വിദ്യാര്‍ഥിയുടെ ആത്മഹത്യാ ശ്രമം; ജാമ്യമില്ലാത്ത വകുപ്പ് പ്രകാരം സുഭാഷ്‌ വാസുവിനെതിരെ പൊലീസ് കേസെടുത്തു

ജിഷ്ണു വധക്കേസ് വാർത്തകളിൽ നിറയുന്ന ഈ സമയത്ത് പോലും കോളേജ് മാനേജ്മെന്റിന്റെ പീഡനങ്ങൾക്കു കുറവൊന്നുമില്ലെന്നാണ് ആർഷിന്റെ ആത്മഹത്യാശ്രമം വെളിവാക്കിയത്.

വിദ്യാര്‍ഥിയുടെ ആത്മഹത്യാ ശ്രമം; ജാമ്യമില്ലാത്ത വകുപ്പ് പ്രകാരം സുഭാഷ്‌ വാസുവിനെതിരെ പൊലീസ് കേസെടുത്തു

കായംകുളം പള്ളിക്കൽ വെള്ളാപ്പള്ളി നടേശൻ എഞ്ചിനീയറിങ് കോളേജിൽ വിദ്യാർഥി ആത്മഹത്യയ്ക്കു ശ്രമികച്ച കേസില്‍ കോളെജ് മാനേജരും ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റുമായ സുഭാഷ് വാസുവിനെതിരെ പൊലീസ് കേസെടുത്തു. ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി ജാമ്യമില്ലാത്ത വകുപ്പ് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.

മെക്കാനിക്കൽ എഞ്ചിനീയറിങ് രണ്ടാം വർഷ വിദ്യാർഥിയായ ആർഷ് ആണ് ആത്മഹത്യയ്ക്കു ശ്രമിച്ചത്. തിരുവനന്തപുരം സ്വദേശിയാണ് ആർഷ്. ഹോസ്റ്റലിലെ ഉപയോഗത്തിലില്ലാത്ത ഒരു മുറിയിൽ ലുങ്കിയിൽ തൂങ്ങിക്കിടക്കുന്ന നിലയിലാണ് ആർഷിനെ കണ്ടെത്തിയത്.

വീട്ടിലെ വിഷയങ്ങള്‍ മൂലമാണ് വിദ്യാര്‍ത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നായിരുന്നു സംഭവത്തോടുള്ള സുഭാഷ് വാസുവിന്റെ പ്രതികരണം.

കോളേജിലെ മെക്കാനിക്കൽ എഞ്ചിനീയറിങ് രണ്ടാം വർഷ വിദ്യാർഥിയും തിരുവനന്തപുരം സ്വദേശിയുമായ ആർഷ് ആണ് ആത്മഹത്യയ്ക്കു ശ്രമിച്ചത്. കോളേജ് ഹോസ്റ്റൽ ജയിലിനു സമാനമാണെന്ന് കോളേജ് വിദ്യാർഥികൾ പറയുന്നു. ജിഷ്ണു വധക്കേസ് വാർത്തകളിൽ നിറയുന്ന ഈ സമയത്ത് പോലും കോളേജ് മാനേജ്മെന്റിന്റെ പീഡനങ്ങൾക്കു കുറവൊന്നുമില്ലെന്നാണ് ആർഷിന്റെ ആത്മഹത്യാശ്രമം വെളിവാക്കിയത്.

മാനേജ്മെന്റിന്റെ പീഡനത്തെ തുടർന്നുള്ള വിദ്യാർത്ഥിയുടെ ആത്മഹത്യാശ്രമം; എസ്എഫ്ഐ പ്രവർത്തകർ വെള്ളാപ്പള്ളി എഞ്ചിനീയറിങ് കോളേജ് അടിച്ചുതകർത്തു

ഹോസ്റ്റലിലെ ഭക്ഷണത്തിൽ പല്ലിയെ കണ്ടതുമൂലം പുറത്തുപോയി ഭക്ഷണം കഴിച്ചതിന്റെ പേരിൽ ആർഷിനെതിരെ നടപടി എടുക്കുമെന്ന് കോളേജ് അധികൃതർ ഭീഷണിപ്പെടുത്തിയതായി സഹപാഠികൾ പറയുന്നു. ഹോസ്റ്റൽ മുറി ഒഴിയണമെന്ന് ആവശ്യപ്പെട്ടതായും പരാതിയുണ്ട്. മാതാപിതാക്കളെ വിളിച്ച് വിദ്യാർഥിയെപ്പറ്റി പരാതി പറയുന്നതും പതിവാണ്. ഇതേ തുടർന്ന് ആർഷ് മാനസികമായി തളർന്നിരുന്നെന്ന് സഹപാഠികൾ ചൂണ്ടിക്കാട്ടുന്നു

താന്‍ ജീവിതം അവസാനിപ്പിക്കുകയാണെന്ന് ആത്മഹത്യക്ക് ശ്രമിക്കും മുന്‍പ് സ്വന്തം ചോരയില്‍ അര്‍ഷ് ഹോസ്റ്റല്‍ മുറിയിലെ ഭിത്തിയില്‍ കുറിച്ചിരുന്നു.

വെള്ളാപ്പള്ളി നടേഷൻ കോളേജിൽ വിദ്യാർത്ഥികൾ നേരിടുന്ന പീഡനങ്ങൾ സംബന്ധിച്ച് നാരദ ന്യൂസാണ് ആദ്യം വാർത്ത പുറത്തുകൊണ്ടുവന്നത്. വെള്ളാപ്പള്ളി എഞ്ചിനീയറിങ് കോളേജ് സുഭാഷ് വാസുവിന്റെ പീഡനകേന്ദ്രം: എതിര്‍ക്കുന്നവര്‍ക്ക് ഇരുട്ടുമുറിയില്‍ മൂന്നാംമുറ; ഇസ്ലാം മത വിശ്വാസികള്‍ക്ക് വെള്ളിയാഴ്ച നിസ്‌കാരത്തിനും വിലക്ക് എന്ന പേരിലാണ് കേരളത്തിലെതന്നെ പ്രമുഖ സ്വാശ്രയ എഞ്ചിനീയറിങ് കോളേജുകളിലൊന്നിൽ നടക്കുന്ന മാനജേമെന്റിന്റെ അതിക്രമങ്ങൾ നാരദ ന്യൂസ് പുറംലോകത്തെ അറിയിച്ചത്. 2016 നവംബർ നാലിനായിരുന്നു ഇത്.