വിഴിഞ്ഞം കരാർ സംസ്ഥാന താൽപര്യങ്ങൾക്കു വിരുദ്ധമെന്നു സിഎജി; അദാനിക്ക് 61095 കോടി അധികവരുമാനം കിട്ടും

20 വർഷം കൂടി വേണമെങ്കിൽ അധികം നൽകാവുന്ന വ്യവസ്ഥയും ചട്ടവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടുന്ന സിഎജി റിപ്പോർട്ട്, ഇങ്ങനെ ചെയ്താൽ അദാനി ​ഗ്രൂപ്പിനു 61095 കോടിയുടെ അധികവരുമാനം കിട്ടുമെന്നും മുന്നറിയിപ്പു നൽകുന്നു.

വിഴിഞ്ഞം കരാർ സംസ്ഥാന താൽപര്യങ്ങൾക്കു വിരുദ്ധമെന്നു സിഎജി; അദാനിക്ക് 61095 കോടി അധികവരുമാനം കിട്ടും

വിഴിഞ്ഞം തുറമുഖ പദ്ധതി സംസ്ഥാന താൽപര്യങ്ങൾക്കു വിരുദ്ധമെന്നു സിഎജി റിപ്പോർട്ട്. നിർമാണ കാലാവധി 10 വർഷം കൂട്ടിനൽകിയത് നിയമവിരുദ്ധമാണെന്നും ഇതിലൂടെ 29,217 ​കോടിയുടെ അധികവരുമാനം അദാനിക്കു കിട്ടുമെന്നും സിഎജി വ്യക്തമാക്കുന്നു.

20 വർഷം കൂടി വേണമെങ്കിൽ അധികം നൽകാവുന്ന വ്യവസ്ഥയും ചട്ടവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടുന്ന സിഎജി റിപ്പോർട്ട്, ഇങ്ങനെ ചെയ്താൽ അദാനി ​ഗ്രൂപ്പിനു 61095 കോടിയുടെ അധികവരുമാനം കിട്ടുമെന്നും മുന്നറിയിപ്പു നൽകുന്നു.

കരാർ കാലാവധി 40 വർഷമാക്കിയത് സംസ്ഥാന താൽപര്യം ഹനിക്കുന്നതാണ്. 283 കോടി രൂപ അദാനിക്ക് അധികമായി നൽകേണ്ടി വന്നു. ഇത് അദാനിക്ക് അധിക സാമ്പത്തിക നേട്ടമായെന്നുമുള്ള സിഎജി റിപ്പോർട്ട് നിയമസഭയിൽ വച്ചു.

വിഴിഞ്ഞം കരാറിനെതിരെ ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ വി എസ് അച്യൂതാനന്ദൻ ഇന്നലെ രം​ഗത്തെത്തിയതിനു പിന്നാലെയാണ് സിഎജിയുടെ അതിപ്രധാനമായ റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്. പദ്ധതിയെക്കുറിച്ച് സർക്കാർ ധവളപത്രം പുറപ്പെടുവിക്കണമെന്നായിരുന്നു വിഎസിന്റെ ആവശ്യം. വിഴിഞ്ഞം പ​ദ്ധതിയുമായി ബന്ധപ്പെട്ട് യുഡിഎഫ് സർക്കാർ ഒപ്പിട്ട കരാർ ദുരൂഹവും സംശയം നിറഞ്ഞതുമാണെന്നും അതുമായി സർക്കാർ മുന്നോട്ടുപോവരുതെന്നും വിഎസ് നിയമസഭയിൽ സബ്മിഷനിലൂടെ ആവശ്യപ്പെട്ടിരുന്നു.

അദാനിയുടെ കാൽക്കീഴിൽ തുറമുഖം കൊണ്ടുവയ്ക്കുന്നതിനു തുല്യമാണ് ഇപ്പോഴത്തെ കരാർ. അദാനി ​ഗ്രൂപ്പ് കരാർ ലംഘിച്ചു. കഴിഞ്ഞ സർക്കാരിന്റെ തുടർച്ച എന്ന രിതിയിൽ ഇനിയും മുന്നോട്ടുപോവുന്നത് ശരിയല്ലെന്നു പറഞ്ഞ വിഎസ് കരാർ പൊളിച്ചെഴുതുമെന്ന തെരഞ്ഞെടുപ്പ് വാ​ഗ്ദാനം പാലിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.