'വിജിലന്‍സ് ഡയറക്ടറുടെ കട്ടില്‍ കണ്ട് ആരും പനിക്കേണ്ട'; ജേക്കബ് തോമസിനു പിന്തുണയുമായി വീണ്ടും മുഖ്യമന്ത്രി

ജേക്കബ് തോമസ് മാറണമെന്ന് ആഗ്രഹിക്കുന്ന പലരുമുണ്ട്. ആ കട്ടിലുകണ്ട് ആരും പനിക്കേണ്ട. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ അദ്ദേഹത്തിനെതിരേ നടപടിയെടുക്കാനാകില്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. ആരോപണങ്ങള്‍ പരിശോധിക്കാതെ മറുപടി പറയുക അസാധ്യമാണെന്നും അഴിമതിക്കെതിരേ വിട്ടുവീഴ്ചയില്ലാത്ത നടപടിയെടുത്ത ആളാണ് അദ്ദേഹമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

വിജിലന്‍സ് ഡയറക്ടറുടെ കട്ടില്‍ കണ്ട് ആരും പനിക്കേണ്ട; ജേക്കബ് തോമസിനു പിന്തുണയുമായി വീണ്ടും മുഖ്യമന്ത്രി

വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന് വീണ്ടും പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ജേക്കബ് തോമസ് മാറണമെന്ന് ആഗ്രഹിക്കുന്ന പലരുമുണ്ട്. ആ കട്ടിലുകണ്ട് ആരും പനിക്കേണ്ട. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ അദ്ദേഹത്തിനെതിരേ നടപടിയെടുക്കാനാകില്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. ആരോപണങ്ങള്‍ പരിശോധിക്കാതെ മറുപടി പറയുക അസാധ്യമാണെന്നും അഴിമതിക്കെതിരേ വിട്ടുവീഴ്ചയില്ലാത്ത നടപടിയെടുത്ത ആളാണ് അദ്ദേഹമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സ്വകാര്യകമ്പനിയുടെ പേരില്‍ ജേക്കബ് തോമസ് ഭൂമി വാങ്ങിയെന്ന ആരോപണം പരിശോധിക്കുമെന്നും വീഴ്ചയുണ്ടെന്ന് കണ്ടാല്‍ സംരക്ഷിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്വത്തു സമ്പാദനവുമായി ബന്ധപ്പെട്ട് ജേക്കബ് തോമസിനെതിരേ വന്ന മാധ്യമവാര്‍ത്തകള്‍ പ്രതിപക്ഷം സഭയിലുയര്‍ത്തിയിരുന്നു. ഞെട്ടിപ്പിക്കുന്ന ക്രമക്കേടാണ് ജേക്കബ് തോമസ് നടത്തിയതെന്ന് പ്രതിപക്ഷം ആരോപിക്കുകയും ചെയ്തു. സര്‍ക്കാരിനെയും കോടതിയെയും തത്ത കൊത്തുന്നുവെന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം.

ജേക്കബ് തോമസ് സ്വകാര്യ കമ്പനിയുടെ ഡയറക്ടറായി, തമിഴ്‌നാട്ടിലെ രാജപാളയത്ത് അമ്പതേക്കര്‍ സ്ഥലം വാങ്ങിയത് വെളിപ്പെടുത്തിയില്ല തുടങ്ങിയ ആരോപണങ്ങളുയര്‍ത്തി എം വിന്‍സന്റ് അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയിരുന്നു. മുഖ്യമന്ത്രിയുടെ മറുപടിയെത്തുടര്‍ന്ന് സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു. ഇതോടെ പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപ്പോയി.

Read More >>