ചിരിക്കുന്നതിന് ഫെെൻ ഇൗടാക്കിയ വിമൽ ജ്യോതി എഞ്ചിനീയറിങ് കോളേജ് വക പ്ലേസ്മെന്റ് തട്ടിപ്പും; തട്ടിപ്പ് നടത്തിയത് അധ്യാപകന്റെ സുഹൃത്തിനെ മുൻനിർത്തി

പൊളാരിസ് ടെക്നോളോജിസ്, ഹിന്ദുജ ഐ ടി സൊല്യൂഷൻസ് എന്നീ സ്ഥാപനത്തിൽ ജോലി ലഭിച്ച വിദ്യാർത്ഥികളാണ് കോളേജ് നടത്തിയ പ്ലേസ്മെന്റ് തട്ടിപ്പിന് ഇരയായത്.ഒരോ വിദ്യാര്‍ത്ഥികളില്‍ നിന്നും 2000 രൂപ വീതം പ്ലേസ്‌മെന്റിന്റെ ചിലവിനായി കോളേജ് അധികൃതര്‍ വാങ്ങിയിരുന്നു

ചിരിക്കുന്നതിന് ഫെെൻ ഇൗടാക്കിയ വിമൽ ജ്യോതി എഞ്ചിനീയറിങ് കോളേജ് വക പ്ലേസ്മെന്റ് തട്ടിപ്പും; തട്ടിപ്പ് നടത്തിയത് അധ്യാപകന്റെ സുഹൃത്തിനെ മുൻനിർത്തി

സീറോ മലബാർ സഭയുടെ കീഴിലുള്ള കണ്ണൂർ വിമൽ ജ്യോതി എഞ്ചിനീയറിങ് കോളേജിൽ പ്ലേസ്മെന്റ് തട്ടിപ്പ്. കോളേജിൽ ചിരിക്കുന്നതിന് ഫെെൻ ഇടാക്കുന്നതിലൂടെ കുപ്രസിദ്ധമായ കോളേജാണ് സഭയുടെ കീഴിലുള്ള വിമൽ ജ്യോതി. ഇലക്ട്രിക്കൽ ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിങ് ഡിപ്പാർട്ട്മെന്റിൽ നിന്ന് ഇൗ വർഷം പഠിച്ചിറങ്ങിയ വിദ്യാർത്ഥികളാണ് കോളേജ് നടത്തിയ പ്ലേസ്മെന്റ് തട്ടിപ്പിന് ഇരയായത്. ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ നടത്തിയ പ്ലേസ്മെന്റിൽ എല്ലാ വിദ്യാർത്ഥികൾക്കും ജോലി നൽകിയിരുന്നു. മൂന്ന് കമ്പനികളിലായാണ് വിദ്യാർത്ഥികൾക്ക് ജോലി വാ​ഗ്ദാനം ചെയ്തത്.

ഡിപ്പാർട്ട്മെന്റിലെ അധ്യാപകനായ ആന്റോ സഹായദാസ് വഴിയാണ് കോളേജ് പ്ലേസ്മെന്റ് നടന്നത്. തമിഴ് നാട് സ്വദേശിയായ അധ്യാപകൻ വഴിയാണ് ഇൗ സ്ഥാപനങ്ങൾ പ്ലേസ്മെന്റിനായി എത്തിയത്. അദ്ദേഹത്തിന്റെ സുഹൃത്താണ് പ്ലേസ്മെന്റിനായി കോളേജിൽ എത്തിയത്. ത്യാ​ഗരാജൻ എന്ന് സ്വയം പരിചയപ്പെടുത്തിയ ആളാണ് പ്ലേസ്മെന്റ് നടപടികൾക്ക് നേതൃത്വം നൽകിയത്. അധ്യാപകനായ ആന്റോ സഹായദാസിന്റെ സുഹൃത്തായ ത്യാ​ഗരാജനൊപ്പം കമ്പനിയെ കുറിച്ച് വിശദീകരിക്കാൻ പ്രതിനിധിയുമുണ്ടായിരുന്നു. വിദ്യാർത്ഥികൾ ജോലിയിൽ പ്രവേശിപ്പിക്കാനായി ഒാഫർ ലെറ്ററുമായി കമ്പനിയിൽ എത്തിയപ്പോഴാണ് തട്ടിപ്പിനിരയായത് തിരിച്ചറിഞ്ഞത്. വിദ്യാർത്ഥികൾക്ക് കഴിഞ്ഞ വർഷം ആ​ഗസ്റ്റിലാണ് ക്യാമ്പസ് പ്ലേസ്മെന്റ് നടത്തിയത്. വിദ്യാർത്ഥികൾ ഏഴാം സെമസ്റ്ററിൽ പഠിക്കുമ്പോൾ തന്നെ പ്ലേസ്മെന്റ് ലഭിക്കുകയും അതിനെ തുടർന്ന് വേറെ ജോലിയ്ക്കൊന്നും ശ്രമിക്കാതെയിരുന്ന വിദ്യാർത്ഥികൾ തട്ടിപ്പിന് ഇരയായതിനെ തുടർന്ന് വലിയ പ്രതിസന്ധിയിലാണ്. ഇൗ വർഷം ആ​ഗസ്റ്റ് മാസത്തിൽ ജോലിയിൽ ചേരണമെന്നാണ് ഒാഫർ ലെറ്ററിൽ പറഞ്ഞിരുന്നത്. ഇത് പ്രകാരം ജോലിയിൽ ചേരാൻ പോയപ്പോഴാണ് തങ്ങൾ കബളിപ്പിക്കപ്പെ‌ട്ട വിവരം വിദ്യാർത്ഥികൾ തിരിച്ചറിഞ്ഞത്. 60 ശതമാനത്തിന് മുകളിൽ മാർക്കുള്ളവർക്ക് പൊളാരിസ് ടെക്നോളോജിസ് എന്ന സ്ഥാപനത്തിലാണ് ജോലി ലഭിച്ചിരുന്നത്. അക്വപ്യുവര്‍ പ്ലസ്‌ , ഹിന്ദുജ ഐ ടി സൊല്യൂഷൻസ് എന്നീ കമ്പനികളിലാണ് ബാക്കിയുള്ളവർക്ക് ജോലി ലഭിച്ചിരുന്നത്.

Image Title


പൊളാരിസ് ടെക്നോളോജിസ്, ഹിന്ദുജ ഐ ടി സൊല്യൂഷൻസ് എന്നീ സ്ഥാപനത്തിൽ ജോലി ലഭിച്ച വിദ്യാർത്ഥികളാണ് കോളേജ് നടത്തിയ പ്ലേസ്മെന്റ് തട്ടിപ്പിന് ഇരയായത്.ഒരോ വിദ്യാര്‍ത്ഥികളില്‍ നിന്നും 2000 രൂപ വീതം പ്ലേസ്‌മെന്റിന്റെ ചിലവിനായി കോളേജ് അധികൃതര്‍ വാങ്ങിയിരുന്നു. ഹിന്ദുജ ഐടി സൊല്യൂഷന്‍സ് എന്ന സ്ഥാപനത്തില്‍ വിദ്യാര്‍ത്ഥികള്‍ ജോലിയില്‍ പ്രവേശിക്കാന്‍ എത്തിയപ്പോള്‍ ഞങ്ങള്‍ ഇങ്ങനെ ആര്‍ക്കും ജോലി നല്‍ക്കാമെന്ന് പറഞ്ഞിട്ടില്ലെന്നും ആകെയുള്ളത് കോൾ സെന്ററിലെ ജോലിയാണെന്നുമാണ് സ്ഥാപനം അറിയിച്ചത്. ഇതിന്റെ യോഗ്യത പന്ത്രണ്ടാം ക്ലാസുമാണ്. ഏറ്റവും കൂടുതല്‍ ജോലി വാഗ്ദാനം ചെയ്ത കമ്പനി പൊളാരിസ് ടെക്‌നോളോജിസാണ്. എന്നാല്‍ ഓഫര്‍ ലെറ്ററിലെ വിലാസത്തില്‍ അങ്ങനെയൊരു സ്ഥാപനം പോലുമില്ലെന്നാണ് അവിടെ എത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് മനസിലായത്. ആ വിലാസത്തിലുള്ളത് ഗാമയെന്ന് പേരിലുള്ള മറ്റൊരു സ്ഥാപനമാണ്.

ഈ വിദ്യാര്‍ത്ഥികള്‍ക്കും ലഭിച്ചത് വ്യാജ ഓഫര്‍ ലെറ്റര്‍ തന്നെയാണ്. പൊളരീസ് ടെക്നോളജീസ് എന്ന സ്ഥാപനത്തിലെ ജീവനകാരൻ എന്ന് പറഞ്ഞു കൊണ്ട് പ്ലേസ്മെന്റിന് വന്ന കരീം എന്നയാളും ചേർന്നാണ് തട്ടിപ്പ് നടത്തിയത്. ഇയാളാണ് കോളേജിലെ വിദ്യാർത്ഥികൾക്ക് സ്ഥാപനത്തിനെ കുറിച്ചം ജോലിയെ കുറിച്ചുമെല്ലാം വിശദീകരിച്ചത്. 2000 രൂപ നൽകാൻ ഇല്ലാതെയിരുന്ന വിദ്യാർത്ഥികളുടെ കോഷൻ ഡെപ്പോസിറ്റിൽ നിന്ന് കോളേജ് അധികൃതർ പണം എടുത്താണ് വിദ്യാർത്ഥികളെ പ്ലേസ്മെന്റിന് ഇരുത്തിയത്. തട്ടിപ്പ് നടത്തിയ സ്ഥാപനങ്ങളിൽ ജോലി ലഭിച്ചുവെന്ന് കാണിച്ച് കോളേജ് വെബ്സെറ്റിൽ വിദ്യാർത്ഥികളുടെ പേരെല്ലാം പ്രസിദ്ധീകരിച്ചിട്ടുണ്ട്. കോളേജുമായി പ്ലേസ്മെന്റിന് സഹകരിക്കുന്ന സ്ഥാപനങ്ങളുടെ പട്ടികയിൽ ഇപ്പോഴും ഇൗ സ്ഥാപനങ്ങളുണ്ട്.

Image Title


Image TitleImage Title


Image Title