സ്വാമിയുടെ ലിം​ഗച്ഛേദം: മകളെ മാനസികരോ​ഗിയാക്കി അമ്മ; പെൺകുട്ടിക്കെതിരെ ഡിജിപിക്കു പരാതി

സ്വാമി മകളെ പീഡിപ്പിച്ചിരുന്നില്ലെന്നും കാമുകനും മകളുമായുള്ള ബന്ധം സ്വാമി എതിർത്തിരുന്നെന്നുമാണ് പരാതിയിൽ അമ്മയുന്നയിക്കുന്ന വാദം. എന്നാൽ പലപ്പോഴായി പൂജയ്ക്കും മറ്റുമായി വീട്ടിലെത്തിയിരുന്ന സ്വാമി പ്ലസ് ടുവിൽ പഠിക്കുന്നതു മുതൽ തന്നെ ഉപദ്രവിച്ചുവരുന്നതായും ഇതിനു അമ്മ മൗനാനുവാദം നൽകിയിരുന്നതായും പെൺകുട്ടി പൊലിസീനു മൊഴി നൽകിയിരുന്നു.

സ്വാമിയുടെ ലിം​ഗച്ഛേദം: മകളെ മാനസികരോ​ഗിയാക്കി അമ്മ; പെൺകുട്ടിക്കെതിരെ ഡിജിപിക്കു പരാതി

തിരുവനന്തപുരം പേട്ടയിൽ പീഡനശ്രമത്തിനിടെ സ്വാമിയുടെ ലിം​ഗച്ഛേദം ചെയ്ത സംഭവത്തിൽ പെൺകുട്ടിക്കെതിരെ അമ്മയുടെ പരാതി. സ്വാമിയുടെ ലിം​ഗച്ഛേദം നടത്തിയത് മകളുടെ കാമുകനാണെന്നും സംഭവത്തിൽ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടാണ് അമ്മ രം​ഗത്തെത്തിയിരിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഡിജിപിക്കാണ് ഇവർ പരാതി നൽകിയിരിക്കുന്നത്.

സ്വാമി മകളെ പീഡിപ്പിച്ചിരുന്നില്ലെന്നാണ് അമ്മയുടെ വാദം. കാമുകനും മകളുമായുള്ള ബന്ധം സ്വാമി എതിർത്തിരുന്നെന്നും ഇതിലുള്ള വിരോധം മൂലമാണ് ഇങ്ങനെ ചെയ്തതെന്നുമാണ് പരാതിയിൽ അമ്മയുന്നയിക്കുന്ന വിശദീകരണം. എന്നാൽ പലപ്പോഴായി പൂജയ്ക്കും മറ്റുമായി വീട്ടിലെത്തിയിരുന്ന സ്വാമി പ്ലസ് ടുവിൽ പഠിക്കുന്നതു മുതൽ തന്നെ ഉപദ്രവിച്ചുവരുന്നതായും ഇതിനു അമ്മ മൗനാനുവാദം നൽകിയിരുന്നതായും പെൺകുട്ടി പൊലിസീനു മൊഴി നൽകിയിരുന്നു.

സ്വാമി ഒരു തെറ്റും ചെയ്തിട്ടില്ലെന്നും ഇവർ പറയുന്ന അമ്മ മകൾ മാനസികരോ​ഗിയാണെന്നാണ് ആരോപിക്കുന്നത്. കാമുകനുമായുള്ള പ്രണയബന്ധത്തെ സ്വാമി എതിർത്തതിനാൽ ഒന്നര വർഷമായി പെൺകുട്ടി സ്വാമിയോടു മിണ്ടാറില്ലായിരുന്നുവെന്നും പരാതിയിൽ ഇവർ പറയുന്നു. ബന്ധത്തെ എതിർത്തതാണ് സ്വാമിയോട് മകൾക്കു ശത്രുതയുണ്ടാകാൻ കാരണമെന്നും അമ്മ പരാതിയിൽ ആരോപിക്കുന്നു.

രാത്രിയില്‍ സ്വാമി ഹാളിലാണ് കിടന്നിരുന്നത്. പാലും പഴങ്ങളമായി താന്‍ മുറിയിലേക്ക് പോയപ്പോഴാണു ബഹളം കേട്ടതെന്നും മകളുടെ മുറിയില്‍ സ്വാമി പോയിട്ടില്ലെന്നും അമ്മ പറയുന്നു. അതേസമയം, സംഭവം നടന്ന് ഇത്രയും ദിവസമായിട്ടും വിഷയത്തിൽ യാതൊരു പ്രതികരണവുമായി രം​ഗത്തെത്താതിരുന്ന അമ്മ ഇപ്പോൾ ഇത്തരമൊരു ആരോപണം ഉന്നയിക്കുന്നതിൽ ദുരൂഹതയുണ്ടെന്നാണ് വിലയിരുത്തൽ.

ഈ മാസം 19ന് രാത്രിയിലാണ് സംഭവം. കൊല്ലം പന്മന ആശ്രമത്തിലെ ഹരിസ്വാമി എന്ന ഗംഗേശാനന്ദ തീര്‍ത്ഥപാദത്തിനാണ് ലിം​ഗം നഷ്ടമായത്. പേട്ടയിലെ നിയമവിദ്യാർത്ഥിനിയായ 23കാരിയാണ് തന്നെ പീഡിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ സ്വാമിയുടെ ലിം​ഗം ഛേദിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ യുവതിയുടെ വീട്ടുകാര്‍ തന്നെയാണ് ആശുപത്രിയില്‍ എത്തിച്ചത്.

ഇതിനിടെ ലിം​ഗം താൻ സ്വയം ഛേദിച്ചതാണെന്ന വിചിത്രവാദവുമായി സ്വാമി രം​ഗത്തെത്തിയിരുന്നു. സ്വാമിക്കെതിരായ പെൺകുട്ടിയുടെ ടപടിയെ സമൂഹമൊന്നാകെ സ്വാ​ഗതം ചെയ്യുകയും മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവർ അഭിനന്ദിക്കുകയും ചെയ്തിരുന്നു. അന്തർദേശീയ മാധ്യമങ്ങളടക്കം സംഭവം റിപ്പോർട്ട് ചെയ്യുകയും ചെയ്തിരുന്നു. സ്വാമിക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുക്കുകയും ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.