കന്നുകാലി മാംസ നിരോധനം: കേരളത്തിന്റെ ഇറച്ചിപ്പുരകളായ അയല്‍സംസ്ഥാനങ്ങളിലെ കാലിച്ചന്തകള്‍ നിശ്ചലമാകും

അയല്‍ സംസ്ഥാനങ്ങളിലെ കാലിച്ചന്തകളില്‍ നിന്നാണ് കേരളത്തിലേക്ക് കാലികളെത്തുന്നത്. തമിഴ്‌നാട്ടിലെ ഏറ്റവും വലിയ കാലിച്ചന്തകളിലൊന്നാണ് കോയമ്പത്തൂര്‍ ജില്ലയില്‍ പൊള്ളാച്ചിക്കടുത്ത് ഒട്ടന്‍ഛത്ര. ഇവിടെ നിന്ന് പ്രതിദിനം അഞ്ചിനും പത്തിനും ഇടയില്‍ ലോഡു കാലികളെയാണ് കേരളത്തിലെത്തിക്കുന്നത്. കര്‍ണ്ണാടകയിലെ ഗുണ്ടല്‍പെട്ട് തൃക്കണാംബി കാലിച്ചന്തയും കശാപ്പു നിരോധനത്തോടെ നിശ്ചലമാകും. കേന്ദ്രസര്‍ക്കാറിന്റെ കശാപ്പുനിരോധനം തങ്ങൾക്കു വലിയ തിരിച്ചടിയുണ്ടാക്കുമെന്ന് ഇറച്ചിക്കച്ചവടക്കാരനായ അബ്ദുല്‍ സമദ് നാരദാ ന്യൂസിനോട് പറഞ്ഞു.

കന്നുകാലി മാംസ നിരോധനം: കേരളത്തിന്റെ ഇറച്ചിപ്പുരകളായ അയല്‍സംസ്ഥാനങ്ങളിലെ കാലിച്ചന്തകള്‍ നിശ്ചലമാകും

സംസ്ഥാനത്തേക്ക് പ്രത്യേകിച്ച് മലബാറിലേക്ക് മാംസത്തിനായി കാലികളെയെത്തിക്കുന്ന തമിഴ്‌നാട്ടിലെയും കര്‍ണ്ണാടകയിലെയും കാലിച്ചന്തകള്‍ അറവ് നിരോധനത്തോടെ നിശ്ചലമാകും. അയല്‍ സംസ്ഥാനങ്ങളിലെ കാലിച്ചന്തകളില്‍ നിന്നാണ് കേരളത്തിലേക്ക് കാലികളെത്തുന്നത്. തമിഴ്‌നാട്ടിലെ ഏറ്റവും വലിയ കാലിച്ചന്തകളിലൊന്നാണ് കോയമ്പത്തൂര്‍ ജില്ലയില്‍ പൊള്ളാച്ചിക്കടുത്ത് ഒട്ടന്‍ഛത്ര. ഇവിടെ പ്രതിദിനം അഞ്ചിനും പത്തിനും ഇടയില്‍ ലോഡു കാലികളെയാണ് കേരളത്തിലെത്തിക്കുന്നത്. ഒരു ലോറിയില്‍ പത്ത് മുതല്‍ 20 വരെയുള്ള കാലികളെയാണ് കയറ്റുക.

പാലക്കാട് അതിര്‍ത്തി കടന്നെത്തുന്ന കാലികളാണ് മലബാറിലെ പ്രധാന ഇറച്ചി വിഭവമായി മാറുന്നത്. സംസ്ഥാനത്തെ ഏറ്റവും വലിയ കാലിച്ചന്തയായ വാണിയംകുളത്തേക്കാണ് പ്രധാനമായും കാലികളെത്തുന്നത്. പ്രതിദിനം അഞ്ചുലോഡ് വരെ കാലികളാണ് വാണിയകുളത്തെത്തുന്നത്. ചെറുകിട കാലിക്കച്ചവടക്കാരുടെ പ്രധാന ആശ്രയകേന്ദ്രമാണിത്.

കേന്ദ്രസര്‍ക്കാറിന്റെ കശാപ്പുനിരോധനം തങ്ങൾക്കു വലിയ തിരിച്ചടിയുണ്ടാക്കുമെന്ന് ഇറച്ചിക്കച്ചവടക്കാരനായ അബ്ദുല്‍ സമദ് നാരദാ ന്യൂസിനോട് പറഞ്ഞു.

കര്‍ണ്ണാടകയിലെ ഗുണ്ടല്‍പെട്ട് തൃക്കണാംബി കാലിച്ചന്തയും കശാപ്പു നിരോധനത്തോടെ നിശ്ചലമാകും. ഇവിടെ നിന്നും പ്രതിദിനം പത്ത് ലോഡില്‍ കുറയാതെ കാലികള്‍ മുത്തങ്ങ അതിര്‍ത്തി കടക്കാറുണ്ട്. ഗുണ്ടല്‍പേട്ട്, നഞ്ചന്‍കോട് പ്രദേശത്തെ ആദി കന്നഡിഗ വിഭാഗത്തിന്റെ പ്രധാന വരുമാന സ്രോതസ്സ് കാലിക്കച്ചവടമാണ്. പശുവിനെക്കാള്‍ കൂടുതല്‍ കാളകളെയും പോത്തുകളെയുമാണ് ഇവിടുത്തുകാര്‍ പ്രധാനമായും വളര്‍ത്തുന്നത്. ചാണകവും കാലിക്കച്ചവടവുമാണ് പ്രധാന വരുമാനം.

മലബാറിലേക്കും ഗൂഡല്ലൂര്‍ മേഖലയിലേക്കും മാംസത്തിനായി കാലികളെ എത്തിക്കുന്നത് ഇവിടെ നിന്നാണ്. കേരളത്തില്‍ നിന്നെത്തുന്ന കാലിച്ചവടക്കാര്‍ക്കാണ് കാലികളെ വില്‍പ്പന നടത്തുന്നത്.