നത്. കഴിഞ്ഞ വര്‍ഷം ഇവരെ കോയമ്പത്തൂരിനടുത്ത് മധുക്കരയിലേക്ക് കൊണ്ടു വന്ന് ഒരു വര്‍ഷം അവിടെ പഠിപ്പിച്ചു. പിന്നീട് ഇവരെ കന്യാകുമാരി, തിരുവനന്തപ്പുരം ഭാഗത്തേക്ക് ടൂര്‍ കൊണ്ടു പോയി തിരിച്ച് വരുമ്പോഴാണ് മേനോന്‍പാറയില്‍ ഇറക്കിയത്. ഇവിടെ വാടക വീട്ടില്‍ താമസം തുടങ്ങി നാലാംദിവസമാണ് അങ്കണവാടി പ്രവര്‍ത്തകര്‍ ഇവരെ കണ്ടെത്തുന്നത്.

അതേസമയം, കുട്ടികളെ സംബന്ധിച്ച രേഖകളൊന്നും ഹാജരാക്കാന്‍ കുട്ടികളെ കൊണ്ടു വന്നവര്‍ക്ക് ഇപ്പോഴും കഴിഞ്ഞിട്ടില്ല. രക്ഷിതാക്കള്‍ നല്‍കിയ സമ്മതപത്രം മാത്രമാണ് ഇവരുടെ പക്കലുണ്ടായിരുന്നത്. ഇതിന്റെ ആധികാരികതയും പരിശോധിച്ചു വരുന്നതേയുള്ളു.

രണ്ടു വര്‍ഷം മുമ്പും സമാനമായ രീതിയില്‍ കുട്ടികളെ കൊണ്ടുവന്ന സംഭവം പാലക്കാട്ട് ഉണ്ടായിരുന്നു. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കുട്ടികളെ കടത്തികൊണ്ടുമ്പോൾ ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ വെച്ച് ആര്‍ പി എഫ് പിടികൂടിയിരുന്നു. മനുഷ്യക്കടത്ത് കേസില്‍ ഉള്‍പ്പെടുത്തി റെയില്‍വേ പൊലിസ് കേസും എടുത്തിരുന്നു. കഴിഞ്ഞ വര്‍ഷം ജൂണില്‍ ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ചും പ്രായപൂര്‍ത്തിയാകാത്ത പെണ്‍ക്കുട്ടികള്‍ അടങ്ങുന്ന സംഘത്തെ ആര്‍ പി എഫ് പിടികൂടിയിരുന്നു. ഇവരോടൊപ്പം യാത്ര ചെയ്തിരുന്ന അഞ്ച് പുരുഷന്‍മാര്‍ക്കെതിരെ മനുഷ്യക്കടത്തിന് കേസ് എടുത്തിരുന്നു.


Story by