മൂന്നാര്‍ പ്രസംഗത്തില്‍ എം എം മണിക്കെതിരെ കേസെടുക്കാന്‍ കഴിയില്ലെന്ന് പൊലീസ്

പരാതിക്കാരൻ ജോർജ് വട്ടക്കുളത്തിനു നൽകിയ കത്തിലാണ് ഇക്കാര്യം ഡിവൈഎസ്പി അറിയിച്ചത്. മണിയുടെ പ്രസം​ഗം സംബന്ധിച്ച് പൊലീസിനു നേരിട്ട് കേസെടുക്കാൻ വകുപ്പില്ലെന്നാണ് അഡിഷണൽ ഡയറക്ടർ ഓഫ് പ്രോസിക്യൂഷന്റെ നിയമോപദേശം. മണിയുടെ പ്രസം​ഗം പരിശോധിച്ചിട്ടുണ്ട്. എന്നാൽ ഹൈക്കോടതി നിർദേശിച്ചാൽ കേസെടുക്കാമെന്നും ഡിവൈഎസ്പി കത്തിൽ പറയുന്നു.

മൂന്നാര്‍ പ്രസംഗത്തില്‍ എം എം മണിക്കെതിരെ കേസെടുക്കാന്‍ കഴിയില്ലെന്ന് പൊലീസ്

മൂന്നാർ വിവാദ പ്രസം​ഗത്തിൽ വൈദ്യുതി മന്ത്രി എം എം മണിക്കെതിരെ കേസെടുക്കാൻ കഴിയില്ലെന്നു പൊലീസ്. പാെലീസിനു നേരിട്ട് കേസെടുക്കാൻ കഴിയുന്ന കുറ്റകൃത്യം മണി ചെയ്തിട്ടില്ലെന്നും കോടതിയുടെ നിർദേശമുണ്ടെങ്കിൽ മാത്രമേ നടപടികളെടുക്കാൻ കഴിയൂവെന്നും മൂന്നാര്‍ ഡിവൈഎസ്പി വ്യക്തമാക്കി.

പരാതിക്കാരൻ ജോർജ് വട്ടക്കുളത്തിനു നൽകിയ കത്തിലാണ് ഇക്കാര്യം ഡിവൈഎസ്പി അറിയിച്ചത്. മണിയുടെ പ്രസം​ഗം സംബന്ധിച്ച് പൊലീസിനു നേരിട്ട് കേസെടുക്കാൻ വകുപ്പില്ലെന്നാണ് അഡിഷണൽ ഡയറക്ടർ ഓഫ് പ്രോസിക്യൂഷന്റെ നിയമോപദേശം. മണിയുടെ പ്രസം​ഗം പരിശോധിച്ചിട്ടുണ്ട്. എന്നാൽ ഹൈക്കോടതി നിർദേശിച്ചാൽ കേസെടുക്കാമെന്നും ഡിവൈഎസ്പി കത്തിൽ പറയുന്നു.

അതേസമയം, മണിക്കെതിരായ കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം താന്‍ വീട്ടിലില്ലാത്ത സമയത്ത് പാെലീസെത്തി ചില രേഖകളില്‍ ഒപ്പിടാൻ ഭാര്യയേയു മകനേയും നിർബന്ധിച്ചതായി ജോർജ് വട്ടക്കുളം ആരോപിച്ചിരുന്നു.

ഭാര്യ വിസമ്മതിച്ചപ്പോൾ മകനെക്കൊണ്ട് ഒപ്പിടീക്കാൻ ശ്രമിച്ചു. എന്താണു കാര്യമെന്നു ചോദിച്ചപ്പോൾ എം എം മണിയുമായി ബന്ധപ്പെട്ട കാര്യത്തിനാണെന്നായിരുന്നു മറുപടി. എന്തെങ്കിലും കാര്യമുണ്ടെങ്കിൽ പൊലീസിനു തന്നോടു നേരിട്ടു ചോദിച്ചാൽ പോരേയെന്നും താനില്ലാത്ത സമയത്ത് വീട്ടിലെത്തിയത് ​ഗൂഢാലോചനയുടെ ഭാ​ഗമാണെന്നും ജോർജ് വട്ടക്കുളം മാധ്യമങ്ങളോടു പറഞ്ഞിരുന്നു.