സ‍‍ർ‍ക്കാർ സ്കൂളിലെ 570 കുട്ടികൾക്കായി തിളപ്പിച്ചാറ്റിയ കരുതൽ

സ്‌കൂള്‍ പ്രവേശനോത്സവത്തില്‍ തന്നെ കൂട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും വന്‍ സ്വീകരണം നല്‍കികൊണ്ടാണ് ടൗണ്‍ എല്‍ പി സ്‌കൂള്‍ പുത്തന്‍ മാറ്റത്തിന് തുടക്കം കുറിച്ചത്.

സ‍‍ർ‍ക്കാർ സ്കൂളിലെ 570 കുട്ടികൾക്കായി തിളപ്പിച്ചാറ്റിയ കരുതൽ

പുത്തനുടുപ്പും വര്‍ണ്ണകുടകളും ചൂടി അറിവിന്റെ ലോകത്ത് ആദ്യക്ഷരം കുറിക്കാന്‍ എത്തിയ കുട്ടികള്‍ക്ക് ആവേശ്വജ്ജലമായ വരവേല്‍പ്പാണ് ചേര്‍ത്തല ടൗണ്‍ എല്‍ പി സ്‌കൂള്‍ നല്‍കിയത്. ഇത്തവണ 100 കുട്ടികളാണ് ഒന്നാം ക്ലാസിലേക്ക് പ്രവേശനം നേടിയത്. എല്ലാ ക്ലാസിലേക്കുമായി 126 കുട്ടികള്‍ ഇത്തവണ പ്രവേശനം നേടി. സ്‌കൂളില്‍ 570 കുട്ടികളാണ് ഇപ്പോള്‍ ഇവിടെ പഠിക്കുന്നത്. ആദയകരമല്ലെന്ന് കാരണത്താല്‍ ഒന്നര പതിറ്റാണ്ട് മുമ്പ് അടച്ചു പൂട്ടാന്‍ വിധിയെഴുതിയ സ്‌കൂള്‍ ഇന്ന് ആലപ്പുഴയിലെ മറ്റ് സ്‌കൂളില്‍ നിന്നും വ്യത്യസ്തമാക്കുകയാണ്.

സ്‌കൂള്‍ പ്രവേശനോത്സവത്തില്‍ തന്നെ കൂട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും വന്‍ സ്വീകരണം നല്‍കികൊണ്ടാണ് ടൗണ്‍ എല്‍ പി സ്‌കൂള്‍ പുത്തന്‍ മാറ്റത്തിന് തുടക്കം കുറിച്ചത്. അമ്മയെ അറിയാന്‍ എന്ന ബോധവത്കരണ പരിപാടികള്‍ക്ക് തുടക്കമിട്ടും സ്‌കൂളിലെ അടിസ്ഥാന സൗകര്യങ്ങളുടെ വികസനവും ഇതിനോടകം കൊണ്ടുവന്നു.

പ്ലാസ്റ്റിക്ക് ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങള്‍ മനസ്സിലാക്കി സ്‌കൂളില്‍ പ്ലാ്സ്റ്റിക്ക് കുപ്പികളും മറ്റും കൊണ്ടുവരുന്നത് നിരോധിച്ചു. എന്നാല്‍ പ്ലാസ്റ്റിക്ക് നിരോധിച്ചപ്പോള്‍ കുട്ടികള്‍ ആദ്യം നേരിട്ടത് കുടിവെള്ളത്തിന്റെ അഭാവമായിരുന്നു. അതിന് ആശ്വസമായി സ്‌കൂള്‍ അധികൃതരും പിടിഎ അംഗങ്ങളും പുതിയ പദ്ധതി കൊണ്ടുവന്നു. തിളപ്പിച്ചാറിയ കുടിവെള്ളം കുട്ടികള്‍ക്ക് കൊടുക്കുക. ഏറെ ആശ്വസകരമായി മാറയിരിക്കുകയാണ് കുടിവെള്ള പദ്ധതി. ഇതുമൂലം സ്‌കൂളില്‍ പ്ലാസ്റ്റിക്ക് ഉപയോഗം കുറവായി. കുട്ടികള്‍ക്ക ഔഷധ കുടിവെള്ളം വന്നതോടെ രക്ഷിതാക്കളും കുട്ടികളും ആശ്വാസമായി.

സ്‌കൂളിന്റെ പ്രധാന വരാന്തയുടെ രണ്ട് കോണുകളായിട്ടാണ് വലിയ പാത്രം ഇതിനായി സജീകരിച്ചിട്ടുള്ളത്. പാത്രത്തില്‍ ഘടിപ്പിച്ചിട്ടുള്ള അഞ്ച് ടാപ്പുകളില്‍ നിന്ന് കുട്ടികള്‍ വരിവരിയായി നിന്നാണ് കുടിവെള്ളം ശേഖരിക്കാം. ഇത് സ്റ്റീല്‍ പാത്രങ്ങളിലോ, അവിടെയുള്ള ഗ്ലാസുകളിലോ വെള്ളം എടുക്കാം. കുട്ടികള്‍ക്ക് ശുദ്ധമായ കുടിവെള്ളം എത്തിക്കുക എന്ന ലക്ഷ്യമാണ് കാണുന്നത്. ഇതിലൂടെ കുട്ടികള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലാതെ വരുന്നു. പ്രവേശനോത്സവത്തില്‍ തന്നെ കുടിവെള്ളം സൗകര്യം ഉദ്ഘാടനം നിര്‍വഹിച്ചത് സ്‌കൂള്‍ രക്ഷാധികാരി അഡ്വക്കേറ്റ് കെ സി രമേശനായിരുന്നു.

കുടിവെള്ളത്തിന് പുറമേ പ്രഭാത ഭക്ഷണത്തിനും സ്‌കൂളില്‍ സൗകര്യം ചെയ്തുകൊടുക്കുന്നുണ്ട്. പിടിഎ കമ്മിറ്റിയാണ് ഇതിന് മുന്‍പന്തിയില്‍ നില്‍ക്കുന്നത്. കുട്ടികള്‍ രാവിലെ വരുമ്പോള്‍ ഭക്ഷണം കഴിച്ചില്ലെങ്കില്‍ അവര്‍ക്ക് ആഹാരം മേടിച്ചു കൊടുക്കുന്നു. താത്ക്കാലികമായി ഇപ്പോള്‍ പുറത്തുനിന്നാണ് കൊടുക്കുന്നത്. മൂന്നുതരം കറികള്‍ കൊണ്ടുള്ള സ്വാദിഷ്ടമായ ഊണാണ് കുട്ടികള്‍ക്ക് കൊടുക്കുന്നത്. കൂടാതെ ആഴ്ച്ചയില്‍ ഹോര്‍ലിക്‌സ് ഇട്ട പാല്‍ കുട്ടികള്‍ക്ക് നല്‍കി വരുന്നു. പ്രഭാത ഭക്ഷണത്തിന് അടുത്ത മാസത്തിനുള്ളില്‍ തന്നെ പിടിഎ ഫണ്ടില്‍ ഉള്‍പ്പെടുത്തി അതിന് വേണ്ട സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് സ്‌കൂള്‍ പ്രധാന അധ്യാപിക പുഷ്പ്പലത ആര്‍ നാരദ ന്യുസിനോട് പറഞ്ഞു.

ഒന്നര പതിറ്റാണ്ട് മുമ്പ് അടച്ചുപൂട്ടലിന്റെ അരികില്‍ എത്തിയ ടൗണ്‍ എല്‍ പി സ്‌കൂള്‍ ഇത്തവണ പ്രവേശനോത്സവത്തില്‍ മറ്റൊരു സവിശേഷത കാണാന്‍ കഴിഞ്ഞത് ആറ് ഇരട്ടകുട്ടികളുടെ ഒന്നാം ക്ലാസ് പ്രവേശനമായിരുന്നു. കുട്ടികള്‍കും രക്ഷിതാക്കള്‍ക്കും സദ്യയും മധുര പലഹാരങ്ങളും നല്‍കിയാണ് സ്‌കൂള്‍ അധികൃതര്‍ നവാഗതരെ സ്വീകരിച്ചത്.

Story by