ഫാ.റോബിന് പിന്നാലെ മാനന്തവാടി രൂപതയെ നാണംകെടുത്തി കെസിവൈഎം നേതാവിന്റെ ബാലപീഡനവും പുറത്ത്

പത്താം ക്ലാസ് പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ പെണ്‍കുട്ടിയെ സംഘടനയുടെ കോര്‍ഡിനേറ്റര്‍ എന്ന നിലയില്‍ അഭിനന്ദിക്കുകയും പിന്നീട് തുടര്‍ച്ചയായി വിളിച്ച് നേതാവ് വലയിലാക്കുകയായിരുന്നു. ലൈംഗിക പീഡനത്തിനിരയായ പെണ്‍കുട്ടി ഗര്‍ഭിണിയായതോടെ സഭയുടെ യുവനേതാവ് തടിതപ്പി. കോഴിക്കോടുള്ള ഒരു സ്വകാര്യ ആശുപത്രിയിലാണ് പെണ്‍കുട്ടി പ്രസവിച്ചത്. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാകുമ്പോള്‍ വിവാഹം കഴിക്കാമെന്ന് വീട്ടുകാരെ പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് കുഞ്ഞിനെ കോഴിക്കോടുള്ള കോണ്‍വെന്റില്‍ പ്രവേശിപ്പിക്കുകയും ചെയ്തു

ഫാ.റോബിന് പിന്നാലെ മാനന്തവാടി രൂപതയെ നാണംകെടുത്തി കെസിവൈഎം നേതാവിന്റെ ബാലപീഡനവും പുറത്ത്

വയനാട്: ഫാ.റോബിന്‍ വടക്കുംചേരിയ്ക്ക് പിന്നാലെ മാനന്തവാടി രൂപതയെ നാണം കെടുത്തി കെസിവൈഎം നേതാവിന്റെ പീഡനവും. വയനാട്ടിലെ പനമരത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ കെസിവൈഎം കോര്‍ഡിനേറ്റര്‍ സിജോ ജോര്‍ജിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പീഡനത്തിനിരയായ പെണ്‍കുട്ടി ഡിസംബര്‍ 28 ന് പ്രസവിച്ചിരുന്നു. പത്താം ക്ലാസ് പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ പെണ്‍കുട്ടിയെ സംഘടനയുടെ കോര്‍ഡിനേറ്റര്‍ എന്ന നിലയില്‍ അഭിനന്ദിക്കുകയും പിന്നീട് തുടര്‍ച്ചയായി വിളിച്ച് നേതാവ് വലയിലാക്കുകയുമായിരുന്നു.

ലൈംഗിക പീഡനത്തിനിരയായ പെണ്‍കുട്ടി ഗര്‍ഭിണിയായതോടെ സഭയുടെ യുവനേതാവ് തടിതപ്പി. കോഴിക്കോടുള്ള ഒരു സ്വകാര്യ ആശുപത്രിയിലാണ് പെണ്‍കുട്ടി പ്രസവിച്ചത്. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാകുമ്പോള്‍ വിവാഹം കഴിക്കാമെന്ന് വീട്ടുകാരെ പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് കുഞ്ഞിനെ കോഴിക്കോടുള്ള കോണ്‍വെന്റില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. എന്നാല്‍ സിജോയുടെ കുടുംബം വിവഹത്തിന് സമ്മതിച്ചില്ലെന്ന് പറഞ്ഞ് സംഭവത്തില്‍ നിന്ന് ഊരാനുള്ള ശ്രമത്തിലാണ്ഇയാള്‍ പിടിയിലായത്.

പീഡിനത്തിനിരയായ പെണ്‍കുട്ടിയുടെ മൊഴി വനിതാ സെല്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ രേഖപ്പെടുത്തി. ഇയാള്‍ക്കെതിരെ പോക്‌സോ ആക്ട്, ജുവനൈല്‍ ജസ്റ്റിസ് ആക്ട് എന്നിവ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഫാ. റോബിന് പിന്നാലെ രൂപതയിലെ ഉന്നതന്‍കൂടി പീഡനക്കേസില്‍ കുടുങ്ങിയത് സഭയ്ക്ക് കനത്ത തിരിച്ചടിയായിട്ടുണ്ട്. റോബിന്‍ പീഡിപ്പിച്ച പെണ്‍കുട്ടിയെ താറടിച്ചും ഇയാളെ സഭയില്‍ നിന്ന് പുറത്താക്കിയും പ്രതിഷേധങ്ങളെ മറികടന്നുവരുന്നതിനിടെയാണ് കെസിവൈഎം നേതാവും പീഡനക്കേസില്‍ അറസ്റ്റിലാവുന്നത്. അതും സമാനമായ സംഭവത്തില്‍ത്തന്നെ.

Read More >>