തോമസ് ചാണ്ടിയുടെ രാജിയിൽ ധാരണയായി; പ്രഖ്യാപനം ഉടനുണ്ടാവും

മന്ത്രിസഭാ യോ​ഗത്തിനു ശേഷം തോമസ് ചാണ്ടിയുടെ വീട്ടിൽ നടന്ന യോ​ഗത്തിലാണ് ഇക്കാര്യത്തിൽ ധാരണയായത്. എൻസിപി കേന്ദ്ര നേതൃത്വവുമായും സംസാരിച്ചതിനു ശേഷമാണ് തോമസ് ചാണ്ടിയുടെ രാജിയിൽ ധാരണയായത്.

തോമസ് ചാണ്ടിയുടെ രാജിയിൽ ധാരണയായി; പ്രഖ്യാപനം ഉടനുണ്ടാവും

കായൽ കെെയേറ്റത്തിൽ ആരോപണവിധേയനായ മന്ത്രി തോമസ് ചാണ്ടിയുടെ രാജി ഉടനുണ്ടാവും. രാജിക്കത്ത് പാർട്ടി നേതൃത്വത്തിന് കെെമാറിയതായാണ് സൂചന. മന്ത്രി നേരിട്ടല്ല, പകരം എൻസിപി പ്രസിഡന്റ് പീതാംബരൻ മാസ്റ്ററായിരിക്കും മുഖ്യമന്ത്രിക്ക് രാജിക്കത്ത് കെെമാറുകയെന്നാണ് സൂചന.
മന്ത്രിസഭാ യോ​ഗത്തിനു ശേഷം തോമസ് ചാണ്ടിയുടെ വീട്ടിൽ നടന്ന യോ​ഗത്തിലാണ് ഇക്കാര്യത്തിൽ ധാരണയായത്. എൻസിപി കേന്ദ്ര നേതൃത്വവുമായും സംസാരിച്ചതിനു ശേഷമാണ് തോമസ് ചാണ്ടിയുടെ രാജിയിൽ ധാരണയായത്.
തലസ്ഥാനത്ത് തിരക്കിട്ട ചർച്ചകളാണ് രാജിക്കു മുന്നോടിയായി നടക്കുന്നത്. രാവിലെ എട്ടു മണിയോടെ എൻസിപി സംസ്ഥാന പ്രസിഡന്റ് ടി പി പീതാംബരനൊപ്പം ക്ളിഫ് ഹൗസിലെത്തി തോമസ് ചാണ്ടി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തുടർന്ന് നടന്ന മന്ത്രിസഭാ യോ​ഗത്തിലും ചാണ്ടി രാജിവയ്ക്കണമെന്ന ആവശ്യമുയർന്നു. ഇതിനു ശേഷം എൻസിപി കേന്ദ്ര നേതൃത്വവുമായി ബന്ധപ്പെട്ടാണ് രാജിക്കാര്യത്തിൽ ധാരണയായത്.
അതേസമയം, ഇക്കാര്യത്തിൽ വിശദീകരണം നൽകുന്നതിന് രണ്ടു മണിക്ക് എൻസിപി സംസ്ഥാന പ്രസിഡന്റ് ടി പി പീതാംബരൻ വാർത്താസമ്മേളനം വിളിച്ചിട്ടുണ്ട്.

Read More >>