കോഴിക്കോട് പുതിയങ്ങാടിയില്‍ അമ്മയും മൂന്ന് പെണ്‍മക്കളും ട്രെയിൻ തട്ടി മരിച്ചനിലയില്‍; ആത്മഹത്യയെന്ന് സംശയം

രാവിലെ ഏഴോടെയാണ് പുതിയങ്ങാടി ഗേറ്റിന് സമീപം മൂന്ന് പെണ്‍കുട്ടികളുടെയും മാതാവിന്റെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

കോഴിക്കോട് പുതിയങ്ങാടിയില്‍ അമ്മയും മൂന്ന് പെണ്‍മക്കളും ട്രെയിൻ തട്ടി മരിച്ചനിലയില്‍; ആത്മഹത്യയെന്ന് സംശയം

കോഴിക്കോട് പുതിയങ്ങാടി, പള്ളിക്കണ്ടി സ്റ്റേഷന് സമീപം യുവതിയും മൂന്ന് കുട്ടികളും ട്രെയിൻ തട്ടിമരിച്ച നിലയില്‍. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. രാവിലെ ഏഴോടെയാണ് പുതിയങ്ങാടി ഗേറ്റിന് സമീപം മൂന്ന് പെണ്‍കുട്ടികളുടെയും മാതാവിന്റെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഏത് ട്രെയിനാണ് തട്ടിയതെന്ന കാര്യത്തില്‍ പൊലീസിന് വിവരമൊന്നും ലഭിച്ചിട്ടില്ല.

പുതിയങ്ങാടി പ്രദേശത്ത് പൊലീസ് അന്വേഷണം നടത്തിയെങ്കിലും യുവതിയെയും മൂന്ന് കുട്ടികളും കാണാതായതായി വിവരമൊന്നും ലഭിച്ചിട്ടില്ല. അതുകൊണ്ടുതന്നെ പുതിയങ്ങാടിയ്ക്ക് പുറത്തുള്ളവരായിരിക്കാനാണ് സാധ്യതയെന്നു പൊലീസ് പറഞ്ഞു. മറ്റ് പൊലീസ് സ്റ്റേഷന്‍ പരിധിയിലേക്കും വിവരം കൈമാറിയിയിട്ടുണ്ട്. എലത്തൂര്‍ പൊലീസ് മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റ് നടത്തി.

Story by