പയ്യന്നൂർ ബിജു വധം; മുഖ്യ പ്രതിയായ ഡിവൈഎഫ്ഐ പ്രവർത്തകൻ അറസ്റ്റിൽ

സിപിഐഎം ലോക്കല്‍ കമ്മിറ്റി അംഗവും ഡിവൈഎഫ്‌ഐ നേതാവുമായ ടി പി അനൂപിനെയാണ് പയ്യന്നൂര്‍ കെഎസ്ആര്‍ടിസി ബസ്റ്റാന്റ് പരിസരത്തുനിന്നും പോലീസ് പിടികൂടിയത്.

പയ്യന്നൂർ ബിജു വധം; മുഖ്യ പ്രതിയായ ഡിവൈഎഫ്ഐ പ്രവർത്തകൻ അറസ്റ്റിൽ

പയ്യന്നൂര്‍ രാമന്തളിയിലെ ആര്‍എസ്എസ് പ്രചാരക് ചൂരക്കാടന്‍ ബിജുവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി പിടിയിലായി. സിപിഐഎം ലോക്കല്‍ കമ്മിറ്റി അംഗവും ഡിവൈഎഫ്‌ഐ നേതാവുമായ ടി പി അനൂപിനെയാണ് പയ്യന്നൂര്‍ കെഎസ്ആര്‍ടിസി ബസ്റ്റാന്റ് പരിസരത്തുനിന്നും പോലീസ് പിടികൂടിയത്. കേസുമായി ബന്ധപ്പെട്ട് ഇതുവരെ അഞ്ചുപേര്‍ പിടിയിലായിട്ടുണ്ട്. കേസിൽ ആകെ ഏഴ് പ്രതികളാണുള്ളത്.

കേസിലെ മറ്റൊരു പ്രതിയായ പ്രജീഷ് എന്ന കുട്ടന്‍ മംഗലാപുരം വഴി വിദേശത്തേയ്ക്ക് കടന്നു. ഇയാളെ തിരികെ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് പോലീസ്.

പ്രജീഷ് കൊലപാതക സംഘത്തോടൊപ്പം ഉണ്ടായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ പ്രതികള്‍ ഇയാളെ സംരക്ഷിക്കാന്‍ ശ്രമിക്കുകയും അന്വേഷണം മറ്റൊരാളിലേയ്ക്ക് തിരിച്ചുവിടാനും ശ്രമിക്കുകയായിരുന്നു.

മെയ് 12നാണ് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ബിജുവിനെ ബോംബെറിഞ്ഞ ശേഷം ഒരു സംഘം ആളുകള്‍ വെട്ടി കൊലപ്പെടുത്തിയത്.