വിഢിച്ചോദ്യവുമായി രാജഗോപാൽ നിയമസഭയിൽ; ഹൈക്കോടതിയും സുപ്രീം കോടതിയും അറിയാത്തയാളാണോ ഏക ബിജെപി എംഎൽഎ?

നിയമസഭയില്‍ ചോദ്യമായാണ് ഒ രാജഗോപാല്‍ ലാവ്‌ലിന്‍ കേസ് ഉന്നയിച്ചത്. കേസ് സുപ്രീം കോടതിയില്‍ വാദിക്കാന്‍ ഹരീഷ് സാല്‍വേയുടെ ഫീസ് ഉള്‍പ്പെടെ സംസ്ഥാന സര്‍ക്കാര്‍ എത്ര രൂപയാണ് നാളിതുവരെ ചെലവഴിച്ചതെന്ന് വിശദമാക്കാമോ എന്നായിരുന്നു ഏക ബിജെപി എംഎല്‍എയുടെ ചോദ്യം.

വിഢിച്ചോദ്യവുമായി രാജഗോപാൽ നിയമസഭയിൽ; ഹൈക്കോടതിയും സുപ്രീം കോടതിയും അറിയാത്തയാളാണോ ഏക ബിജെപി എംഎൽഎ?

ലാവ്‌ലിന്‍ കേസ് സുപ്രീം കോടതിയില്‍ വാദിക്കുന്നതിനു ഹരീഷ് സാല്‍വേയുടെ ഫീസ് ഉള്‍പ്പെടെ സംസ്ഥാന സര്‍ക്കാര്‍ എത്ര രൂപ ചെലവാക്കിയെന്ന് ബിജെപി എംഎല്‍എ ഒ രാജഗോപാല്‍. കേസ് സുപ്രീം കോടതിയില്‍ വാദിച്ചിട്ടില്ലെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി. നക്ഷത്ര ചിഹ്നമിടാത്ത ചോദ്യമായാണ് ഈ കാര്യം ഒ രാജഗോപാല്‍ അവതരിപ്പിച്ചത്.


ലാവ്‌ലിന്‍ കേസ് സുപ്രീം കോടതിയില്‍ വാദിക്കുന്നതിനു ഹരീഷ് സാല്‍വേയുടെ ഫീസ് ഉള്‍പ്പെടെ സംസ്ഥാന സര്‍ക്കാര്‍ എത്ര രൂപയാണ് നാളിതു വരെ ചെലവഴിച്ചതെന്ന് വിശദമാക്കുമോ? എന്നായിരുന്നു ഒ രാജഗോപാലിന്റെ ചോദ്യം. ലാവ്‌ലിന്‍ കേസ് സുപ്രീം കോടതിയില്‍ വാദിച്ചിട്ടില്ലെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി.

ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയന്‍ അക്കമുള്ളവരെ കുറ്റവിമുക്തമാക്കിയ വിചാരണ കോടതി വിധിക്കെതിരെ സിബിഐ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹൈക്കോടതിയില്‍ പിണറായിയ്ക്കു വേണ്ടി സുപ്രീം കോടതി അഭിഭാഷകനായ ഹരീഷ് സാല്‍വെ ഹൈക്കോടതിയില്‍ വാദിക്കാനെത്തിയിരുന്നു.

വേനലവധിയ്ക്കു ശേഷം സിബിഐയുടെ ഹര്‍ജിയില്‍ ഹൈക്കോടതി വിധി പറയാന്‍ മാറ്റിവെച്ചിരിക്കുകയാണ്. പിണറായി അടക്കം ഏഴു പ്രതികളെ കേസില്‍ നിന്നും കുറ്റവിമുക്തരാക്കിയുള്ള 2013 നവംബര്‍ അഞ്ചിലെ പ്രത്യേക കോടതി വിധി അസ്ഥിരപ്പെടുത്തണമെന്ന സിബിഐ ഹര്‍ജിയിലാണ് ഹൈക്കോടതി വിധി പറയാനിരിക്കുന്നത്. ജസ്റ്റിസ് പി ഉബൈദിന്റെ ബഞ്ചില്‍ ഏപ്രില്‍ 12ന് വാദം പൂര്‍ത്തിയായി. വിധി സിബിഐയ്ക്ക് തിരിച്ചടിയായാല്‍ സിബിഐ സുപ്രീം കോടതിയെ സമീപിച്ചേക്കാന്‍ ഇടയുണ്ട്.