ഇത് കാല്‍സ്യം കാര്‍ബൈഡ് മാമ്പഴക്കാലം; കാസര്‍ഗോഡ് മാര്‍ക്കറ്റില്‍ നിന്നും പിടിച്ചെടുത്തത് രണ്ടര ക്വിന്റല്‍ മാമ്പഴം

12 ബോക്‌സുകളിലാക്കി വില്‍പ്പനയ്ക്ക് തയ്യാറാക്കി വച്ചിരുന്ന മാങ്ങകളാണ് ഫുഡ് ആന്‍ഡ് സേഫ്റ്റി വകുപ്പിന്റെ തിരച്ചിലില്‍ കുടുങ്ങിയത്. പിടിച്ചെടുത്ത മാങ്ങകള്‍ നശിപ്പിച്ചു. കഴിഞ്ഞ ദിവസം മുള്ളേരിയ പൈക്കയിലെ ഒരു വീട്ടില്‍ രഹസ്യ വിവരം ലഭിച്ചതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കാല്‍സ്യം കാര്‍ബൈഡ് ഉപയോഗിച്ച് പഴുപ്പിക്കുന്ന മാങ്ങകള്‍ പിടികൂടിയിരുന്നു

ഇത് കാല്‍സ്യം കാര്‍ബൈഡ് മാമ്പഴക്കാലം; കാസര്‍ഗോഡ് മാര്‍ക്കറ്റില്‍ നിന്നും പിടിച്ചെടുത്തത് രണ്ടര ക്വിന്റല്‍ മാമ്പഴം

മാമ്പഴക്കാലം എത്തിയതോടെ കാല്‍സ്യം കാര്‍ബൈഡ് ഉപയോഗിച്ച് പഴുപ്പിച്ച മാങ്ങകള്‍ വ്യാപകമായി മാര്‍ക്കറ്റുകളിലേക്ക് എത്തുന്നു. കാസര്‍ഗോഡ് മാര്‍ക്കറ്റില്‍ ഫുഡ് ആന്‍ഡ് സേഫ്റ്റി വിഭാഗം നടത്തിയ തിരച്ചിലില്‍ പഴക്കടകളില്‍ നടത്തിയ തിരച്ചിലില്‍ കാല്‍സ്യം കാര്‍ബൈഡ് ഉപയോഗിച്ച് പഴുപ്പിച്ച രണ്ടര ക്വിന്റല്‍ മാങ്ങകള്‍ പിടികൂടി.

12 ബോക്‌സുകളിലാക്കി വില്‍പ്പനയ്ക്ക് തയ്യാറാക്കി വച്ചിരുന്ന മാങ്ങകളാണ് ഫുഡ് ആന്‍ഡ് സേഫ്റ്റി വകുപ്പിന്റെ തിരച്ചിലില്‍ കുടുങ്ങിയത്. പിടിച്ചെടുത്ത മാങ്ങകള്‍ നശിപ്പിച്ചു. കഴിഞ്ഞ ദിവസം മുള്ളേരിയ പൈക്കയിലെ ഒരു വീട്ടില്‍ രഹസ്യ വിവരം ലഭിച്ചതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കാല്‍സ്യം കാര്‍ബൈഡ് ഉപയോഗിച്ച് പഴുപ്പിക്കുന്ന മാങ്ങകള്‍ പിടികൂടിയിരുന്നു.

ഇതേ ഇനത്തില്‍ പെട്ട മാങ്ങകളാണ് ഇപ്പോള്‍ മാര്‍ക്കറ്റില്‍ നിന്നും ലഭിച്ചിരിക്കുന്നത്.ജില്ലയുടെ വിവിധഭാഗങ്ങളില്‍ നിന്നും ശേഖരിക്കുന്ന മാങ്ങകള്‍ കാല്‍സ്യം കാര്‍ബൈഡ് ഉപയോഗിച്ച് പഴുപ്പിച്ച് മാര്‍ക്കറ്റില്‍ എത്തിക്കുന്ന വന്‍ സംഘം തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. കാസര്‍ഗോഡ് മാര്‍ക്കറ്റിനു പുറമെ കര്‍ണാടകത്തിലെ മാര്‍ക്കറ്റുകളിലേക്കും ഇത്തരത്തിലുള്ള മാമ്പഴങ്ങള്‍ വില്പനയ്ക്കായി കൊണ്ടുപോകുന്നുണ്ട്.

Read More >>