തൃശൂർ പൂരത്തിൽ പരമ്പരാ​ഗത വെടിക്കെട്ടിന് പച്ചക്കൊടി; അനുമതി ഉപാധികളോടെ

‌6.8 ഇഞ്ച് വ്യാസത്തിൽ മാത്രമേ ഗുണ്ട് നിർമിക്കാൻ പാടുള്ളൂ എന്നതാണ് പ്രധാന ഉപാധി. കുഴിമിന്നൽ നാല് ഇഞ്ച് വ്യാസത്തിലും അമിട്ട് ആറിഞ്ച് വ്യാസത്തിലും മാത്രമേ നിർമിക്കാൻ പാടുള്ളു എന്നുമാണ് നിബന്ധന.

തൃശൂർ പൂരത്തിൽ പരമ്പരാ​ഗത വെടിക്കെട്ടിന് പച്ചക്കൊടി; അനുമതി ഉപാധികളോടെ

തൃശൂർ പൂരത്തിൽ പരമ്പരാ​ഗത വെടിക്കെട്ടിന് അനുമതി. കേന്ദ്ര എക്‌സ്‌പ്ലോസീവ് വിഭാഗമാണ് ഉപാധികളോടെ അനുമതി നൽകിയിരിക്കുന്നത്.

ഓലപ്പടക്കം, ഗുണ്ട്, അമിട്ട്, കുഴിമിന്നല്‍ എന്നിവയാണ് ഉപയോ​ഗിക്കാനാവുക. എന്നാൽ, ഡൈനാമിറ്റിന് അനുമതിയില്ല.

‌6.8 ഇഞ്ച് വ്യാസത്തിൽ മാത്രമേ ഗുണ്ട് നിർമിക്കാൻ പാടുള്ളൂ എന്നതാണ് പ്രധാന ഉപാധി. കുഴിമിന്നൽ നാല് ഇഞ്ച് വ്യാസത്തിലും അമിട്ട് ആറിഞ്ച് വ്യാസത്തിലും മാത്രമേ നിർമിക്കാൻ പാടുള്ളു എന്നുമാണ് നിബന്ധന.

അനുമതി ലഭിച്ചതോടെ പൂരം പൂർണാർത്ഥത്തിൽ തന്നെ നടക്കുമെന്ന കാര്യം ഉറപ്പായി. ബു​ധ​നാ​ഴ്ച​യാണ് പൂരത്തിന്റെ സാമ്പിൾ വെടിക്കെട്ട്. പ്ര​ധാ​ന ​വെ​ടി​ക്കെ​ട്ട് ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ​ നടക്കും.

നേരത്തെ, വെടിക്കെട്ടിന് അനുമതി ലഭിച്ചില്ലെങ്കിൽ പൂരം ചടങ്ങായി മാത്രം ഒതുക്കുമെന്ന നിലപാടുമായി പാറമേക്കാവ് വിഭാ​ഗം രം​ഗത്തെത്തിയിരുന്നു. എന്നാൽ തൃശൂർ പൂരം ആഘോഷപൂർവം നടക്കുമെന്നും വെടിക്കെട്ടിന് അനുമതി ലഭിക്കുമെന്ന് ഉറപ്പ് ലഭിച്ചെന്നും മന്ത്രി വി എസ് സുനിൽ വ്യക്തമാക്കിയിരുന്നു.

എക്സ്പ്ലോസീവ് വിഭാഗത്തിൽനിന്നും ഉറപ്പ് ലഭിച്ചെന്നായിരുന്നു മന്ത്രി അറിയിച്ചത്. അതിനിടെ, തൃ​ശൂ​ര്‍ പൂ​രം വെ​ടി​ക്കെ​ട്ടി​ന് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ത​ട​സം സൃ​ഷ്ടി​ച്ചി​ട്ടി​ല്ലെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി നി​ര്‍​മ​ല സീ​താ​രാ​മ​നും വ്യക്തമാക്കിയിരുന്നു.