റബ്ബര്‍ കര്‍ഷകരെ പ്രതിസന്ധിയിലാക്കി കേന്ദ്രത്തിന്റെ ഇരുട്ടടി; സംസ്ഥാനത്തെ റബ്ബര്‍ ബോര്‍ഡ് ഓഫീസുകള്‍ പൂട്ടുന്നു: സബ്‌സിഡിയും നിര്‍ത്തലാക്കും

സംസ്ഥാനത്തെ റബര്‍ കര്‍ഷകര്‍ക്കു ഒരുപരിധിവരെ താങ്ങായ സ്ഥാപനങ്ങളായിരുന്നു സോണല്‍ ഓഫീസുകള്‍. കര്‍ഷകര്‍ക്ക് സബ്‌സിഡി മുതല്‍ എല്ലാ ആനുകൂല്യങ്ങളും ലഭിക്കുന്നത് സോണല്‍ ഓഫീസുകള്‍ മുഖേനയായിരുന്നു...

റബ്ബര്‍ കര്‍ഷകരെ പ്രതിസന്ധിയിലാക്കി കേന്ദ്രത്തിന്റെ ഇരുട്ടടി; സംസ്ഥാനത്തെ റബ്ബര്‍ ബോര്‍ഡ് ഓഫീസുകള്‍ പൂട്ടുന്നു: സബ്‌സിഡിയും നിര്‍ത്തലാക്കും

റബര്‍ കര്‍ഷകരെ പ്രതിസന്ധിയിലാക്കി സംസ്ഥാനത്തെ റബ്ബര്‍ ബോര്‍ഡ് ഓഫീസുകള്‍ പൂട്ടാന്‍ കേന്ദ്രനീക്കം. സംസ്ഥാനത്തെ സോണല്‍ ഓഫീസുകള്‍ പൂട്ടാനാണ് റബര്‍ ബോര്‍ഡ് തീരുമാനിച്ചിരിക്കുന്നത്. രൂക്ഷമായ വിലയിടിവിനു പിന്നാലെയുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം സംസ്ഥാനത്തെ ലക്ഷകണക്കിനു കര്‍ഷകര്‍ പ്രതിസന്ധിയിലാക്കുമെന്നാണു സൂചന.

സംസ്ഥാനത്തെ റബര്‍ കര്‍ഷകര്‍ക്കു ഒരുപരിധിവരെ താങ്ങായ സ്ഥാപനങ്ങളായിരുന്നു സോണല്‍ ഓഫീസുകള്‍. കര്‍ഷകര്‍ക്ക് സബ്‌സിഡി മുതല്‍ എല്ലാ ആനുകൂല്യങ്ങളും ലഭിക്കുന്നത് സോണല്‍ ഓഫീസുകള്‍ മുഖേനയായിരുന്നു. സംസ്ഥാനത്തെ റബര്‍ ഉത്പാദക സഹകരണ സംഘങ്ങള്‍ പ്രവര്‍ത്തനവും സോണല്‍ ഓഫീസുകള്‍ മുഖേനയാണു നടന്നു വന്നിരുന്നത്. ഓഫീസുകള്‍ പൂട്ടുന്നതോടെ ഇവയുടെ പ്രവര്‍ത്തനവും പ്രതിസന്ധിയിലാകും.

എറണാകുളത്തെയും കോതമംഗലത്തെയും സോണല്‍ ഓഫീസുകള്‍ ഇതനോടകം പൂട്ടിക്കഴിഞ്ഞു. സംസ്ഥാനത്ത് റബ്ബര്‍ കൃഷി ഏറ്റവും കൂടുതലുള്ള കോട്ടയത്തെ ഓഫീസും ഈ മാസത്തോടെ പൂട്ടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഓഫീസുകള്‍ പൂട്ടുന്നതിന്റെ ഭാഗമായി ജീവനക്കാരെ പുനര്‍ വിന്യസിച്ച് തുടങ്ങിയെന്നും അധികൃതര്‍ അറിയിച്ചു.

ചെലവു ചുരുക്കലിന്റെ ഭാഗമായാണ് ഓഫീസുകള്‍ പൂട്ടുന്നതെന്നാണ് ബോര്‍ഡു നല്‍കുന്ന വിശദീകരണം. മാത്രമല്ല റബര്‍ സബ്‌സിഡിയും പൂര്‍ണമായും നിര്‍ത്തലാക്കാനാണ് കേന്ദ്ര നീക്കമെന്നംും അറിയുന്നു. 2015നു ശേഷം സബ്‌സിഡിക്കുള്ള അപേക്ഷകള്‍ സ്വീകരിച്ചിട്ടില്ല. സോണല്‍ ഓഫീസുകള്‍ പൂട്ടുന്നതിന്റെ ഭാഗമായാണ് അപേക്ഷകള്‍ സ്വീകരിക്കാത്തതെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.

പുതുകൃഷിക്കും ആവര്‍ത്തനകൃഷിക്കും ഹെക്ടറിന് 25,000 സബ്‌സിഡിയായി ബോര്‍ഡുനല്‍കുമായിരുന്നതും ഇനി ലഭിക്കില്ലെന്നാണ് സൂചനകള്‍.