സര്‍ക്കാറിന് ജനങ്ങള്‍ നല്‍കുന്ന ഉറച്ച പിന്തുണയാണ് ഉപതെരഞ്ഞെടുപ്പ് ഫലം; പിണറായി വിജയന്‍

വട്ടിയൂര്‍ക്കാവിലെ വിജയം സംസ്ഥാന രാഷ്ട്രീയത്തിന്റെ ഭാവി ദിശാസൂചികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

സര്‍ക്കാറിന് ജനങ്ങള്‍ നല്‍കുന്ന ഉറച്ച പിന്തുണയാണ് ഉപതെരഞ്ഞെടുപ്പ് ഫലം; പിണറായി വിജയന്‍

തിരുവനന്തപുരം : ഉപതെരഞ്ഞെടുപ്പ് ഫലം എല്‍ഡിഎഫ് സര്‍ക്കാറിന് ജനങ്ങള്‍ നല്‍കുന്ന ഉറച്ച പിന്തുണയാണ് സൂചിപ്പിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്‍ഡിഎഫ് സര്‍ക്കാറിനുള്ള ജനകീയ അടിത്തറയും ഇനപിന്തുണയും വര്‍ധിച്ചിരിക്കുന്നു. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് എല്‍ഡിഎഫിന് വോട്ട് വര്‍ധന ഉണ്ടായി. ജാതി മത ശക്തികള്‍ക്ക് നമ്മുടെ സംസ്ഥാനത്ത് വേരോട്ടമില്ല. വര്‍ഗീയ വിത്തുകള്‍ ഈ മണ്ണില്‍ വളരില്ല. ബിജെപിയുടെ വര്‍ഗീയ അജണ്ട ജനങ്ങള്‍ തള്ളി കളഞ്ഞു.

യുഡിഎഫ്, ബിജെപി ശക്തികേന്ദ്രങ്ങളിലടക്കം ലീഡ് നേടിയാണ് വട്ടിയൂര്‍ക്കാവില്‍ വികെ പ്രശാന്തിന്റെ വിജയിച്ചതെന്നും അദ്ദേഹം പറഞ്ഞു. വട്ടിയൂര്‍ക്കാവിലെ വിജയം സംസ്ഥാന രാഷ്ട്രീയത്തിന്റെ ഭാവി ദിശാസൂചികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൂടുതല്‍ ആവശേവും കരുത്തും പകരുന്നതാണ് ഈ ജനവിധി. കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യുഡിഎഫ് അപ്രസക്തമാവുന്നു എന്നാണ് തെരഞ്ഞെടുപ്പ് ഫലങ്ങള്‍ കാണിക്കുന്നത്. അഖിലേന്ത്യ തലത്തില്‍ ബിജെപിയുടെ മോഹങ്ങള്‍ക്കും അവകാശവാദങ്ങള്‍ക്കും വലിയ തിരിച്ചടിയേറ്റു. 2016 ല്‍ 91 സീറ്റുമായി അധികാരത്തിലെത്തിയ ഇടതു മുന്നണിയ്ക്ക് ഇപ്പോള്‍ 93 സീറ്റായെന്നും അദ്ദേഹം പറഞ്ഞു.

Read More >>