രണ്ടാം ക്ലാസുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതിയായ അധ്യാപകന്‍ ഇപ്പോഴും ഒളിവില്‍

ഇടവേള സമയത്ത് ടോയ്‌ലറ്റിനകത്ത് വിളിച്ചു കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പരാതി. വിദ്യാര്‍ത്ഥിനി അറിയിച്ച വിവരങ്ങള്‍ രക്ഷിതാക്കള്‍ പി ടി എ ഭാരവാഹികളോട് പറഞ്ഞതിനെ തുടര്‍ന്നാണ് വിവരം പുറത്തറിയുന്നത്.

രണ്ടാം ക്ലാസുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതിയായ അധ്യാപകന്‍ ഇപ്പോഴും ഒളിവില്‍

രണ്ടാം ക്ലാസുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതിയായ അധ്യാപകന്‍ ഇപ്പോഴും ഒളിവില്‍. സംഭവത്തില്‍ കേസെടുത്തിട്ട് പത്ത് ദിവസമാകാറായിട്ടും പ്രതിയെ പിടി കൂടാന്‍ കഴിയാതെ ഇരുട്ടില്‍ തപ്പുകയാണ് പൊലിസ്. ചെര്‍പ്പുളശ്ശേരി ഗവ: യു പി സ്‌കൂളിലെ രണ്ടാം ക്ലാസ്സുകാരിയാണ് സ്‌കൂളില്‍ വെച്ച് പീഡിപ്പിക്കപ്പെട്ടത്. സംഭവത്തില്‍ സ്‌കൂളിലെ അധ്യാപകന്‍ കൈപ്പുറം സ്വദേശി വി.പി. ശശികുമാറിനെതിരെ (37) ചെര്‍പ്പുളശ്ശേരി പൊലിസ് കേസെടുത്തിരുന്നു.

മാര്‍ച്ച് എട്ടിനാണ് വിദ്യാര്‍ത്ഥിനിയെ അധ്യാപകന്‍ പീഡിപ്പിച്ചത്. ഇടവേള സമയത്ത് ടോയ്‌ലറ്റിനകത്ത് വിളിച്ചു കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പരാതി. വിദ്യാര്‍ത്ഥിനി അറിയിച്ച വിവരങ്ങള്‍ രക്ഷിതാക്കള്‍ പി ടി എ ഭാരവാഹികളോട് പറഞ്ഞതിനെ തുടര്‍ന്നാണ് വിവരം പുറത്തറിയുന്നത്. പിറ്റേന്ന് പി ടി എ യോഗം കൂടിയ ശേഷം ഈ വിവരം ചൈല്‍ഡ് ലൈനിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ സ്‌കൂളില്‍ നടത്തിയ കൗണ്‍സിലിങ്ങിനു ശേഷം കുട്ടികള്‍ക്ക് എതിരേയുള്ള ലൈംഗികാതിക്രമ തടയുന്നതിനുള്ള പോക്‌സോ പ്രകാരം കേസെടുക്കാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കുകയായിരുന്നു.

അധ്യാപകനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിരവധി സംഘടനകള്‍ പൊലീസ് സ്റ്റേഷനിലേക്കും മറ്റും പ്രകടനവും ധര്‍ണയും നടത്തിയിരുന്നു.

Read More >>