പെണ്ണിനു നേരെ കാട് കയറിയ അസഭ്യം: മാപ്പ് പറയാതെ മന്ത്രി മണി

അവർ ഇപ്പോൾ പറയുന്നതുപോലെ ഞാൻ പറഞ്ഞാലല്ലേ ഖേദം പ്രകടിപ്പിക്കേണ്ടതുള്ളൂ. അവർ തെറ്റിദ്ധരിച്ചിരിക്കുകയാണ്. മൂന്നാറിൽ പെമ്പിളൈ ഒരുമൈ നടത്തിയ സമരത്തിൽ ഡിവൈഎസ്പി സജിയും കൂട്ടരും വഹിച്ച പങ്ക് എല്ലാവർക്കും അറിയാവുന്നതാണ്. അത് നാട്ടുകാർക്ക് എല്ലാവർക്കും അറിയാവുന്നതാണ്. എന്നാൽ പെമ്പിളൈ ഒരുമൈ എന്നൊരു വാക്ക് പറഞ്ഞതല്ലാതെ ഞാൻ ഒരു പെണ്ണിന്റേയും പേരും പറഞ്ഞില്ല, അവരാരും എന്തെങ്കിലും ചെയ്തുവെന്നും പറഞ്ഞില്ല- എം എം മണി പറയുന്നു

പെണ്ണിനു നേരെ കാട് കയറിയ അസഭ്യം: മാപ്പ് പറയാതെ മന്ത്രി മണി

പെമ്പിളൈ ഒരുമൈ പ്രവർത്തകർക്കെതിരെ അസഭ്യ പ്രസ്താവന നടത്തിയ സംഭവം നിഷേധിച്ചും ഖേദം പ്രകടിപ്പിക്കുകയില്ലെന്നു വ്യക്തമാക്കിയും മന്ത്രി എം എം മണി. അവർ തെറ്റിദ്ധരിക്കപ്പെട്ടിരിക്കുകയാണെന്നും താൻ ഇന്നലെ നടത്തിയ പ്രസം​ഗം എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുകയായിരുന്നുവെന്നുമാണ് എം എം മണിയുടെ പ്രതികരണം.

ഇന്നത്തെ പത്രത്തിലെല്ലാം വന്നത് ഇന്നലെത്തെ പ്രസം​ഗവും സബ്കളക്ടർക്കെതിരെ അതു പറഞ്ഞു, ഇതു പറഞ്ഞു എന്നൊക്കെയാണ്. അതുകഴിഞ്ഞാണ് ഇപ്പോ ഇത് പ്രത്യേകം വന്നിരിക്കുന്നത്. അതിനു പിന്നിൽ ചില ആളുകളൊക്കെ ഉണ്ടെന്നാണ് അറിഞ്ഞത്. ഞാനേതായാലും ഇപ്പോ അതിനോട് പ്രതികരിക്കുന്നില്ല.

അവർ ഇപ്പോൾ പറയുന്നതുപോലെ ഞാൻ പറഞ്ഞാലല്ലേ ഖേദം പ്രകടിപ്പിക്കേണ്ടതുള്ളൂ. അവർ തെറ്റിദ്ധരിച്ചിരിക്കുകയാണ്. മൂന്നാറിൽ പെമ്പിളൈ ഒരുമൈ നടത്തിയ സമരത്തിൽ ഡിവൈഎസ്പി സജിയും കൂട്ടരും വഹിച്ച പങ്ക് എല്ലാവർക്കും അറിയാവുന്നതാണ്. അത് നാട്ടുകാർക്ക് എല്ലാവർക്കും അറിയാവുന്നതാണ്. എന്നാൽ പെമ്പിളൈ ഒരുമൈ എന്നൊരു വാക്ക് പറഞ്ഞതല്ലാതെ ഞാൻ ഒരു പെണ്ണിന്റേയും പേരും പറഞ്ഞില്ല, അവരാരും എന്തെങ്കിലും ചെയ്തുവെന്നും പറഞ്ഞില്ല.

എം എം മണി

മണിയുടെ പ്രസ്താവനയ്ക്കെതിരെ മൂന്നാറിൽ പെമ്പിളൈ ഒരുമൈ പ്രക്ഷോഭവുമായി രം​ഗത്തെത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പെമ്പിളൈ ഒരുമൈ സമരകാലത്ത് കുടിയും സകലവൃത്തികേടുകളും നടന്നിട്ടുണ്ടെന്നായിരുന്നു എം എം മണിയുടെ പ്രസ്താവന. അടിമാലി ഇരുപതേക്കറിൽ നടത്തിയ പ്രസം​ഗത്തിലായിരുന്നു മണിയുടെ അധിക്ഷേപ പരാമർശം. സമരസമയത്ത് അവിടെ കാട്ടിലായിരുന്നു പരിപാടി. ഞങ്ങള്‍ക്കെല്ലാം അറിയാമെന്നും എംഎം മണി പറഞ്ഞിരുന്നു.