കൊച്ചി മെട്രോയിൽ മുഖ്യമന്ത്രിയുടെ യാത്ര; അവസാനവട്ട ഒരുക്കങ്ങൾ വിലയിരുത്തി

പാലാരിവട്ടം സ്റ്റേഷനിൽ നിന്നും ആലുവ സ്റ്റേഷൻ വരെയാണ് മുഖ്യമന്ത്രി സഞ്ചരിച്ചത്.

കൊച്ചി മെട്രോയിൽ മുഖ്യമന്ത്രിയുടെ യാത്ര; അവസാനവട്ട ഒരുക്കങ്ങൾ വിലയിരുത്തി

മുഖ്യമന്ത്രി പിണറായി വിജയൻ കൊച്ചി മെട്രോയിൽ യാത്ര നടത്തി. പാലാരിവട്ടം സ്റ്റേഷനിൽ നിന്നും ആലുവ സ്റ്റേഷൻ വരെയാണ് മുഖ്യമന്ത്രി സഞ്ചരിച്ചത്. കൊച്ചി മെട്രോയുടെ സംവിധാനങ്ങൾ സന്ദർശിച്ച് അവസാനവട്ട ഒരുക്കങ്ങൾ മുഖ്യമന്ത്രി വിലയിരുത്തി. കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജ്ജും മറ്റ് കെഎംആര്‍എല്‍ ഉദ്യോഗസ്ഥരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

Image may contain: 4 people, indoor

മുഖ്യമന്ത്രി എന്നതിന് പുറമെ മെട്രോയുടെ ചുമതലയുള്ള മന്ത്രി എന്ന നിലയിൽ കൂടിയാണ് പിണറായി വിജയന്റെ സന്ദർശനം. മെട്രോ സ്റ്റേഷനുകളിലെ സൗരോർജ സംവിധാനങ്ങളുടെ ഉദ്ഘാടനം ഇന്ന് ആലുവ സ്റ്റേഷനിൽ നടത്താൻ നിശ്ചയിച്ചിരുന്നുവെങ്കിലും സാങ്കേതിക കാരണങ്ങളാൽ മാറ്റിവെക്കുകയാണെന്നു മെട്രോ അധികൃതർ അറിയിച്ചു.


പ്രധാനമന്ത്രിയുടെ സൗകര്യം സംബന്ധിച്ച വിവാദങ്ങൾകൂടി അടങ്ങിയതോടെ കൊച്ചി മെട്രോ ജൂണ്‍ 17 ന് നാടിന് സമര്‍പ്പിക്കും. ഇതിനു മുന്നോടിയായാണ് മുഖ്യമന്ത്രിയുടെ മെട്രോ യാത്ര. മെട്രോയുടെ ഒരുക്കങ്ങളിൽ പിണറായി വിജയൻ പൂർണ സംതൃപ്തി രേഖപ്പെടുത്തി.