നമുക്കിനി പശ്ചിമഘട്ടത്തിന്റെ ചിത്രങ്ങളെടുക്കാം, കൊച്ചി മെട്രോ സ്‌റ്റേഷനുകള്‍ അലങ്കരിക്കുവാന്‍ വേണ്ടി

പശ്ചിമഘട്ടവുമായി ബന്ധപ്പെട്ട് പ്രകൃതി സൗന്ദര്യത്തിന്റെ ദൃശ്യങ്ങളാണ് കെഎംആര്‍എല്‍ ക്ഷണിച്ചിരിക്കുന്നത്. പശ്ചിമഘട്ടവുമായി ബന്ധപ്പെട്ട നദികള്‍, പക്ഷികള്‍, പൂക്കള്‍, മറ്റുകൃഷി വിളകള്‍ തുടങ്ങിയവ ചിത്രങ്ങളാക്കാമെന്നും കെഎംആര്‍എല്‍ വ്യക്തമാക്കുന്നു. പശ്ചിമഘട്ടത്തില്‍ നിന്നുത്ഭവിക്കുന്ന പെരിയാര്‍ നദിയുടെ വിവിധ ഭാവങ്ങള്‍ ക്യാമറിയിലാക്കാമെന്നും കെഎംആര്‍എല്‍ നിര്‍ദ്ദേശിക്കുന്നുണ്ട്.

നമുക്കിനി പശ്ചിമഘട്ടത്തിന്റെ ചിത്രങ്ങളെടുക്കാം, കൊച്ചി മെട്രോ സ്‌റ്റേഷനുകള്‍ അലങ്കരിക്കുവാന്‍ വേണ്ടി

കൊച്ചി മെട്രോ സ്‌റ്റേഷനുകളെ അലങ്കരിക്കാന്‍ പശ്ചിമഘട്ടത്തിന്റെ ചിത്രങ്ങള്‍. മെട്രോസ്‌റ്റേഷന്‍ സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് സംഘടിപ്പിക്കുന്ന മത്സരത്തില്‍ പൊതുജനങ്ങള്‍ക്കും പങ്കെടുക്കാം. തെരഞ്ഞെടുക്കപ്പെടുന്ന ചിത്രങ്ങള്‍ ഇനി മെട്രോ സ്‌റ്റേഷനുകളുടെ ഭാഗമായി മാറും.

പശ്ചിമഘട്ടവുമായി ബന്ധപ്പെട്ട് പ്രകൃതി സൗന്ദര്യത്തിന്റെ ദൃശ്യങ്ങളാണ് കെഎംആര്‍എല്‍ ക്ഷണിച്ചിരിക്കുന്നത്. പശ്ചിമഘട്ടവുമായി ബന്ധപ്പെട്ട നദികള്‍, പക്ഷികള്‍, പൂക്കള്‍, മറ്റുകൃഷി വിളകള്‍ തുടങ്ങിയവ ചിത്രങ്ങളാക്കാമെന്നും കെഎംആര്‍എല്‍ വ്യക്തമാക്കുന്നു. പശ്ചിമഘട്ടത്തില്‍ നിന്നുത്ഭവിക്കുന്ന പെരിയാര്‍ നദിയുടെ വിവിധ ഭാവങ്ങള്‍ ക്യാമറിയിലാക്കാമെന്നും കെഎംആര്‍എല്‍ നിര്‍ദ്ദേശിക്കുന്നുണ്ട്.

ചിത്രങ്ങള്‍ പ്രൊഫഷണല്‍ കാമറയില്‍ എടുത്തവയായിരിക്കണം. തെരഞ്ഞെടുക്കപ്പെടുന്ന ചിത്രങ്ങള്‍ മെട്രോസ്‌റ്റേഷനുകള്‍ അലങ്കരിക്കുവാന്‍ ഉപയോഗിക്കും. ചിത്രങ്ങള്‍ക്ക് പ്രതിഫലം നല്‍കുമെന്നും കെഎംആര്‍എല്‍ തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.

കൊച്ചി മെട്രോയില്‍ ആകെ 22 സ്‌റ്റേഷനുകളാണ് ഉള്ളത്. അതില്‍ കുസാറ്റ്, ഇടപ്പള്ളി, ചങ്ങമ്പുഴ പാര്‍ക്ക്, കലൂര്‍ സ്റ്റേഡിയം, മഹാരാജാസ് സ്റ്റേഡിയം എന്നീ അഞ്ചു സ്റ്റേഷനുകള്‍ അലങ്കരിക്കുന്നത് പ്രത്യേക ആശയങ്ങള്‍ക്ക് അനുസരിച്ചാണ്. ബാക്കിയുള്ള 17 സ്‌റ്റേഷനുകള്‍ അലങ്കരിക്കുവാനുള്ള ചിത്രങ്ങള്‍ക്കുവേണ്ടിയുള്ള മത്സരമാണ് കെഎംആര്‍എല്‍ ഇപ്പോള്‍ നടത്തുന്നത്.

Read More >>