ഗോപികയും വന്ദനയും മെട്രോയുടെ പൈലറ്റുമാർ; കൊച്ചി മെട്രോ വീണ്ടും മാതൃക

അകെ 39 ഡ്രൈവര്‍മാരാണ് കൊച്ചി മെട്രോയ്ക്കുള്ളത്. ഇവരില്‍ ഏഴു പേര്‍ വനിതകളാണ്.

ഗോപികയും വന്ദനയും മെട്രോയുടെ പൈലറ്റുമാർ; കൊച്ചി മെട്രോ വീണ്ടും മാതൃക

കൊച്ചിയില്‍ മെട്രോ കുതിച്ചു പായുമ്പോള്‍ നിയന്ത്രിക്കാന്‍ ഏഴു വനിതകള്‍. ആകെ 39 ഡ്രൈവര്‍മാരില്‍ ഏഴു പേരാണ് വനിതാ ഡ്രൈവര്‍മാരായുള്ളത്.ഏഴുപേരും മലയാളികൾ. ബംഗ്‌ളൂരുവിലും കൊച്ചിയിലും പരിശീലനം നേടിയവരാണ് ഇവര്‍.

ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള ആദ്യഘട്ടയാത്രയ്ക്കാണ് ഏഴു വനിതകള്‍ ഡ്രൈവര്‍മാരായുള്ളത്. ഇവരെല്ലാം മലയാളികളാണ്. വനിതാ ഡ്രൈവര്‍മാരില്‍ ഗോപികയേയും വന്ദനയേയും ഫേസ്ബുക്ക് പേജിലൂടെ കൊച്ചി മെട്രോ അധികൃതര്‍ പരിചയപ്പെടുത്തി.

അടുത്ത ഘടത്തില്‍ കൂടുതല്‍ വനിതകള്‍ ഡ്രൈവര്‍മാരായെത്തും. ഇലക്ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷനില്‍ ഡിപ്ലോമയാണ് ഡ്രൈവര്‍ തസ്തികയിലേക്ക് യോഗ്യത നിശ്ചയിച്ചിരുന്നത്. എന്നാല്‍ ബി ടെക് യോഗ്യതയുള്ളവരും ഡ്രൈവര്‍മാരായുണ്ട്.

23 ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനു കൊച്ചി മെട്രോയില്‍ ജോലി നല്‍കിയ തീരുമാനം കെഎംആര്‍എല്‍ നേരത്തെ എടുത്തിരുന്നു. 507 കുടുംബശ്രീ തൊഴിലാളികള്‍ക്കൊപ്പം പതിനൊന്നു സ്റ്റേഷനുകളില്‍ ട്രാന്‍ജെന്‍ഡര്‍മാരും ജോലി ചെയ്യും. ടിക്കറ്റ് കൗണ്ടറുകള്‍ മുതല്‍ ഹൗസ്‌കീപ്പിങ് വരെയുള്ള ജോലികളായിരിക്കും അവരെ ഏല്‍പ്പിക്കുക.

Read More >>