അന്യായം ഷൂട്ട് ചെയ്ത് ഫേസ്ബുക്കിലിട്ടു; യുവാവിനെ ജീപ്പിലേക്ക് വലിച്ചെറിയുന്നത് ഷൂട്ട് ചെയ്ത് പൊലീസിന്റെ പ്രതികാരം

പിടികൂടുന്ന രംഗം മൊബൈലില്‍ ചിത്രീകരിച്ച് പൊലീസ് പുറത്തുവിടുകയായിരുന്നു. വീഡിയോയില്‍ ശ്രീകുമാറിനെ പിടിച്ചു വലിക്കുന്നതും വാഹനത്തിനുള്ളിലേക്കു ബലമായി വലിച്ചിടുന്നതും കാണാം. പൊലീസിന്റെ മാന്യതയ്ക്കു നിരക്കാത്ത പ്രവര്‍ത്തികളാണ് ഇവിടെ സംഭവിച്ചിരിക്കുന്നതെന്നു സോഷ്യല്‍മീഡിയയില്‍ പ്രതിഷേധം ഇയരുകയാണ്...

അന്യായം ഷൂട്ട് ചെയ്ത് ഫേസ്ബുക്കിലിട്ടു; യുവാവിനെ ജീപ്പിലേക്ക് വലിച്ചെറിയുന്നത് ഷൂട്ട് ചെയ്ത് പൊലീസിന്റെ പ്രതികാരം

ഓട്ടോയുടെ ഫ്രണ്ട് സീറ്റില്‍ ഇരുന്നതിന്റെ പേരില്‍ തങ്ങള്‍ക്കെതിരെ ഫേസ്ബുക്ക് ലൈവില്‍ പോസ്റ്റിട്ട യുവാവിനെ ടൗണില്‍ നിന്നും പരസ്യമായി വലിച്ചിഴച്ചു സ്റ്റേഷനിലെത്തിച്ചു ചാലക്കുടി പൊലീസ്. ശ്രീകുമാര്‍ എന്ന യുവാവാണ് പൊലീസിന്റെ പരസ്യമായ അപമാനിക്കലിന് ഇരയായത്. ശ്രീകുമാറിനെ അറസ്റ്റു ചെയ്യുന്ന വീഡിയോ ചിത്രീകരിച്ചു പുറത്തുവിട്ട് പ്രതികാരം ചെയ്യുക കൂടിയായിരുന്നു പൊലീസ്.


നിര്‍ത്തിയിട്ടിരുന്ന ഓട്ടോയുടെ മുന്‍സീറ്റില്‍ ഇരുന്നതിന്റെ പേരിലാണ് തന്നെ അറസ്റ്റുചെയ്തതെന്നാണ് യുവാവ് തന്റെ വീഡിയോയില്‍ പറഞ്ഞിരുന്നത്. ഈ വീഡിയോ വൈറലായതിനെ തുടര്‍ന്നു ചാലക്കുടി പൊലീസിനെതിരെ വന്‍ പ്രതിഷേധമാണുണ്ടായത്.

ഫേസ്ബുക്കില്‍ പൊലീസിനെ അധിക്ഷേപിച്ചു വീഡിയോ ഇട്ടുവെന്ന കാരണത്താലാണ് ശ്രീകുമാറിനെ പൊലീസ് കഴിഞ്ഞ ദിവസമം അറസ്റ്റു ചെയ്തത്. എന്നാല്‍ എരിശോധനയ്ക്കിടയില്‍ പിഴ ഈടാക്കിയതിലുള്ള വിരോധത്താല്‍ സമൂഹമാധ്യമങ്ങളില്‍ പൊലീസിനെ മോശമായി ചിത്രീകരിച്ചതിനാലാണ് അറസ്‌റ്റെന്നാണ് പൊലീസ് പറയുന്നത്. കോടതിയുടെ അനുമതിയോടുകൂടിയാണ് അറസ്റ്റു ചെയ്തതെന്നും എസ് ഐ ജയേഷ് ബാലന്‍ വ്യക്തമാക്കി.

എന്നാല്‍ കൊടും കുറ്റവാളികളെ പിടികൂടുന്നതുപോലെ യുവാവിനെ അറസ്റ്റു ചെയ്ത നടപടി വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുകയാണ്. മാത്രമല്ല പിടികൂടുന്ന രംഗം മൊബൈലില്‍ ചിത്രീകരിച്ച് പൊലീസ് പുറത്തുവിടുകയായിരുന്നു. വീഡിയോയില്‍ ശ്രീകുമാറിനെ പിടിച്ചു വലിക്കുന്നതും വാഹനത്തിനുള്ളിലേക്കു ബലമായി വലിച്ചിടുന്നതും കാണാം. പൊലീസിന്റെ മാന്യതയ്ക്കു നിരക്കാത്ത പ്രവര്‍ത്തികളാണ് ഇവിടെ സംഭവിച്ചിരിക്കുന്നതെന്നു സോഷ്യല്‍മീഡിയയില്‍ പ്രതിഷേധം ഇയരുകയാണ്.

അമിതവേഗത്തില്‍ വാഹനം ഓടിച്ചതിനും അനുവദിച്ചിട്ടുള്ളതിനേക്കാള്‍ അധികം യാത്രക്കാരെ കയറ്റിയതിനുമാണ് പിഴ ഈടാക്കിയതെന്നു പൊലീസ് വയക്തമാക്കിയിരുന്നു. എന്നാല്‍ ഇതിനെ അന്യായമായ നടപടിയെന്നു ജനങ്ങളെ യുവാവ് തറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. എന്നിരുന്നാലും യുവാവിനെ അറസ്റ്റു ചെയ്ത രീതിയും യുവാവിനോടുള്ള പൊലീസിന്റെ പെരുമാറ്റവും വന്‍ വിമര്‍ശമാണ് നിലവില്‍ ഉയര്‍ത്തുന്നത്.