ഇരയുടെ പേര് ചാനല്‍ ചര്‍ച്ചയില്‍ വെളിപ്പെടുത്തി; പി.സിജോര്‍ജിനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്

കുന്ദമംഗലം കോടതിയുടേതാണ് ഉത്തരവ്. ഗിരീഷ് ബാബു എന്ന വ്യക്തി നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നടപടി.

ഇരയുടെ പേര് ചാനല്‍ ചര്‍ച്ചയില്‍ വെളിപ്പെടുത്തി; പി.സിജോര്‍ജിനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്

ആക്രമിക്കപ്പെട്ട നടിയുടെ പേര് പരസ്യമായി പറഞ്ഞതിന് പി.സി.ജോര്‍ജ് എം.എല്‍.എയ്ക്കെതിരെ കേസെടുക്കാന്‍ കോടതി പൊലീസിനോട് ഉത്തരവിട്ടു. കുന്ദമംഗലം കോടതിയുടേതാണ് ഉത്തരവ്. ഗിരീഷ് ബാബു എന്ന വ്യക്തി നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നടപടി.

മീഡിയ വണ്‍ ചാനല്‍ സംഘടിപ്പിച്ച ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയാണ് പിസി ജോര്‍ജ് നടിയുടെ പേര് പരാമര്‍ശിച്ചത്. ഇത് ചൂണ്ടികാട്ടി കേസെടുക്കണം എന്ന് ആവശ്യപ്പെട്ടു ഹര്‍ജിക്കാരന്‍ പൊലീസിനെ സമീപിച്ചുവെങ്കിലും ഫലമുണ്ടായില്ല. അതിനെ തുടര്‍ന്നാണ്‌ കോടതിയെ സമീപിക്കുന്നത്. തുടര്‍ന്നാണ്‌ ഈ ഉത്തരവുണ്ടാകുന്നത്. ഇത്തരം കേസുകളില്‍ ഇരകളുടെ പേര് വെളിപ്പെടുത്തരുതെന്ന നിയമം ലംഘിച്ച എംഎല്‍എ അവരെ ആക്ഷേപിക്കുന്ന രീതിയില്‍ സംസാരിച്ചുവെന്നും പരാതിയില്‍ ഗിരീഷ് ഉന്നയിച്ചിരുന്നു.

Read More >>