സബ്‌സിഡി പിന്‍വലിച്ചു കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം; റേഷന്‍കടകള്‍ വഴി പതിറ്റാണ്ടുകളായി തുടര്‍ന്നുവന്ന പഞ്ചസാര വിതരണം അവസാനിച്ചു

ബിപിഎല്‍ കുടുംബങ്ങള്‍ക്ക് പതിമൂന്നര രൂപയ്ക്കാണ് റേഷന്‍കടവഴിയുള്ള പഞ്ചസാര നല്‍കയിരുന്നത്. പഞ്ചസാരയുടെ വിപണിവില 45 രൂപയോളമാണ്. പാവപ്പെട്ടവര്‍ക്കു കുറഞ്ഞ വിലയില്‍ പഞ്ചസാ ലഭ്യമാകുന്ന വഴിയാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കത്തിലൂടെ അവസാനിച്ചിരിക്കുന്നത്...

സബ്‌സിഡി പിന്‍വലിച്ചു കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം; റേഷന്‍കടകള്‍ വഴി പതിറ്റാണ്ടുകളായി തുടര്‍ന്നുവന്ന പഞ്ചസാര വിതരണം അവസാനിച്ചു

റേഷന്‍കട വഴി പതിറ്റാണ്ടുകളായുള്ള പഞ്ചസാര വിതരണം അവസാനിപ്പിക്കാന്‍ നിര്‍ദ്ദേശം. കേന്ദ്രസര്‍ക്കാര്‍ സബ്സിഡി പിന്‍വലിച്ചതിനെത്തുടര്‍ന്നാണ് വിതരണം നിര്‍ത്താന്‍ കടകള്‍ക്ക് നിര്‍ദേശം നല്‍കിയത്. ഏപ്രില്‍ 25 മുതല്‍ റേഷന്‍ കടവഴിയുള്ള പഞ്ചസാര വിതരണം നിര്‍ത്തിവച്ചിരിക്കുകയാണ്.

കേന്ദ്രസര്‍ക്കാര്‍ പഞ്ചസാരയ്ക്കുള്ള സൗജന്യം എടുത്തുകളയുന്നതിനെക്കുറിച്ച് മുമ്പ് സൂചന നല്‍കിയിരുന്നു. സംസ്ഥാനവ സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ സബ്സിഡി നിരക്കില്‍തന്നെ ബഞ്ചസാര ലഭ്യമാക്കണമെന്നാവശ്യപ്പെട്ടു നിവേദങ്ങള്‍ നല്‍കുകയുമുണ്ടായി. എന്നാല്‍, കഴിഞ്ഞമാസംമുതല്‍ പഞ്ചസാര ലഭിച്ചില്ല. തുടര്‍ന്നാണ് നിലവിലുള്ള പഞ്ചസാരയുടെ വിതരണം നിര്‍ത്താന്‍ സംസ്ഥാന സര്‍ക്കാര്‍ റേഷന്‍കടകള്‍ക്കു നിര്‍ദ്ദേശം നല്‍കിയത്.

ബിപിഎല്‍ കുടുംബങ്ങള്‍ക്ക് പതിമൂന്നര രൂപയ്ക്കാണ് റേഷന്‍കടവഴിയുള്ള പഞ്ചസാര നല്‍കയിരുന്നത്. പഞ്ചസാരയുടെ വിപണിവില 45 രൂപയോളമാണ്. പാവപ്പെട്ടവര്‍ക്കു കുറഞ്ഞ വിലയില്‍ പഞ്ചസാ ലഭ്യമാകുന്ന വഴിയാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കത്തിലൂടെ അവസാനിച്ചിരിക്കുന്നത്. എന്നാല്‍ ാര്‍ച്ചിലെ വിഹിതമായി എത്തിയ പഞ്ചസാര റേഷന്‍കടകളില്‍ സ്‌റ്റോക്കുണ്ട്. വില്‍പ്പന തുടങ്ങിയാല്‍ മുഴുവന്‍ പേര്‍ക്കും നല്‍കാന്‍ ഈ പഞ്ചസാര തികയില്ല. എല്ലാവര്‍ക്കും വിഹിതം കിട്ടാതെവന്നാല്‍ കേസുള്‍പ്പെടെയുണ്ടായേക്കാമെന്നു കരുതിയാണ് സര്‍ക്കാര്‍ വിതരണത്തിനുള്ള അനുമതി നല്‍കാത്തത്.

വലിയ സബ്സിഡി നല്‍കി പഞ്ചസാര നല്‍കാന്‍ സംസ്ഥാനസര്‍ക്കാരിനാവില്ലെന്നു ഇക്കാര്യത്തെപ്പറ്റി മന്ത്രി പി തിലോത്തമന്‍ പ്രതികരിച്ചു. കേന്ദ്രസര്‍ക്കാര്‍ സബ്സിഡി പിന്‍വലിച്ചതിനാലാണ് പഞ്ചസാര വിതരണം നിര്‍ത്തിയതെന്ന് മന്ത്രി പി. തിലോത്തമന്‍ പറഞ്ഞു. .200 കോടി രൂപയാണ് പഞ്ചസാര സബ്സിഡിക്ക് കേന്ദ്രം അനുവദിച്ചിരുന്നതെന്നും അതു അവര്‍ നല്‍കുന്നില്ലെന്നും മന്ത്രി പറഞ്ഞു. പൊതുവിപണിയില്‍ 42 രൂപയിലധികം വിലയുള്ള പഞ്ചസാര ആ വിലയ്ക്ക് വിതരണം ചെയ്യണമെന്ന നിലപാടാണ് കേന്ദ്രസര്‍ക്കാരിന്റേതെന്നും അദ്ദേഹം പറഞ്ഞു.

പഞ്ചസാരയുടെ കാര്യത്തില്‍ ഭക്ഷ്യഭദ്രതാനിയമത്തിന്റെ പിന്‍ബലം ഇല്ലാത്തതിനാലാണ് കേന്ദ്രസര്‍ക്കാര്‍ സബ്സിഡി പിന്‍വലിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തേ ആട്ടയുടെ വിതരണം നിര്‍ത്തുകയും മണ്ണെണ്ണവിഹിതവും വെട്ടിക്കുറയ്ക്കുകയും ചെയ്തിരുന്നു.